ഈ ലോകം വളരെ നല്ലതാണ് ...നമ്മൾ ചിന്തിക്കുന്നത് പോലെ!

ആധുനിക മനുഷ്യന്റെ ജീവിതം രേഖപ്പെടുത്തിയിരിക്കുന്നത് വിവര സാങ്കേതിക വിദ്യയുടെ കുത്തൊഴു ക്കിലാണ്.വാർത്തകൾ, വിവരങ്ങൾ ഇലക്ട്രോണിക് മീടിയകളുടെയും പത്രങ്ങളുടെയും സഹായത്തോടെ ദൈനംദിനം ലഭ്യമാകുന്നു.വാർത്തകളുടെ ഈ പ്രളയത്തിൽ നമുക്ക് ലഭിക്കുനത് കൃത്യമായ , സത്യമായ വിവരമാണോ എന്നത് വളരെയധികം പ്രാധാന്യമർഹിക്കുന്ന വിഷയം തന്നെയാണ്. വാര്ത്തകളുടെ കാര്യത്തിൽ ഒരു പ്രധാന സംഗതി ഇവയെല്ലാം ഇന്ന് തികച്ചും നെഗറ്റീവ് ആണെന്ന് ഉള്ളതാണ്.യുദ്‌ധം , കെടുതികൾ, ലഹള, വര്ഗീയത, ലഹരികൾ ഇവയെക്കുറിച്ചുള്ളവയാണ് ഭൂരിഭാഗവും.താലിബാൻ , ഐ സ് ,എന്നിവ അന്താരാഷ്ട്ര തലത്തിലും അസഹിഷ്ണുത അഴിമതി , അരാഷ്ട്രീയത എന്നിവ രാഷ്ട്ര തലത്തിലും നമ്മളെ കാര്ന്നു തിന്നുന്ന വിഷയങ്ങളാണ് എന്ന് സ്ഥാപിക്കുന്നതിൽ മുകളിൽ പറഞ്ഞ മാധ്യമങ്ങൾ നൂറു ശതമാനവും വിജയിച്ചു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.കാരണം സോഷ്യൽ മീഡിയകളിൽ ചിലരുടെ വെകിളി പിടിച്ച പ്രസ്താവനകൾ കാണുമ്പോൾ നിജ സ്ഥിതി അറിയാതെ മറ്റു പലരും സ്വന്തം സഹോദരങ്ങളെ പോലും ഒരു കാരണവും ഇല്ലാതെ വെറുത്ത് തുടങ്ങുന്നു. ഈ ലോകം ഇതിലധികം വൃത്തികേടാവാനില്ല എന്നും ഇത്രയധികം ഇതിനു മുൻപേ മോശമായിട്ടില്ലെന്നും ഇന്നത്തെ മാധ്യമങ്ങൾ വരുത്തി തീർത്തിരിക്കുന്നു. വളരെയധികം വാർത്തകൾ ബോംബ്‌ പോലെ നമ്മുടെ നേരെ ഓരോ നിമിഷവും വര്ഷിച്ചുകൊണ്ടിരിക്കുമ്പോൾ ഏത് ശരി ? ഏത് തെറ്റ്? എന്നറിയാനും നമുക്ക് വേണ്ടത് ഏത്? വേണ്ടാത്തത് ഏത് ? എന്ന് തിരിച്ചറിയുവാനും ഉള്ള കഴിവ് നമുക്ക് കൈമോശം വന്നിരിക്കുന്നു.ഒരു വന്യ മൃഗതാൽ വേട്ടയാടപ്പെടുമ്പോൾ നമ്മുടെ സഹജെന്ദ്രിയങ്ങളുടെ പ്രവര്ത്തനം എത്രത്തോളം എകീകരിക്കേണ്ടിതിരിക്കുന്നത് വരുമോ അത്രത്തോളം തന്നെ ഒരു വാർത്ത കാണുമ്പോഴോ കേൾക്കുമ്പോഴോ ഏ ത് തള്ളണം ഏതു കൊള്ളണം എന്ന് മനസ്സിന്റെ അരിപ്പയിലൂടെ കടത്തി വിട്ടു തീരുമാനിക്കണം.അതിനുള്ള വിവേകം , ഭൂമിയിലെ വിവേകമുള്ള ഏക " ജീവി " കാണിക്കണം. ദേഷ്യതിന്റെയും വൈരാഗ്യത്തിന്റെയും സമയത്ത് അത് പോലുള്ള ഒരു വാര്ത്ത നിങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ എന്താണ് സംഭവിക്കുകയെന്ന് ആലോചിച് നോക്കൂ. നമ്മുടെ മനസ്സിന് എന്നും നെഗറ്റീവ് വാർത്തകളോടാണ് പ്രിയം.അത് പ്രകൃത്യാൽ അങ്ങനെ തന്നെ ആണ്.കാടുകളിൽ അതിജീവനത്തിന്റെ കാലത്ത് ജീനുകളിൽ കുത്തി വെക്കപ്പെട്ടത്‌.പക്ഷെ അത് കൊണ്ട് പോസിറ്റീവ് ചിന്തകള് ഇല്ലെന്നല്ല. മറിച്ച് അതിനെ ഉത്തേജിപ്പിക്കെണ്ടിയിരിക്കുന്നു .വസന്തം കടന്നു വരുമ്പോൾ പൂക്കൾ വിടരുന്നത് പോലെ അത് നല്ലൊരു ജീവിതത്തിന്റെ തുടക്കമാകും. അതിനു ഇനി വല്ല കാരണവശാലും ലും ദൈർഘ്യം വരികയാണെങ്കിൽ അത്ര സമയം വാർത്തകളോട് മുഖം തിരിക്കുന്നത് കൊണ്ട് നിങ്ങൾക്ക് നല്ലതേ സംഭവിക്കൂ. ഈ ലോകത്തിനും.കാരണം ഈ ലോകം എത്രത്തോളം മനോഹരമായിരിക്കുന്നോ അത് നമ്മൾ ചിന്തിക്കുന്നത് പോലെയാണ്.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

മഴ

സിനിമാക്കഥ