പോസ്റ്റുകള്‍

2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സിനിമാക്കഥ

ടെക്സസ്സിൽ നിന്ന് വിമാനം കയറി, സീറ്റ്‌ ബെല്റ്റ് മുറുക്കാനുള്ള അറിയിപ്പ് വന്നതിനു ശേഷമാണ് മൊബൈല്‍ ഓണ്‍ ചെയ്ത് വീണ്ടും ഈ മെയില്‍ വായിച്ചത്.എത്രാമത്തെ തവണയെന്നു അറിയില്ല.ഇതേ മെയില്‍ തന്നെയാണ് അമേരിക്കൻ ജീവിതത്തില്‍ നിന്ന് ബാംഗളൂര്ക്ക് വിമാനം കേറാന്‍ കാരണമായതും.ഒരു നോണ്‍ സ്റ്റോപ്പ്‌ ഫ്ലൈറ്റിലെ വിരസതയില്‍ ഇരിക്കുമ്പോഴാണ് കണ്ണുകള്‍ പുസ്തകത്തില്‍ നിന്നും ഉറക്കത്തിലേക്ക് വീണു പോയത്. പതിവുപോലെ തന്നെയായിരുന്നു അന്നത്തെയും പ്രഭാതം. നിര്തതെയുള്ള അലാറം കേട്ട്. ഇത് എത്രാമത്തെ തവണയായെന്നു ഉറക്കത്തില്‍ പോലും എണ്ണിപ്പോകും.പ്രവാസി വീടിന്റെത കാരണവര്‍ ശ്രീമാന്‍ രാജേഷേട്ടന്റെ മൊബൈല്‍ അലാറംകേട്ടാണ് ഞങ്ങളുടെ എല്ലാവരുടെയും ഓരോ ദിവസും തുടങ്ങുന്നത്. ഓരോ അലാറവും വീണ്ടും 10 മിനുടിലെക്ക് സ്നൂസ് ചെയ്ത് സ്നൂസ് ചെയ്ത് അങ്ങനെ.ഒടുവില്‍ രാജേഷേട്ടന്‍ എണീറ്റു, അലാറം ഓഫ്‌ ചെയ്യുന്നതോടെ ഞങ്ങളുടെ രണ്ടാമത്തെ സുഖ നിദ്ര ആരംഭിക്കുകയായി. എണീറ്റ ശേഷം മുഖം കഴുകി നേരെ താഴെയുള്ള ഇക്കയുടെ ബെക്കരിയിലെക്ക്.ചൂട് ചായയും കൂടെ ഒരു വില്സും . അതാണ് അങ്ങേരുടെ പതിവ്. പിന്നെ ഇക്കയുടെ പറ്റു ബുക്കിലെ അക്കങ്ങളായി അവയുടെ മൂല്യം മാറുകയും ചെയ

ചില ശാസ്ത്ര ചിന്തകൾ

മനനം ചെയ്യുന്നവനാണല്ലൊ മനുഷ്യൻ. അപ്പൊ അല്പം മനസ്സിനെ മനനം ചെയ്തു നോക്കിയാലോ എന്ന ചിന്ത കേറി. തേടിയ വള്ളി കാലിൽ ചുറ്റി എന്നു പറഞ്ഞ പോലെ അതേ സമയത്തു തന്നെയാണ് സ്റ്റീഫൻ ഹോക്കിൻസിന്റെ ഏലിയൻ പ്രവചനങ്ങൾ വായിച്ചത്. മനുഷ്യനേക്കാൾ എത്രയോ മടങ്ങു ബൗദ്ധികമായും സാങ്കേതികമായും വികാസം പ്രാപിച്ച അന്യ ഗ്രഹ ജീവികൾ മനുഷ്യവർഗത്തിന്റെ നാശത്തിനു കരണമായേക്കുമത്രേ. ചെറുപ്പം മുതലേ മനസ്സിൽ വേറിട്ടുറപ്പിച്ച സംസ്ക്കാര ചിന്തകളും ഗുരു പരമ്പരയുടെ അനിഷേധ്യ വൈദിക സിദ്ധാന്തങ്ങളും ഒന്നു കൂടെ വേറൊരു രീതിയിൽ ചിന്തിച്ചു നോക്കി. അല്ലെങ്കിലും ഡാർവിന്റെ പരിണാമ സിദ്ധാന്തം പഠിക്കുന്ന കാലം മുതലേ തന്നെ എനിക്കു വിശ്വാസമില്ലായിരുന്നു. പിന്നെ.. കുരങ്ങനിൽ നിന്നു മനുഷ്യൻ ഉണ്ടായി പോലും. എന്തായാലുംപരീക്ഷ പാസ്സാവാൻ വേണ്ടി പഠിച്ച പാതി വെന്ത ശാസ്ത്രം തൊണ്ട തൊടാതെ വിഴുങ്ങേണ്ടി വന്നു. എനിക്കു തോന്നുന്നത് മനുഷ്യൻ ഒരു ഏലിയൻ ആണെന്നാണ്. അനന്ത ശൂന്യമായ ഈ പ്രപഞ്ചനത്തിന്റെ ഏതോ കോണിൽ നിന്നു വന്നവർ. ആവാസ വ്യവസ്ഥ തകിടം മറിഞ്ഞപ്പോൾ വേറൊന്നു തേടി വേറെയേതോ നശിപ്പിക്കപ്പെട്ട ഭൂമിയിൽ നിന്നു ഈ കാണുന്ന ഭൂമിയിൽ എത്തിപ്പെട്ടവർ. ജീവൻ ശേഷിച്ചവർ പ്രകൃതിയോട്

