സിനിമാക്കഥ

ടെക്സസ്സിൽ നിന്ന് വിമാനം കയറി, സീറ്റ്‌ ബെല്റ്റ് മുറുക്കാനുള്ള അറിയിപ്പ് വന്നതിനു ശേഷമാണ് മൊബൈല്‍ ഓണ്‍ ചെയ്ത് വീണ്ടും ഈ മെയില്‍ വായിച്ചത്.എത്രാമത്തെ തവണയെന്നു അറിയില്ല.ഇതേ മെയില്‍ തന്നെയാണ് അമേരിക്കൻ ജീവിതത്തില്‍ നിന്ന് ബാംഗളൂര്ക്ക് വിമാനം കേറാന്‍ കാരണമായതും.ഒരു നോണ്‍ സ്റ്റോപ്പ്‌ ഫ്ലൈറ്റിലെ വിരസതയില്‍ ഇരിക്കുമ്പോഴാണ് കണ്ണുകള്‍ പുസ്തകത്തില്‍ നിന്നും ഉറക്കത്തിലേക്ക് വീണു പോയത്. പതിവുപോലെ തന്നെയായിരുന്നു അന്നത്തെയും പ്രഭാതം. നിര്തതെയുള്ള അലാറം കേട്ട്. ഇത് എത്രാമത്തെ തവണയായെന്നു ഉറക്കത്തില്‍ പോലും എണ്ണിപ്പോകും.പ്രവാസി വീടിന്റെത കാരണവര്‍ ശ്രീമാന്‍ രാജേഷേട്ടന്റെ മൊബൈല്‍ അലാറംകേട്ടാണ് ഞങ്ങളുടെ എല്ലാവരുടെയും ഓരോ ദിവസും തുടങ്ങുന്നത്. ഓരോ അലാറവും വീണ്ടും 10 മിനുടിലെക്ക് സ്നൂസ് ചെയ്ത് സ്നൂസ് ചെയ്ത് അങ്ങനെ.ഒടുവില്‍ രാജേഷേട്ടന്‍ എണീറ്റു, അലാറം ഓഫ്‌ ചെയ്യുന്നതോടെ ഞങ്ങളുടെ രണ്ടാമത്തെ സുഖ നിദ്ര ആരംഭിക്കുകയായി. എണീറ്റ ശേഷം മുഖം കഴുകി നേരെ താഴെയുള്ള ഇക്കയുടെ ബെക്കരിയിലെക്ക്.ചൂട് ചായയും കൂടെ ഒരു വില്സും . അതാണ് അങ്ങേരുടെ പതിവ്. പിന്നെ ഇക്കയുടെ പറ്റു ബുക്കിലെ അക്കങ്ങളായി അവയുടെ മൂല്യം മാറുകയും ചെയ്യും. പ്രവാസി വീട്. ഇജിപുരയിലെ ഗലികളില്‍ 6 മത്തെ ക്രോസ്സില്‍ ഒരു പഴയ 2 നില കെട്ടിടത്തിലെ മുകളിലത്തെ 2 ബെഡ് റൂം വീട്.,റോഡില്‍ നിന്ന് തന്നെയാണ് മുകളിലേക്കുള്ള സ്റ്റേയര്കെസ്. അതിന്റെ് പടികളില്‍ റിമി, ടോമി എന്ന് ഞങ്ങള്‍ ഓമനിച്ചു വിളിക്കുന്ന തെരുവ് പട്ടികള്‍. ദേഹം മൊത്തം ചൊറിയും പേനുമായി നടക്കുന്ന അതുങ്ങൾ ഒന്നും കൊടുക്കാറില്ലെങ്കിലും വെറുതെ കാവല്‍ കിടക്കും. ഞങ്ങൾക്ക് ശല്യമായിരാത്രി മുഴുവന്‍ കൊരച് കൊരച് മറ്റു തെരുവ് പട്ടികളുമായി കടിപിടി കൂടി. എന്തായാലും ഞങ്ങളുടെ പ്രവാസിയുടെ ഔദ്യോദിക കാവല്ക്കാരായി ആ രണ്ടു പട്ടികള്‍ എപ്പോഴോ മാറിപ്പോയിരുന്നു. staircase കയറി ചെല്ലൂന്നത് നേരെ ഒരു കക്കൂസിലേക്കാണ്..ഞങ്ങള്‍ അത് ഉപയോഗിക്കാറില്ല എന്ന് പറഞ്ഞു കൂടാ, പഴയ സാധനങ്ങള്‍ സൂക്ഷിക്കാനായിരുന്നു എന്ന് മാത്രം.