പോസ്റ്റുകള്‍

ജൂൺ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചില ടിവി കഥകൾ

പുതിയ ടിവി ************************* വൈകിട്ട് സ്കൂൾ വിട്ടു നേരെ പടിഞ്ഞാറേക്ക്. അവിടെയാണ് കൂട്ടുകാർ ഒരുമിച്ച് ഫുട്ബോൾ കളിക്കുന്നത്. നാരായണേച്ചിയുടെ പറമ്പിൽ നിന്ന് കണ്ടോക്കാരീടെ പറമ്പിലൂടെ നരിയഞ്ചേരി റോഡിലൂടെ പടിഞ്ഞാറു മാധവേച്ചിയുടെ വീട്ടിലേക്ക്. അതാണ് റൂട്ട്. കളി തുടങ്ങുന്നതിനു മുൻപേ എത്തിയില്ലെങ്കിൽ പിന്നെ ഗോളി ആവേണ്ടി വരും. അതുകൊണ്ടു ധൃതി പിടിച്ചു ഓടുകയായിരുന്നു ഞാൻ. കണ്ടൊക്കാരീടെ പറമ്പിലൂടെ പോകുമ്പോൾ ആരോ പിറകിൽ നിന്ന് ഉച്ചത്തിൽ കൈ അടിച്ചു വിളിച്ചു. നോക്കുബോൾ കണ്ടോക്കാരി തന്നെ. അല്ലപ്പാ, ഇ പെണ്ണുങ്ങൾ എന്നെ എന്തിനാ ഈ നേരമില്ല നേരത്തു വിളിക്കുന്നത്. അനിഷ്ടം പുറത്തു കാണിക്കാതെ ചോദിച്ചു. " എഎന്തേച്ചി." " മോനെ നീ അറിഞ്ഞോ നമ്മടെ വീട്ടിൽ ടിവി വാങ്ങിട്ട. കളറാ . ഫുട്ബാൾ കപ്പുകളി ഉണ്ട്. കാണാൻ വരണേ " അങ്ങനെ അവരുടെ വീട്ടിലും ടിവി വാങ്ങീ. എന്നാണാവോ ഇനി എന്റെ വീട്ടിൽ ടിവി വാങ്ങുക. ഞാൻ നിരാശനായി പടിഞ്ഞാറേക്ക് നടന്നു. ചൂടായ ടിവി ******************** അങ്ങനെ അവസാനത്തെ പരീക്ഷയും കഴിഞ്ഞു. നാളെ മുതൽ മധ്യവേനലവധി തുടങ്ങുകയാണ്. പച്ച മാങ്ങാ മോഷ്ടിച്ച് ഉപ്പും കൂട്ടി തിന്നും, ഏച്ചിലാ