രണ്ടു പെൺകുട്ടികളും ഞാനും

ഈ കഥയിലെ വില്ലൻ എന്റെ ഒരു അടുത്ത സുഹൃത്ത് ആണ്. ചിലപ്പോ തോന്നും അവനെ വല്ലതും ചെയ്താലോ എന്ന് . മറ്റു ചിലപ്പോ അവൻ എന്നോട് കാണിക്കുന്ന സ്നേഹം കാണുമ്പോൾ അതെല്ലാം മറക്കും. എന്നാലും ആ രണ്ടു പെൺകുട്ടികളെയും ഞാൻ എന്നും ഓർക്കും. അവർ എനിക്കു നൽകിയ സ്‌നേഹവും അവരോടൊത്ത് ചിലവിട്ട ആ നല്ല നിമിഷങ്ങളും. വെള്ളിക്കീൽ ഗ്രാമത്തിൽ വച്ചു നടന്ന ഒരു ക്യാമ്പിൽ വച്ചാണ് ഞാൻ അവരെ ആദ്യമായി കാണുന്നത്. നിഷ്കളങ്കരായ ഗ്രാമീണരെ പോലെ പൂവിൽ നിന്നും പൂവിലേക്ക് പൂമ്പൊടി തേടി നടക്കുന്ന പൂമ്പാറ്റകളെപ്പോലെ ആ രണ്ടു പെൺകുട്ടികൾ ആ ക്യാമ്പിന്റെ ഓമനകളായിരുന്നു. അവരോടു മിണ്ടാനും കളി തമാശ പറയാനും മറ്റു ആൺകുട്ടികൾ മത്സരിച്ചു.എങ്കിലും അവർ കൂട്ടുകൂടിയത് അവനോടായിരുന്നു. അവൻ നന്നായി പാടുമായിരുന്നു.പക്ഷെ എന്നെ പോലെ ശക്തനായിരുന്നില്ല. ക്യാമ്പിൽ വേണ്ട സാധനങ്ങൾ ടൗണിൽ നിന്നു എന്റെ ചുമലിൽ വച്ചായിരുന്നു കൊണ്ടു വന്നിരുന്നത്. കൂട്ടിനു അവനും. പിന്നീട് ഒരു ആലിൻ ചുവട്ടിൽ ഉച്ച മയക്കത്തിലായിരുന്ന എന്നോട് വളരെ സ്വകാര്യമായിട്ടാണ് അവൻ വന്നു പറഞ്ഞത്. അതും ചുറ്റും ആരും ഇല്ലെന്നു ഉറപ്പു വരുത്തിയിട്ട്. ആ രണ്ടു പെൺകുട്ടികൾക്ക് എന്റെ കരുത്താർന്ന ചുമലിൽ കേറണമ