അതിന്റെ ഇടതായാണ്‌ വീടിലേക്കുള്ള വാതില്‍.ഒരു ചെറിയ ഹാള്‍.അതില്‍ നിന്ന് തന്നെ നാല് വാതിലുകള്‍. 2 കിടപ്പ് മുറികളും, ബാത്രൂമും അടുക്കളയും.ഒന്നും പാചകം ചെയ്യാറില്ലെങ്കിലും അത് ഞങളുടെ ഷേവിംഗ് കം പല്ല് തേപ്പ് മുറിയായി ഉപയോഗിച്ച് വന്നു.ബാത്രൂം എന്ന് പറയുന്നത് ഒരു ഇരുട്ട് മുറിയാണ്.പക്ഷെ കറണ്ട് ഇല്ലെങ്കിൽ പോലും വളരെ കൃത്യമായി കൃത്യം നിർവഹിക്കാൻ ഞങ്ങള്‍ ഓരോരുത്തരും പരിശീലനം നേടിയിരുന്നു.കൂടാതെ വെള്ളം എത്ര മണി വരെ കാണും എത്ര മണിക്ക് വീണ്ടും വരും, അതും ഏതെല്ലാം ദിവസങ്ങളില്‍ എന്നൊക്കെയുള്ള കൃത്യമായ വിവരം ഒരു രോഗിയുടെ മരുന്ന് ചാർട്ട് പോലെ ശരിക്കും പഠിക്കേണ്ടത് ഓരോ ആളുടെയും ആവശ്യമായിരുന്നു. ഇല്ലെങ്കിൽ കാര്യം കഴിഞ്ഞു വെള്ളത്തിനായി വേറെ ആളെ വിളിച്ചു ശല്യപ്പെടുതിക്കൂടാത്തതാകുന്നു. ബെഡ്‌റൂം എന്ന് പറയുന്നതില്‍ ഒന്നില്‍ 2 പേര്ക്ക് കഷ്ടിച് കിടക്കാം. മറ്റേതില്‍ ഞങ്ങള്‍ 6 പേര്‍ ഒരുമിച്ച് കിടക്കും. അപ്പോള്‍ തന്നെ മുറി നിറയും.കാലിന്റെ ഭാഗത്തായി തുണി ഇട്ട അയല്‍, ഇനി എന്നെ കൊണ്ട് താങ്ങാന്‍ വയ്യേ എന്ന് പറഞ്ഞു കൊണ്ട് നിലം മുട്ടി കിടക്കുന്നുണ്ട്. ആകെയുള്ള 2 പാളി ജനല്‍ അടിവസ്ത്രങ്ങൾ (എയർ കണ്ടീഷനിംഗ് ഉള്ളത്) ഉണക്കാന്‍ ഇട്ടതു കൊണ്ട് വിഴുപ്പു മണമുള്ള കാറ്റ് മാത്രം സമ്മാനിക്കുന്നു. ഒരാർഭാടം എന്ന് ആകെക്കൂടി പറയാന്‍ ഈ വീട്ടില്‍ ആകെയുള്ളത് ഹാളില്‍ എന്നോ ആരൊക്കെയോ , മുന്‍ പ്രവാസികള്‍ കൂടി വാങ്ങിയ ഒരു പഴയ കളര്‍ tv ആണ്.പിന്നെ 2 ഒടിഞ്ഞ മെറ്റല്‍ കസേരകളും tv വച്ച ഒരു മേശയും.ഹാളിലെ ചുമരലമാരയില്‍ കൊറേ ബില്ലുകളും പുസ്തകങ്ങളും ചിതറി പൊടി പിടിച്ചു അലങ്കോലമായി കിടക്കുന്നു. അതില്‍ ഒരു തട്ട് ഞങ്ങളുടെ ഏക ആശ്വാസമായ ദൈവങ്ങളുടെ പൂജക്കായി മാറ്റി വച്ചിരിക്കുന്നു ഈ കഥ തുടങ്ങുന്നത് എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിനു ശേഷം ഒരു ജോലി തേടി ഞാന്‍ ബംഗളൂരില്‍ എത്തുന്നത് മുതലാണ്‌. നല്ല രീതിയില്‍ പഠനം കഴിഞ്ഞെങ്കിലും നല്ല ഒരു ജോലി കിട്ടാത്തത് കൊണ്ട് തന്നെ നാട്ടുകാരുടെയും ബന്ധുക്കളുടെയും സർവോപരി വീട്ടുകാരുടെയും “ എന്താ ഇനിയും ജോലി ഒന്നുമായില്ലേ” എന്നാ സാഡിസ്റ്റ് ചോദ്യങ്ങള്‍ കേട്ട് മടുത്തതു കൊണ്ടാണ് ബാല്യകാല സുഹൃത്തിന്റെ “ നിനക്ക് ബാംഗ്ലൂരില്‍ ജോലി നോക്കികൂടെ” എന്നാ ചോദ്യത്തില്‍ ആശാവലയം കണ്ടെത്തി ഞാന്‍ അങ്ങനെ ബെംഗളൂർക്ക് ബസ്സ്‌ കയറിയത്. നമ്മുടെ സ്വന്തം കേരള കെ.