പോസ്റ്റുകള്‍

ഏപ്രിൽ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മഴ

മഴയാണ് ഞാൻ പണ്ട് ഭൂമിയിൽ പതിവായി പെയ്തുയിർ കൊണ്ടതാണ് എന്റെ വരവും പ്രതീക്ഷിച്ചു മണ്ണിലൊരായിരം ജീവന്റെ നാമ്പുകൾ കാത്തിരിക്കും പിന്നെന്റെ കുളിരേകും കൈത്തണ്ടയേൽക്കുമ്പോളവരുടെ നെഞ്ചകം ഹരിതാഭയാൽ നിറയും പൂക്കളും വണ്ടും പൂമ്പാറ്റയും ചേർന്നീ യവനിയാകെയലങ്കരിക്കും പ്രണയവും വിരഹവും പങ്കു വയ്ക്കുന്നൊരാ പ്രണയിനികൾക്കെന്നും ഞാൻ കൂട്ടുകാരി എന്നുമെൻ വരവിലോർമ്മകളകതാരിൽ ചുട്ടു പൊള്ളുന്നൊരു നീറ്റലാകും കാലങ്ങളേറെ കടന്നുപോയാലുമാ നാളുകൾ എന്റെയീ കൈക്കുമ്പിളിലൂയലാടും അറിവിന്റെയാലയ യാത്രയും കടലാസു തോണിയും കൂട്ടുകാരും പൊന്കതിർ ചിങ്ങവും പൊന്നോണപ്പൂക്കളും പിന്നെയെന്നെക്കുറിച്ചുള്ളൊർമ്മകളും ഇന്നും മനസ്സിൽ താളം കെട്ടി നിലക്കൊന്നൊരെൻ കൂട്ടുകാരെ നിങ്ങളെപ്പോലെയെനിക്കുമുണ്ടാശ തമ്മിൽ കാണുവാനായ് പക്ഷെ പറയാത്തതെന്തേ മരങ്ങളാമെൻ ജീവവായു വെട്ടിമുറിക്കാതിരിക്കാൻ അവരില്ലാതെ ഞാനില്ലായെന്നറിഞ്ഞിട്ടുമെന്തേയീ ഭീരുവിൻ മൗന വ്രതം സമയം വൈകിപ്പോകുന്നു പിന്നെയെൻ വരവില്ല ഭൂമിയിൽ മടക്കമില്ല ഊഷരമായ മരുഭൂമിയായെന്റെ പ്രിയഭൂമി നിന്നെ കാണുവാൻ ആവതില്ല ഒരുമിച്ചു നല്കാൻ ചുടുനെടുവീർപ്പു പോൽ മണ്ണിന്റെ ഗന്ധമില്ല ഇനിയും