മറുപുറം

മറുപുറം കച്ചറക്കാൻ ഹള്ളിയിലെ ഇരുനില വീടിന്റെ ഉമ്മറത്തു ഇരുന്നു ജോസ് അച്ചായൻ ഓർമ്മകളുടെ കണക്കെടുപ്പ് നടത്തുകയാണ്. ഇസ്‌റോയിൽ (ഐ എസ് ആർ ഒ) നിന്നു റിട്ടയർ ചെയ്തതിനു ശേഷം മക്കൾ തനിച്ചാക്കി പോകും വരെ വളരെ സന്തോഷവാനായിരുന്നു അച്ചായൻ. പക്ഷെ ചിറകറ്റ പക്ഷിയെപ്പോലെ ഇന്ന് ഭാര്യയുമൊത്തു വാർദ്ധക്യ ജീവിതം. മുകളിലെ നിലയിലെ വീട് വാടകക്ക് കൊടുത്തിരിക്കുകയാണ്. മൂന്നു റൂമുകൾ മൂന്നു പേർക്കായി. ഒന്നിൽ ഒരു ഘാനക്കാരൻ വിദ്യാർത്ഥിയാണ്.പിന്നെ ഒരു ഹിന്ദിക്കാരൻ ഐ ടി എഞ്ചിനീറും ഒരു മലയാളി പയ്യനും. പാവം, പണിയൊന്നും ആയിട്ടില്ല. എഞ്ചിനീറിംഗ് പഠിത്തമൊക്കെ കഴിഞ്ഞു ഇവിടെ ജോലി അന്വേഷിച്ചു നടക്കുകയാണ്. ജോലി ഇല്ലാത്തവന് റൂമു കൊടുക്കേണ്ടന്നു തെറ്റാതെ വാടക വാങ്ങിക്കാൻ വരാറുള്ള മക്കൾ പല പ്രാവശ്യം പറഞ്ഞതാണ്.പക്ഷെ വർഷങ്ങൾക്ക് മുൻപ് ബി എ കഴിഞ്ഞു ഒരുഗതി പരഗതി ഇല്ലാതെ പാമ്പാടിയിൽ നിന്നു ഉദ്യാനനഗരത്തിൽ എത്തിയപ്പോൾ കീശയിൽ ആകെ ഉണ്ടായിരുന്നത് പന്ത്രണ്ട് രൂപയാണ്. ഒടുവിൽ അതും തീർന്നു കോടിഹള്ളിയിൽ ഇസ്‌റോക് മുന്നിലെ കാന്റീനിനു മുന്നിൽ തീ പിടിച്ച വയറുമായി നിൽക്കുമ്പോൾ ബിസിബെല ബാത് വാങ്ങി തന്നത് പയ്യന്നൂരിലെ രാമകൃഷ്ണാട്ടൻ. പിന്നെ ഇസ്‌

ഒരു ബെംഗളൂരു പ്രണയം

എം ജി റോഡിലെ തിരക്കു പിടിച്ച ഒരു പകൽ. പതിവ് പോലെ ആ ശനിയാഴ്ചയും വായ നോട്ടത്തിനായി ബ്രിഗേഡ് റോഡ് ലക്ഷ്യമാക്കി നടക്കുമ്പോഴാണ് ഹരി ഒരാൾക്കൂട്ടം കണ്ടത്. റോഡിലെ കാഴ്ചകൾ പ്രത്യേകിച്ചും ആരേലും തല്ലു കൂടുന്നത് ,ചീത്ത വിളിക്കുന്നത് നല്ല രസമാണ് കാണാൻ.ഭാഷയറിയില്ലെങ്കിലും അന്യോന്യം തെറി പറയുന്നത് കാണുമ്പോൾ ഒരു ഉൾപുളകം ഉണ്ടാകും. നല്ല കുട്ടി സിംബൽ ഉള്ള ഹരിക്ക് പ്രത്യേകിച്ചും. അടുത്തേക്ക് ചെന്നപ്പോഴാണ് കൂടുതൽ രസം. മോഡേൺ വസ്ത്രം ധരിച്ച ഒരു പെൺകുട്ടി ഓട്ടോക്കാരനുമായി വാക്കേറ്റമാണ്. പെൺകുട്ടി ഇംഗ്ലീഷിലും ഓട്ടോക്കാരൻ കന്നടയിലും. പതിവ് പോലെ പെൺകുട്ടി തനിച്ചാണ്. സകലമാന ജനങ്ങളും അവളെ ഒരു പീഡിതവസ്തുവായി നോക്കുന്നുണ്ട്. "വേണം ഇമ്മാതിരി ഡ്രെസ്സ് ഒകെ ഇട്ടു വരുമ്പോ ആലോചിക്കണം" ഒരു മാന്യൻ പിറു പിറുത്തു കാത്തിരിക്കുന്നുണ്ട്.അവളുടെ ഇറുകിയ വസ്ത്രത്തിലെ ഉലച്ചിലുകൾ കാണാൻ. ഓട്ടോക്കാരൻ മീറ്ററിൽ കാണിച്ച തുകയുടെ മൂന്നിരട്ടിയാണ് ചോദിക്കുന്നത്. ഹോ ഇപ്പൊ ഓട്ടോക്കും വാറ്റും സെസും സ്വച്ഛ് ഭാരത് ടാക്സ് ഒക്കെ ഉണ്ടോ? ഹരി തന്നെത്താൻ ചോദിച്ചുപോയി.ഈ ആത്മഗതം അല്പം ഉറക്കെ ആയതിനാലും തരക്കേടില്ലാത്ത വേഷം ധരിച്ചതിനാലും പെൺകുട്