എസ്.ആര്‍.ടി.സി. യുടെ ബസ്സില്‍ കേറുമ്പോള്‍ യാത്രയാക്കാന്‍ നാട്ടില്‍ ബാക്കിയുള്ള മറ്റൊരു കൂട്ടുകാരൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ബസ്സ് കാശും കഴിഞ്ഞു വളരെ ചെറിയ തുക മാത്രമേ കയ്യില്‍ ബാക്കിയുണ്ടായിരുന്നുള്ളൂ. “അല്ലേലും നീ ഒരു ആണ്‍ കുട്ടിയല്ലേ. പിന്നെ എഞ്ചിനീയറിംഗ് കഴിഞ്ഞ നിനക്ക് അവിടെ ചെന്നാല്‍ ഉടന്‍ ജോലി കിട്ടൂലെ. പി.ഡി.സി. കഴിഞ്ഞ ബിജുനു തന്നെ ആട വല്യ ശമ്പളത്തിൽ ജോലി കിട്ടീലെ.. പിന്നല്ലേ നിനക്ക്” കൂടുതല്‍ എന്ത് പറയാന്‍, അച്ഛന്‍ അധികം പൈസ ഒന്നും തന്നില്ല. അടിച്ചു മാറ്റി ശീലമില്ലാത്തോണ്ട് കിട്ടിയ പൈസയും പിന്നെ ബിജുവിലുള്ള അധിക പ്രതീക്ഷയും കൈമുതലാക്കി ഞാന്‍ യാത്ര പുറപ്പെട്ടു. “പ്രിയ നാടേ, എന്നെ പുച്ഛിച്ച നാട്ടുകാരെ, നിങ്ങള്‍ കാത്തിരുന്നോളൂ. ബംഗളൂരില്‍ നിന്നും എന്റെ മടങ്ങി വരവിനായി” മനസ്സില്‍ 3 മാസത്തില്‍ നാട്ടില്‍ വരാറുള്ള ബിജുവിന്റെ "യോയോ" പത്രാസായിരുന്നൂ. ഹെഡ് ഫോണും ചെവിയില്‍ വച്ച് കളസവും എമ്ബ്ലാമുള്ള ടി ഷര്ട്ടും ഇട്ടു അവന്റെ ആ ഒരു വരവ്. നാട്ടിലെ ലെ പെൺകുട്ടികൾ ആ പരിഷ്‌കാരിയെക്കാണാൻ കാത്തിരിക്കും. അവന്റെ യോ യോ ലുക്കിൽ അവർ വീണില്ലെങ്കിലേ അത്ഭുതമുള്ളൂ. ഏതോ സ്വപനത്തില്‍ മയങ്ങി ഞാന്‍ ഉറങ്ങിപോയി. പുലർച്ചെ തന്നെ ബസ്സ്‌ ബംഗളൂരില്‍ എത്തി. മജെസ്ടിക് ബസ്‌ സ്റ്റാൻഡിൽ ബസ്സ്‌ നിർത്തിയിരിക്കുന്നു. ഇറങ്ങുന്ന ഓരോ ആളുടെയും ബാഗ് എടുക്കാന്‍ കാത്തു നില്കു്ന്നവര്‍. നല്ല തണുപ്പ് ഉള്ളത് കൊണ്ട് മിക്കവരും മങ്കി കേപും സ്വെറ്ററുംഇട്ടിട്ടുണ്ട്. എനിക്ക് നന്നായി തണുക്കുന്നുണ്ടായിരുന്നു.