ആ രാത്രി എന്നെ പിന്തുടർന്നവർ

ബാംഗ്ളൂർ നഗരത്തിലെ ട്രാഫിക്കിൽ മണിക്കൂറുകളോളം കുടുങ്ങി പണ്ടാരമടങ്ങി നിൽക്കുമ്പോഴാണ് ഒരു ആംബുലൻസ് പിറകിൽ നിന്നു " ഒയെ ഒയെ നിലവിളി " ശബ്ദമുണ്ടാക്കി കൊണ്ടു പിറകിലൂടെ വരുന്നത്. എന്തത്ഭുതം ! ആംബുലൻസിനു വേണ്ടി ചില നല്ല ആളുകൾ ഉണ്ടാക്കിക്കൊടുത്ത വഴിയിലൂടെ, അതിനു തൊട്ടു പിറകിലായി പറ്റുന്ന വണ്ടിക്കാരൊക്കെ വരുന്നുണ്ട്. എന്തു ചെയ്യാം. എന്നിലെ ആം ആദ്മി ഉണർന്നു. ഒട്ടും അമാന്തിക്കാതെ ഞാൻ എന്റെ കാറും ആ ആംബുലൻസിനു പിറകിലൂടെ മുന്നോട്ടു പായിച്ചു. അങ്ങനെ വളരെ കഷ്ടപ്പെട്ട് ആ ട്രാഫിക്കിൽ നിന്നു ഞാൻ രക്ഷപെട്ടു. കെ ആർ പുരം ഫ്‌ളൈ ഓവർ കയറി ഹോസക്കോട്ടെ റോഡിലൂടെ കൊറച്ചു ദൂരമേ മുന്നോട്ടു പോയുള്ളൂ. കാർ ഒന്നു സ്‌ലോ ആക്കി മൊബൈൽ കയ്യിലെടുത്തപ്പോഴാണ് അതു ശ്രദ്ദിച്ചത്. ചിലർ എന്നെ പിന്തുടരുന്നു.ആ വിജനമായ വഴിയിൽ ഞാൻ തനിച്ചാണ്. എന്തോ ഒരു ഉൾഭയം. പെട്ടെന്നു തന്നെ ആക്‌സിലേറ്ററിൽ കാലമർത്തി.കൊറച്ചു ദൂരം കഴിഞ്ഞു വീണ്ടും നോക്കിയപ്പോൾ പിന്തുടരുന്നവരുടെ എണ്ണം കൂടിയിരിക്കുന്നു. ഇനി എന്തു ചെയ്യും. ഐ ടി ഫീൽഡിൽ ജോലി ചെയ്യുന്ന ചില സുഹൃത്തുക്കൾക്കും ഇങ്ങനെ അനുഭവം ഉണ്ടായിരുന്നത്രെ. അവർ പറഞ്ഞ കഥകൾ മനസ്സിലൊക്കോടി വന്നു. അഡ്രിനാലിൻ കയറി വന്നതും ആക്‌സിലേറ്ററിൽ കാലമർത്തിയതും ഒരുമിച്ചായിരുന്നു. ഹോസ്‌കോട്ടയിലെ ഫ്ലാറ്റിൽ എത്താൻ ഇനി മിനുട്ടുകൾ മാത്രമേ വേണ്ടൂ. ഒരിക്കൽ കൂടി നോക്കി. എനിക്ക് എന്നെ തന്നെ വിശ്വസിക്കാനായില്ല. നൂറു പേരാണ് ഇപ്പോൾ എന്നെ പിന്തുടരുന്നത്. വൈകിട്ടു ഓഫീസിൽ പണിയൊന്നുമില്ലാതെ ഇരിക്കുമ്പോഴാണ് അത്യാവശ്യം നല്ല സൗഹൃദ വലയമുള്ള ഞാൻ ഒരു ട്വിറ്റെർ പ്രൊഫൈൽ ഉണ്ടാക്കിയത്. എന്താല്ലേ.. ഇപ്പൊ നൂറു പേര് എന്നെ ഫോളോ ചെയ്യുന്നെന്നേ ..എന്റെ ഒരു കാര്യം. ഹോ.. ഇനി എന്നും സ്റ്റാറ്റസ് അപ്ഡേറ്റ് ഒക്കെ ചെയ്യണം. നാളെത്തെക്കിടേണ്ട പോസ്റ്റിനെക്കുറിച്ചു ചിന്തിച്ചു കാർ പാർക്കും ചെയ്ത് ഞാൻ ഫ്ലാറ്റിലേക്ക് നടന്നു.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

ഈ ലോകം വളരെ നല്ലതാണ് ...നമ്മൾ ചിന്തിക്കുന്നത് പോലെ!

സിനിമാക്കഥ