എഴുതാത്ത പേന

പലപ്പോഴും പോയിട്ടുള്ള ഒരു വഴിയിലൂടെയാണ് ഞാനിന്നും പോകുന്നത്. എന്നിട്ടും എന്തോ ഉൾ വിളി. സാധാരണ ഇങ്ങനെ ഒരു സന്ദർഭം ഉണ്ടായാൽ ആറാമിന്ദ്രിയത്തിന്റെ നിർദ്ദേശം അനുസരിക്കാറാണ് പതിവ്. എന്നിട്ടും ഇന്ന് ഞാൻ ബനസ്‌വാഡി റോഡിൽ നിന്നും ഇന്ദിരാ നഗറിലേക്ക് പോകുന്ന ഇടുങ്ങിയ റോഡ് തെരഞ്ഞെടുത്തു. എന്റെ ജീവിതത്തിലെ നിർണായകമായ ഒരു ദിവസമായിരിക്കും ഇതെന്ന്എന്റെ മനസ്സു ഓര്മപ്പെടുത്തിക്കൊണ്ടേ ഇരുന്നു. ഫ്‌ളൈഓവർ ഇറങ്ങി കുറച്ചു ചെന്നപ്പോഴാണ് ഒരു ഒരുപതു വയസ്സു തോന്നിച്ച പയ്യൻ ലിഫ്റ്റിന് കൈ കാണിച്ചത്. ഈ വഴി സാധാരണ ബസ്സ് പോകാറില്ല. അതു കൊണ്ടു തന്നെവല്ലവരും കൊടുക്കുന്ന ലിഫ്ട് കിട്ടിയാൽ നാലുകിലോമീറ്ററോളം നടത്തം ലാഭിക്കാം. പയ്യനല്ലേ..കുറച്ചു നടന്നു ആരോഗ്യം നന്നാവട്ടെ എന്നു കരുതി ഞാൻ വണ്ടി നിർത്തിയില്ല. ഇങ്ങനെ ചില ചെറിയ ഉപകാരങ്ങൾ അല്ലെ പുതു തലമുറയോട് ചെയ്യാൻ പറ്റൂ. പക്ഷെ അധിക ദൂരം പോയില്ല. ഒരു വയസ്സൻ കൈ കാണിക്കുന്നുണ്ട്. മാന്യമായ വേഷം. ഒരു ഇളം നീല ഷർട്ട് ഇൻ ചെയ്തിട്ടുണ്ട്. മുടി ഒരുപാട് എണ്ണ തേച്ചു നന്നായി ചീകിയിട്ടുണ്ട്. തമിഴനാണെന്നു ഒറ്റ നോട്ടത്തിൽ അറിയാം. കയ്യിൽ ഒരു തുണി സഞ്ചിയും പിടി പോയ കുടയും. ഇതു എന്നെ അല്പം കുഴപ