എന്തായാലും ഇവിടത്ത്കാരുടെ ആതിഥ്യ മര്യാദ എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. ഞാനും നല്ല ഗമയില്‍ തന്നെ ബസ്സിറങ്ങി. എന്റെ ബാഗും ഒരാള്‍ പിടിച്ച വാങ്ങി സഹായിച്ചു. അയാള്‍ എന്റെ ബാഗുമായി നേരെ നടന്നു. ”ചേട്ടാ മതി മതി, ബാഗ്‌ തന്നേക്കൂ” ഞാന്‍ പറഞ്ഞതൊന്നും കൂട്ടാക്കാതെ അയാള്‍ നേരെ ഒരു ഓട്ടോയിലേക്ക് കയറി. “എല്ലി ഹോഗ് ബേക്കു സാര്‍” ഒന്നും മനസ്സിലാകാതെ ഞാന്‍ നില്ക്കുമ്പോള്‍ അയാള്‍ പറഞ്ഞു. “അഡ്രസ്‌ സാര്‍” കാര്യം മനസ്സിലായപ്പോള്‍ ഞാന്‍ ബിജു പറഞ്ഞ അഡ്രസ്‌ അയാളോട് പറഞ്ഞു. “നമ്പര്‍ 4, 6 ക്രോസ്,ഇജിപുര.” “ഏറനൂര് സാര്‍” എന്റെ മുഖ ഭാവത്തില്‍ നിന്ന് കാര്യം മനസ്സിലാക്കിയ അയാള്‍ പറഞ്ഞു. ” ടു ഹൺഡ്രഡ് സാര്‍” കൊള്ളാല്ലോ? നാട്ടില്‍ നിന്ന് ഇവിടം വരെ വരാന്‍ നൂറ്റമ്പത് രൂപ. ഇനി ഇവിടന്നു ബിജുന്റെ വീട്ടില്‍ ചെല്ലാന്‍ ഇരുനൂറു രൂപയോ? “നോ ഓട്ടോ” എന്ന് പറഞ്ഞു ഞാന്‍ ബേഗുമായി തിരിഞ്ഞു നടക്കുമ്പോള്‍ ഭാഷ അറിയില്ലെങ്കിലും അയാള്‍ പറഞ്ഞത് നല്ല ഒന്നാംതരം തെറി ആയിരുന്നു എന്ന് എനിക്ക് മനസ്സിലായി. ബിജു പറഞ്ഞ അഡ്രസ്‌ നോക്കി ഓരോ പ്ലാറ്റഫോറവും നടന്നു. പോലീസ് കണ്ട്രോള്‍ റൂമിലെ പോലീസുകാരോട് ചോദിച്ചപ്പോള്‍ അവര്‍ ഏകദേശം സ്ഥലം കാണിച്ചു തന്നു. പിന്നെ തൊട്ടപ്പുറത്ത് ചായ വിറ്റൊണ്ടിരുന്ന കൂട്ടത്തില്‍ കുറച്ചു മലയാളം അറിയാവുന്ന ആള്‍ പറഞ്ഞു” ബസ്സ് കാരോട് ഇജിപുര ഹോഗുതായ് ഇതിയാ എന്ന് ചോദിച്ചിട്ട് കേറിയാല്‍ മതി” അവസാനം ഇജിപുരക്കുള്ള ബസ്സ്‌ നമ്പര്‍ ഞാന്‍ കണ്ടു പിടിച്ചു. എല്ലാം കന്നഡ ഭാഷയില്‍ എഴുതിയത് കൊണ്ട് ഒന്നും ഉറപ്പിക്കാനും പറ്റുന്നില്ല. എന്തായാലും നിർത്തിയിട്ടിരുന്ന ബസ്സിലെ സൈഡ് സീറ്റില്‍ ഇരുന്ന ആളോട് ചോദിച്ചു നോക്കാന്‍ തന്നെ തീരുമാനിച്ചു.പക്ഷെ ചായക്കടക്കാരൻ‍ പറഞ്ഞു തന്ന വാക്ക് ശരിക്കും അങ്ങ് ഓർമ്മ വന്നില്ല. “ഇത് ഇജിപുര ഹോഗുമ” എന്നാണ് വായില്‍ നിന്ന് വന്നത്? “ഹോഗുമായിരികും” എന്ന് ആ കക്ഷി മറുപടി പറഞ്ഞു. എന്തായാലും ഒരു മലയാളിയെ കണ്ടു മുട്ടിയ സന്തോഷത്തില്‍ അഡ്രസ്‌ കാണിച്ചെങ്കിലും കക്ഷി നോ റെസ്പോൺസ്. അതി രാവിലെ ആയിരുന്നതിനാല്‍ കൊറേ ദൂരം ചെന്നപോഴേക്കും ബസ്സില്‍ ഞാന്‍ മാത്രമായി. കൊറച്ചു കഴിഞ്ഞപ്പോള്‍ ബസ്സ്‌ ചെറിയ ഒരു ബസ്സ്‌ സ്റ്റാന്ഡില്‍ ചെന്ന് വട്ടം കറങ്ങിയ ശേഷം