പോരാ ഇനിയും വേണം

പണ്ട് പണ്ട് സ്വന്തം എന്ന് പേരുള്ള ഒരു ഗ്രാമം ഉണ്ടായിരുന്നു. അവിടത്തെ പ്രത്യേകത എന്താണെന്ന് വെച്ചാൽ അവിടുള്ളവർക്ക് വാക്കുകൾ സ്വന്തമായി ഉണ്ടായിരുന്നില്ല എന്നതാണ്. വാക്കുകൾ ഇല്ലാതിരുന്നത് കൊണ്ട് തന്നെ എല്ലാവരും പല ശബ്ദങ്ങൾ ഉണ്ടാക്കിയാണ് ആശയവിനിമയം നടത്തിയിരുന്നത്. ആ ഗ്രാമത്തിൽ ഒരു കറുത്ത കുട്ടി ഉണ്ടായിരുന്നു. അവന്റെ വീടിന്റെ അടുത്ത് തന്നെ ഒരു വെളുത്ത പെൺകുട്ടിയും ഉണ്ടായിരുന്നു. അവനു അവളെ വളരെ ഇഷ്ടമായിരുന്നു. പക്ഷെ ഒരിക്കലും അവളോട്‌ അത് പറയാൻ അവനു കഴിഞ്ഞില്ല. കാരണം അതിനുള്ള വാക്കുകൾ അവന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. അങ്ങനെ കൊറേക്കാലം കഴിഞ്ഞപ്പോൾ വളരെ ബുദ്ധിമാനായ ഒരു വ്യപാരി ലോകത്തെമ്പാടും സഞ്ചരിച്ചു അവസാനം ആ ഗ്രാമത്തിൽ എത്തിച്ചേർന്നു. വാക്കുകൾ ഉണ്ടാക്കുവാനായി അയാൾ ഒരു ഫാക്ടറി നിർമിച്ചു. അങ്ങനെ ഉണ്ടാക്കിയ വാക്കുകൾ അയാൾ വിപണിയിൽ എത്തിക്കുകയും ചെയ്തു. പലതരം വാക്കുകൾക്ക് പലതരം വിലയാണ്. സ്നേഹം, സന്തോഷം, മമത, കരുണ, സഹതാപം എന്നിവയ്ക്കൊക്കെ തീ പിടിച്ച വിലയായിരുന്നു. ആത്മാർത്ഥത, സത്യസന്ധത , സത്യം എന്നിവ വളരെ അപൂർവമായി മാത്രമേ വിപണിയിൽ എത്തിയിരുന്നുള്ളൂ. അത്തരം വാക്കുകൾക്ക് മുൻകൂറായി പണം അടച

മനസ്സാക്ഷി

നമ്മൾ നമ്മളെ ശരിക്കും മനസ്സിലാക്കിയിട്ടുണ്ടോ. മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ. ഇല്ല എന്ന് തന്നെ ആയിരിക്കും ഓരോരുത്തരുടെയും ഉത്തരം. കാരണം മറ്റുള്ളവരെ മനസ്സിലാക്കാനാണല്ലോ നാം എന്നും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇനി നാം നമുക്കായി സമയം മാറ്റി വെക്കാറുണ്ടോ എന്ന് ചിന്തിച്ചു നോക്കിയാലും ഉത്തരം തഥൈവ. നാം നമുക്കായി മനപ്പൂർവം സമയം കരുതി വെക്കാറില്ലെങ്കിലും നമുക്ക് വീണു കിട്ടുന്ന ചില നിമിഷങ്ങളുണ്ട്. നമ്മളെ അറിയാൻ. ഒരല്പം ധ്യാനിക്കാൻ. സ്വന്തം ശരീരത്തെയും മനസ്സിനെയും പഠിക്കാൻ. അന്നന്ന് നടന്ന അല്ലെങ്കിൽ നടക്കാനിരിക്കുന്ന കാര്യങ്ങളെ ഗാഢമായി അവലോകനം ചെയ്യാൻ നമുക്ക് കിട്ടുന്ന അഞ്ചോ പത്തോ മിനുട്ടുകൾ. അതെ അത് ലഭിക്കുന്നത് മറ്റെവിടെയുമല്ല നമ്മുടെ വീട്ടിലെ ഒരു സ്ഥലത്താണ്. തെറ്റിയിട്ടില്ല, അതെ കക്കൂസിൽ. ആരും ശല്യം ചെയ്യാനില്ല. ആർക്കും അതിനൊട്ടു താല്പര്യവും കാണില്ല. നമ്മുടെ ചിന്തകളും സ്വപ്നങ്ങളും. ആഹാ. എത്ര ഹൃദ്യമാണ് അങ്ങനെ ഇരിക്കാൻ. വല്ലപോഴും വന്നു പോകുന്ന താളലയങ്ങൾ, ദുർഗന്ധ മന്ദ പൂരിതമായ ഇളം വായുപ്രവാഹങ്ങൾ. എത്ര നാളായി നാം ആസ്വദിച്ച് തൂറിയിട്ട്. അവിടെയും താളപ്പിഴകളുമായി വന്നല്ലോ അവൻ, സെൽ ഫോൺ. വാട്