പാരഡൈസിലെ ഷനോ

കുറെ നാളെത്തെ വിദേശ വാസം കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയ ഷനു കമ്പിതുണ്ടിൽ തന്റെ പഴയ തട്ടകമായ ബാംഗളൂരിൽ വീണ്ടും എത്തിപ്പെട്ടു. പണ്ട്..അതും വളരെ പണ്ട് , വിദ്യാഭ്യാസ കാലം കഴിഞ്ഞ ഉടൻ അയൽക്കാരുടെയും നാട്ടുകാരുടെയും സർവ്വോപരി സ്നേഹനിധികളായ ബന്ധുക്കളുടെയും " പണിയൊന്നുമായില്ല അല്ലെ..പാവം " സഹതാപം കേട്ട് മടുത്തപ്പോൾ ഏജന്റിന് ക്യാഷ് കൊടുത്തു മണലാരണ്യത്തിലേക്ക് പോയതാണ്. അവിടെ പണിയെടുക്കുമ്പോൾ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. അത്യാവശ്യം കാശുണ്ടാക്കി നാട്ടിൽ സുഖമായി കഴിയണമെന്ന് . എന്തു ചെയ്യാൻ.. തിരിച്ചു വന്നപ്പോ വീണ്ടും അതേ നാട്ടുകാർ, വീട്ടുകാർ..പഴേ ചോദ്യവുമായി." ദുബായീന്ന് പറഞ്ഞു വിട്ടതാ അല്ലെ?" ഹോ അവരുടെ ഒരു സന്തോഷം.. തിരിച്ചു പോവാൻ മനസ്സു സമ്മതിച്ചില്ല. പണ്ട് ജോലി അന്വേഷിച്ചു നടന്ന ബാംഗ്ളൂരിലേക്ക് തന്നെ വച്ചു പിടിച്ചു. ദുബായീന് വന്നതിന്റെ പുതുമ മാറീട്ടില്ല. ഇപ്പോഴും എല്ലാം ദിർഹത്തിൽ കണക്കാക്കി ഇന്ത്യൻ റുപ്പിയയിലേക്ക് മാറ്റുമ്പോൾ നമ്മുടെ നാട്ടിൽ ജീവിക്കാൻ തീരെ ചെലവില്ല എന്നു തോന്നും. അങ്ങനെ കമ്മനഹള്ളിയിലെ പി ജി യിൽ താമസം തരപ്പെട്ടു, ജോലി അന്വേഷണവുമായി .. സ്ഥലത്തെ സാമാന്യം

ആ രാത്രി എന്നെ പിന്തുടർന്നവർ

ബാംഗ്ളൂർ നഗരത്തിലെ ട്രാഫിക്കിൽ മണിക്കൂറുകളോളം കുടുങ്ങി പണ്ടാരമടങ്ങി നിൽക്കുമ്പോഴാണ് ഒരു ആംബുലൻസ് പിറകിൽ നിന്നു " ഒയെ ഒയെ നിലവിളി " ശബ്ദമുണ്ടാക്കി കൊണ്ടു പിറകിലൂടെ വരുന്നത്. എന്തത്ഭുതം ! ആംബുലൻസിനു വേണ്ടി ചില നല്ല ആളുകൾ ഉണ്ടാക്കിക്കൊടുത്ത വഴിയിലൂടെ, അതിനു തൊട്ടു പിറകിലായി പറ്റുന്ന വണ്ടിക്കാരൊക്കെ വരുന്നുണ്ട്. എന്തു ചെയ്യാം. എന്നിലെ ആം ആദ്മി ഉണർന്നു. ഒട്ടും അമാന്തിക്കാതെ ഞാൻ എന്റെ കാറും ആ ആംബുലൻസിനു പിറകിലൂടെ മുന്നോട്ടു പായിച്ചു. അങ്ങനെ വളരെ കഷ്ടപ്പെട്ട് ആ ട്രാഫിക്കിൽ നിന്നു ഞാൻ രക്ഷപെട്ടു. കെ ആർ പുരം ഫ്‌ളൈ ഓവർ കയറി ഹോസക്കോട്ടെ റോഡിലൂടെ കൊറച്ചു ദൂരമേ മുന്നോട്ടു പോയുള്ളൂ. കാർ ഒന്നു സ്‌ലോ ആക്കി മൊബൈൽ കയ്യിലെടുത്തപ്പോഴാണ് അതു ശ്രദ്ദിച്ചത്. ചിലർ എന്നെ പിന്തുടരുന്നു.ആ വിജനമായ വഴിയിൽ ഞാൻ തനിച്ചാണ്. എന്തോ ഒരു ഉൾഭയം. പെട്ടെന്നു തന്നെ ആക്‌സിലേറ്ററിൽ കാലമർത്തി.കൊറച്ചു ദൂരം കഴിഞ്ഞു വീണ്ടും നോക്കിയപ്പോൾ പിന്തുടരുന്നവരുടെ എണ്ണം കൂടിയിരിക്കുന്നു. ഇനി എന്തു ചെയ്യും. ഐ ടി ഫീൽഡിൽ ജോലി ചെയ്യുന്ന ചില സുഹൃത്തുക്കൾക്കും ഇങ്ങനെ അനുഭവം ഉണ്ടായിരുന്നത്രെ. അവർ പറഞ്ഞ കഥകൾ മനസ്സിലൊക്കോടി വന്നു. അഡ്ര