നിന്നു. “മജസ്ടിക്, മജെസ്ടിക്” കണ്ടക്ടർ വിളിക്കാന്‍ തുടങ്ങി. സംശയത്തോടെ ഞാന്‍ അടുത്ത ചെന്ന് “ഇജിപുര” എന്ന് ചോദിച്ചപ്പോള്‍ അയാള്‍ തലയാട്ടി. അവിടെ കാത്തു നിന്ന ആൾക്കാരെ ഒക്കെ കേറ്റിയ ശേഷം ബസ്സ്‌ പോയി. തൊട്ടടുത്ത് ഉണ്ടായിരുന്ന ബേക്കറിയിൽ കയറി അഡ്രസ്‌ കാണിച്ച ചോദിച്ചപ്പോള് . “ ഇത് വിവേക് നഗര്‍ ആണ്. എജി പുര അടുത്ത സ്റ്റോപ്പ്‌ ആണ്.” “അയ്യോ ? അപ്പൊ ബസ്സ്‌ ഇജിപുര ബസ്സല്ലെ?” “അതൊക്കെ തന്നെ. പക്ഷെ രാവിലെ ഇവന്മാര്‍ ഇമ്മാതിരി ചില തരികിടകള്‍ ഒക്കെ കാണിക്കും. ഇനി അടുത്ത ബസ്സ്‌ ഇപ്പോഴൊന്നുമില്ല. ദാ, നേരെ കാണുന്ന റോഡിലൂടെ 2 കി.മി. നടന്നാല്‍ ഇജിപുരയായി. ” അങ്ങനെ ബാംഗലൂര്‍ ബസ്സ്കാരെ ശപിച്ചു കൊണ്ട് ഞാന്‍ നടന്നു. വഴി മൊത്തം പട്ടികളാണ്. എന്നെ കാണുമ്പോള്‍ മുരണ്ടു കൊണ്ട് അടുത്ത് വരുന്നുണ്ട്. ഇപ്പൊ എന്നെ പിടിക്കും എന്നാ അവസരത്തില്‍ രക്ഷകനായി ഒരു ബൈക്കുകാരൻ അവതരിച്ചു. അവനെ കണ്ടതും പട്ടികള്‍ എന്നെ വിട്ടു അവന്റെ പിന്നാലെ ഓടി. എങ്ങനെയൊക്കെയോ 6 ക്രോസ് കണ്ടു പിടിച്ചു. പക്ഷെ എത്ര നോക്കിയിട്ടും നമ്പര്‍ 4 കാണുന്നില്ല. തൊട്ടടുത്ത് കൂടി ജോഗിംഗ് ചെയ്തു പോയ ചേട്ടനോട് ചോദിച്ചപ്പോള്‍ മുകളിലേക്കുള്ള staircase കാണിച്ചു തന്നു.അങ്ങനെ ഞാന്‍ പ്രവാസിയുടെ വാതിലില്‍ മുട്ടി.കണ്ണ് തിരുമ്മിക്കൊണ്ട് ജട്ടിയില്‍ പ്രത്യക്ഷപ്പെട്ട രാജേഷേട്ടന്‍ വഴി ബിജുവും എണീറ് എന്നെ സ്വീകരിച് അകത്ത് കൊണ്ട് പോയി.പിന്നെ താമസമില്ലാതെ എല്ലാരും വീണ്ടും ഒറങ്ങാന്‍ തുടങ്ങി. കിടക്കാന്‍ സ്ഥലം തീരെ ഇല്ലാത്തതിനാല്‍ ബാഗ്‌ തലയിണയാക്കി ഹാളില്‍ ഞാനും കിടന്നു.അങ്ങനെ എന്റെ ബാംഗലൂര്‍ ജീവിതം ആരംഭിച്ചു. ഔപചാരികമായ പരിചയപ്പെടുത്തല്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.കൂട്ടത്തില്‍ ആകെ ജോലി ഉള്ള പട്ടര്‍ അതി രാവിലെ തന്നെ എണീറ്റ് കുളിച് പ്രാര്ത്ഥിച് ഓഫീസിലേക്ക് ഇറങ്ങി.ബിജുവിന് പ്രത്യേകിച്ച് ഒരു ജോലിയും ഇല്ലെന്നും അവിടെ ഉള്ള ബാകി 4 പേര്ക്കും ജോലി തെണ്ടല്‍ അല്ലാതെ വേറെ ഒരു തൊഴില്‍ ഇല്ലെന്ന്നും പെട്ടെന്ന് തന്നെ മനസ്സിലായി.കാര്യങ്ങള്‍ നാട്ടില്‍ പോയി പറയില്ലെന്ന ഉറപ്പിന്മേൽ ആണ് എന്നെ അവിടെ താമസിക്കാന്‍ ബിജു സമ്മതിച്ചത്.