എനിക്ക് കിട്ടിയ ഡേർട്ടി പിക്ച്ചർ

ഇമേജ്
ഇന്നലെ വൈകിട്ടാണ് എനിക്കത് കിട്ടിയത്. തീർത്തും അപ്രതീക്ഷിതമായി. അതു തന്നെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്നു.അവളെന്തിനാണ് എനിക്കത് അയച്ചത് എന്നു എത്ര ചിന്തിച്ചിട്ടും എനിക്കു മനസ്സിലായില്ല. സാധാരണ വീട്ടിൽ എത്തിയ ഉടൻ മൊബൈൽ സോഫയിലേക്ക് എറിയാറാണ് പതിവ്. പക്ഷെ ഇന്നലെ മുതൽ ഞാനത് കയ്യിൽ നിന്നു മാറ്റിയില്ല.ചെറുക്കന്‍ പതിവില്ലാതെ തിന്നുമ്പോഴും ടോയ്‌ലെറ്റിൽ പോകുമ്പോഴും മൊബൈൽ കയ്യിലെടുക്കുന്നത് ശ്രദ്ദിച്ച അച്ഛൻ " എന്താടാ അതിൽ ഇത്ര സീക്രെട്ട്.എന്തോ കള്ളത്തരം മണക്കുന്നുണ്ടല്ലോ " അല്ലെങ്കിലും പലപ്പോഴും തോന്നിയിട്ടുണ്ട് ഇമ്മാതിരി വശപിശ സംഭവങ്ങൾ മണത്തു പിടിക്കാൻ അച്ഛനെന്തോ ഒരു കഴിവുണ്ടെന്ന്. മുഖം കൊടുക്കാതെ മാറിക്കളഞ്ഞു. അല്ലെങ്കിൽ അപ്പൊ പൊളിഞ്ഞേനെ എല്ലാം. കിട്ടിയ ഉടൻ ഒരേ ഒരു തവണയേ അതു നോക്കിയുള്ളൂ. ഷോക്കടിച്ച പോലെ ആയിപ്പോയതു കൊണ്ടു പിന്നെ നോക്കാൻ ധൈര്യം കിട്ടിയില്ല. അവളെ പരിചയപ്പെട്ടിട്ട് കൊറച്ചു നാളെ ആയുള്ളൂ. കോളേജിലെ സോഫിയ ലോറെൻസ് ആണവൾ.സകലമാന പൂവാലന്മാരും ശ്രമിച്ചിട്ടും ഒന്നു വീഴാത്ത അവൾ ഇമ്മാതിരി ഒരു ഫോട്ടോ എനിക്കയക്കുമെന്നു സ്വപ്നത്തിൽ പോലും ചിന്തിക്കാൻ മാത്രം ഗ്ലാമർ എനിക്കുണ്

ഹോ ആശ്വാസം !!

എനിക്ക് അറിയില്ല എന്തെഴുതണം എന്നു.എങ്കിലും എന്തോ ഒന്നു ഉള്ളിൽ ചുര മാന്തുന്നുണ്ട് , മനസ്സിനെ മഥിക്കുന്നുണ്ട് ,കൈവിരലുകളെ പ്രകോപിക്കുന്നുണ്ട്. ഒരു ഡാം തുറന്നു വിടുന്നത് പോലെ ഇളക്കി വിട്ടാൽ വഴി തെറ്റിപ്പോകും എന്നു ഭയക്കുന്ന വികാരങ്ങളുണ്ട്, പിന്നെ ചില വിചാരങ്ങളും. ഭാവനയ്ക്ക് ഇപ്പൊ വംശനാശം വന്നു കൊണ്ടിരിക്കയാണോ എന്നാണ് സംശയം. ഇപ്പൊ കൂടുതലും വേണ്ടത് അളിഞ്ഞ മത്തിയിൽ ഉണ്ടാക്കുന്ന പൊളിറ്റിക്കൽ സ്റ്റൂ ആണ് . ഒന്നു അളിഞ്ഞു മറ്റൊന്നിനു വളമാകുന്നു എന്ന ചൊല്ല് ഇപ്പൊ വളമല്ല ഭക്ഷണം എന്നു പറയേണ്ട അവസ്ഥ വരെ ആയി. ദേ ..വഴി തെറ്റുന്നു. ക്രിയാ മണ്ഡലത്തിലെ നിന്മനോന്നതങ്ങളിലെ അനിശ്ചിതാവസ്ഥ തുടർന്ന വേളയിൽ മേലധികാരിയുടെ പ്രപിതാമഹന്മാരെ സ്മരിച്ചു സമർപ്പിച്ച പൂരത്തെറി പ്പാട്ടിലെ വൃത്തം മനസ്സിലായ കമ്പനിക്കാർ കാർ വിളിച്ചു തന്നില്ല എന്നെ ഉള്ളൂ.ആത്മാഭിമാനത്തിന്റെ അഹന്തയിൽ ഇറങ്ങിപ്പോരുമ്പൊ പ്രതീക്ഷകളുടെ ഭാരം മാത്രമേ മാറാപ്പിൽ എന്റെ മൂലധനമായി ശേഷിച്ചിരുന്നുള്ളൂ. അതിന്റെ മാറ്റു നോക്കി സമയം കളയാതെ നേരത്തെ അറിഞ്ഞു നേടാനുറച്ച ലക്ഷ്യങ്ങളിലേക്ക് പ്രപഞ്ച സൃഷ്ടാവിന്റെ കരങ്ങൾ താങ്ങായപ്പോൾ ഇതാ..ഞാൻ ഇപ്പൊ ഇവിടെ ഇതെഴുതി

ഈ ലോകം വളരെ നല്ലതാണ് ...നമ്മൾ ചിന്തിക്കുന്നത് പോലെ!

ആധുനിക മനുഷ്യന്റെ ജീവിതം രേഖപ്പെടുത്തിയിരിക്കുന്നത് വിവര സാങ്കേതിക വിദ്യയുടെ കുത്തൊഴു ക്കിലാണ്.വാർത്തകൾ, വിവരങ്ങൾ ഇലക്ട്രോണിക് മീടിയകളുടെയും പത്രങ്ങളുടെയും സഹായത്തോടെ ദൈനംദിനം ലഭ്യമാകുന്നു.വാർത്തകളുടെ ഈ പ്രളയത്തിൽ നമുക്ക് ലഭിക്കുനത് കൃത്യമായ , സത്യമായ വിവരമാണോ എന്നത് വളരെയധികം പ്രാധാന്യമർഹിക്കുന്ന വിഷയം തന്നെയാണ്. വാര്ത്തകളുടെ കാര്യത്തിൽ ഒരു പ്രധാന സംഗതി ഇവയെല്ലാം ഇന്ന് തികച്ചും നെഗറ്റീവ് ആണെന്ന് ഉള്ളതാണ്.യുദ്‌ധം , കെടുതികൾ, ലഹള, വര്ഗീയത, ലഹരികൾ ഇവയെക്കുറിച്ചുള്ളവയാണ് ഭൂരിഭാഗവും.താലിബാൻ , ഐ സ് ,എന്നിവ അന്താരാഷ്ട്ര തലത്തിലും അസഹിഷ്ണുത അഴിമതി , അരാഷ്ട്രീയത എന്നിവ രാഷ്ട്ര തലത്തിലും നമ്മളെ കാര്ന്നു തിന്നുന്ന വിഷയങ്ങളാണ് എന്ന് സ്ഥാപിക്കുന്നതിൽ മുകളിൽ പറഞ്ഞ മാധ്യമങ്ങൾ നൂറു ശതമാനവും വിജയിച്ചു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.കാരണം സോഷ്യൽ മീഡിയകളിൽ ചിലരുടെ വെകിളി പിടിച്ച പ്രസ്താവനകൾ കാണുമ്പോൾ നിജ സ്ഥിതി അറിയാതെ മറ്റു പലരും സ്വന്തം സഹോദരങ്ങളെ പോലും ഒരു കാരണവും ഇല്ലാതെ വെറുത്ത് തുടങ്ങുന്നു. ഈ ലോകം ഇതിലധികം വൃത്തികേടാവാനില്ല എന്നും ഇത്രയധികം ഇതിനു മുൻപേ മോശമായിട്ടില്ലെന്നും ഇന്നത്തെ മാധ്യ