വീടിലെ കാരണവരായ രാജെഷേട്ടന്റെ പറ്റില്‍ ബേക്കറിയിലും ബിജുവിന്റെ പേരില്‍ ഹരിയെട്ടന്റെ മെസ്സിലും ഞാനും പറ്റി തുടങ്ങി. എന്നാല്‍ അധികം താമസിയാതെ എനിക്കും സ്വന്തമായി ഒരു പേജ് പറ്റു ബുക്കില്‍ കിട്ടി. ഒരു പത്തു മണിയോടെ തന്നെ ബാക്കി മൂന്ന് പേര്‍, കവിപുത്രനായ പ്രിയേഷും ബടായി വീരനും തന്റെ നാവിന്റെ ബലത്തില്‍ കൂട്ടുകാർക്കെല്ലാം തല്ലു വാങ്ങി കൊടുക്കുന്നവനുമായ ശ്രീകാന്ത് നമ്പൂരിയും പിന്നെ കോളേജ് വിദ്യാര്ത്ഥിിയായ രാഹുലും പുറത്തിറങ്ങി.2 പേര്‍ ജോലി അന്വേഷിച്ചു , രാഹുല്‍ കോളേജില്‍ ചെത്താനും ഇറങ്ങി.ബിജു എന്നെ ബാംഗ്ളൂർ കാണിക്കാമെന്നും പറഞ്ഞു തൊട്ടടുത്തുള്ള ഫോറം മാളില്‍ ഒന്ന് കറക്കി കയ്യില്‍ ബാക്കിയുണ്ടായിരുന്ന കാശ് പൊടിപ്പിച്ചു. ഇ ഗ്രീന്‍ സിസ്റ്റം എന്ന പേരില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, രാജേഷേട്ടന്‍. ബംഗാളൂരില്‍ ഐ ടി പച്ച പിടിച്ചു വരുന്ന സമയം. തന്റെ കമ്പനി ഒരു ഗ്ലോബല്‍ കമ്പനി ആക്കുകയെന്നാണ് ലക്ഷ്യം.അങ്ങനെ വല്ലപ്പോഴും കോണ്ടാക്റ്റ് വഴി കിട്ടുന്ന വെബ്‌ ഡിസൈന്‍ ചെയ്ത് തന്റെ ലക്ഷ്യ പൂർത്തീകരണത്തിൽ മാത്രം അങ്ങേരു ശ്രദ്ദിച്ചു. എല്ലാ saturday ഉം ചെറിയ തോതിലുള്ള വെള്ളമടി പാര്ട്ടി ഉണ്ടാകും.എല്ലാരും അവരവരുടെ ദുഃഖങ്ങള്‍ ഇറക്കി വെക്കുന്ന സമയം.കവി പുത്രന്‍ സ്വന്തം കവിതകള്‍ ചൊല്ലും.വെള്ളമടിക്കാത്ത പട്ടര്‍ തന്റെ സ്വന്തം മുറിയില്‍ വാതില്‍ അടച് കിടക്കും. ഇടക്ക് വന്നു ഞങ്ങള്‍ വൈദ്യുതി പാഴാക്കുന്നു എന്ന് പിറു പിറുക്കും.കൂടത്തില്‍ ആകെ സ്ഥിര ജോലിയുള്ളത് അങ്ങേര്ക്കു മാത്രമാണ്.എന്നിട്ടും തന്റെ ഷേര്‍ അല്ലാതെ ഒരു രൂപ മറ്റൊരാള്ക്ക് വേണ്ടി ചെലവാക്കൂല. വാടക കുറഞ്ഞു കിട്ടുന്നത് കൊണ്ട് മാത്രമാണ് അങ്ങേര്‍ ഇവിടെ താമസിക്കുന്നത്.2 ബെഡ്‌റൂമിൽ ഒന്ന് തന്റെ സ്വന്തമയി വച്ചിരിക്കുന്നു.കേബിള്‍ ടിവിയുടെ മാസ വരി സംഖ്യ കൊടുക്കുന്നത് കൊണ്ട് തന്നെ റിമോട്ട് അങ്ങേരുടെ കയ്യിലാണ്.പത്രവും താന്‍ വായിക്കാതെ ഒരു ഷീറ്റ് പോലും വേറൊരാള്ക്ക് കൊടുകില്ല.തനിക്ക് ജോലി കിട്ടിയാല്‍ ഉടന്‍ തന്നെ ഈ എരപ്പാളിയെ ഇവിടുന്നു പുറത്താക്കും എന്ന് ഓരോരുത്തരും ഉള്ളാലെ തീരുമാനിച്ചിരുന്നു. പക്ഷെ എന്ത് ചെയ്യാന്‍. ഒരാള്ക്കും ഒരു ജോലിയും കിട്ടിയില്ല. കോളേജ് ഫീസ് എന്ന് പറഞ്ഞു ഇടക്കിടക്ക് രാഹുൽ വീട്ടിൽ നിന്ന് വാങ്ങുന്ന പൈസ കൊണ്ട് അവന്‍ തന്നെ ആണ് മിക്കവാറും കുപ്പി വാങ്ങാറ്.ഞങ്ങളുടെ മിക്സ്‌ചറിലെ കടലകള്‍ പട്ടര്‍ ഇടക്ക് കുശലം പറയാന്‍ വന്നു പെറുക്കികൊണ്ട് പോകും.എല്ലാവരുടെയും നിയന്ത്രണം പോകുന്ന ചില നിമിഷങ്ങള്‍ ആണത്. ഇനി ചില സാന്ദർഭിക സ്വപ്‌നങ്ങൾ… പട്ടരെ പിടിച്ച പറിക്കുന്നു.പകരം വീട്ടല്‍ സ്വത്ന്ട്ര്യദിനം ,പതാക നാടിലെ നേതാവിന്റെ മകന്‍ ഡാൻസ് ബാറില്‍ മലയാളി പെൺ കുട്ടികള്‍ ലാല്‍ ബാഗില്‍ കാള്‍ ഗേളിനെ വിളിക്കാറുള്ള ജോലിക്കാരായ സുഹൃത്തുകളുടെ വീട്ടില്‍ ഓസിനു പോകുന്ന കവി പുത്രന്‍. കോണ്ടം കടം വാങ്ങുന്ന ബിജു. ജിതേഷ് എന്നാ പൊങ്ങച്ചക്കാരന്‍ സുഹൃത്ത്.ചായപ്പൈസക്ക് ഫുഡ്‌ കൂപ്പൺ. തമിഴന്റെ കോഴി ബിരിയാണി. കഴിച്ച എല്ലാര്ക്കും തൂറല്‍. തൂറാന്‍ നല്ലത്. അയലത്തെ അച്ചായന്മാരുടെ വീടിലെ ചേച്ചിയുടെ അടിച്ചു വാരല്‍.ബെട്രൂമിലെ വെളിച്ചം.പണ്ടാരോ കാഴ്ച കണ്ടെന്നു പറഞ്ഞു എല്ലാ രാത്രിയും കളി കാത്തിരിക്കുന്ന ബിജു. ഞായറാഴ്ച കളിലെ ക്രിക്കറ്റ് കളി.ഒരു ഗ്രൗണ്ടില്‍ പത്തു ടീം കളിക്കുന്നു.ഇതു എതു ബോള്‍? “ഇഷ്ടം പോലെ പൈസ ഉണ്ടാകിയിട്ടു ജീവിതം ആസ്വദിക്കാമെന്നു വിചാരിച്ചാല്‍ പൈസ ഉണ്ടാവുന്ന സമയത്ത് ജീവിതം തന്നെ ഉണ്ടായെന്നു വരില്ല” “ഏതിനും നിനക്ക് വിലയിടാം. പക്ഷെ ഒരസുഖം വന്നാല്‍ അതിനു വിലയിടാന്‍ നീയെത്ര വലിയവന്‍ എങ്കിലും എത്ര പഠിച്ചവന്‍ എങ്കിലും പറ്റില്ല.” “ ജീവിതത്തില്‍പല തവണ തോറ്റവന് പിന്നീടുള്ള ഓരോ തോൽവിയും വിജയത്തിലേക്കുള്ള പാഠങ്ങള്‍ ആണ്.പക്ഷെ തോറ്റിടത്ത് നിര്ത്തിയയാല്‍ പിന്നെ വിജയം എന്നാ സ്വപ്നം പോലും ഇല്ലാതായി തീരും.” “കഴിഞ്ഞ കാലത്തിലെ ഓരോ ദുഖവും ഇന്ന് ചിരിക്കാനുള്ള ഒരു കഥ മാത്രമായി തോന്നി തുടങ്ങി എങ്കില്‍ നിനക്ക് ഒറപ്പിക്കാം. നിന്റെ മനസ്സ് പാകപ്പെട്ടു എന്നത്.” “നമുക്ക് ഏറ്റവും അസൂയ തോന്നുന്നത് നമ്മുടെ നല്ല നിലയിലുള്ള കൂട്ടുകാരോടാണ്.” ബിജു തന്റെ തത്വ ചിന്തയുടെ കെട്ടഴിച്ചപ്പോൾ കെട്ട് വിട്ട രാഹുൽ ഓടിപ്പോയി വീണ്ടും ഒരു എം എച് വാങ്ങി വന്നു. ഒരു കമ്പനിയില്‍ ഇന്റർവ്യൂവിനു പോയ പ്രിയേഷ് കക്കൂസില്‍ പോയ ശേഷം കയ്യും മുഖവും നന്നായി സോപ്പിട്ടു. ഓസിക്കല്ലേ, നല്ല മണമുള്ള സോപ്പല്ലേ എന്നോകെ കരുതി കുറച്ച നന്നായി തന്നെ ഇട്ടു.പക്ഷെ കഴുകാന്‍ ടാപ്പ്‌ തപ്പിയപ്പോ തുറക്കാന്‍ ഉള്ള നോബ് കാണുന്നില്ല.മുഖത്തെ സോപ്പ് വടിച് കളഞ്ഞു എല്ലാ ടാപ്പിലും നോക്കി.അങ്ങനെ വിശദമായി നോക്കുമ്പോള്‍ എങ്ങനെയോ വെള്ളം വന്നു. വീണ്ടും കൊറേ നോക്കി. അവസാനാമാണ് അതൊരു സെന്സ്ര്‍ പിടിപിച്ച ടാപ്പ് ആണെന്ന് മനസ്സിലായത്. പഠനം കഴിഞ്ഞു ഒന്നോ രണ്ടോ വര്ഷങ്ങള്‍ കഴിഞ്ഞത് കൊണ്ട് പ്രിയെഷിനും ശ്രീകാന്തിനും പ്രീവിയസ് എക്സ്പീരിയന്സ് ഇല്ല എന്നാ പേരില്‍ പല പ്രാവശ്യം ജോലി നിഷേധിക്കപ്പെട്ടു. അങ്ങനെ രാജേഷേട്ടന്റെ സ്വന്തം ഇ ഗ്രീൻ സിസ്റ്റത്തിന്റെ പേരില്‍ കള്ള എക്സ്പീരിയന്സ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി.ഒരു പുതിയ ലാന്ഡ്‍‌ ലൈന്‍ ഫോണ്‍ കണക്ഷന്‍ എടുക്കുകയും വെരിഫിക്കേഷന് വേണ്ടി ഫോണ്‍ വിളിച്ചാല്‍ എടുക്കാന്‍ ഞങ്ങളെ ഓരോരുത്തരെയും പഠിപ്പിക്കുകയും ചെയ്തു. ബിജുവിന് ഒരു സ്വഭാവം ഉണ്ട്.തനിക്ക് തോന്നുന്ന അറിയാത്ത നമ്പറിലേക്ക് മെസ്സേജ് അയക്കും.പക്ഷെ കിട്ടുന്നവര്ക്ക് അത് തെറ്റി വന്നതാന്നെന്നെ തോന്നുക ഉള്ളൂ. “സൊ സീ യു ദെന്‍ ടുമാറോ sweety” എന്നൊക്കെ യായിരിക്കും. കിട്ടുന്ന കാശ് മുഴുവന്‍ എടുത്ത് മൊബൈല്‍ recharge ചെയ്യും.ഞങ്ങള്‍ എന്നും കളിയാക്കും. എല്ലാ ദിവസവും രാത്രി പത്തിന് ശേഷമാണ് ബിജുവിന്റെ ഈ നമ്പറുകള്‍.അങ്ങനെ ഒരു ദിവസം എല്ലാരേം അല്ഭുതപെടുത്തി കൊണ്ട് അവനു ഒരു reply കിട്ടി. “ഓക്കേ ഹണീ” എന്നായിരുന്നു അത്. എല്ലാരും കൂടി ഇരുന്നു ആലോചിച് അതിനു മറുപടി കണ്ടുപിടിക്കാന്‍ നോക്കി.എന്നാലും ബിജുവിന്റെ അപാര ബുദ്ധി ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു. “മണ്ടന്മാരെ, ഇനി ഇപ്പൊ മറുപടി അയച്ചാല്‍ നമ്മുടെ വില പോകും” നിങ്ങള്‍ കണ്ടോ ഇനി മെസ്സേജ് ഇങ്ങോട്ട് വരുന്നത്.” അവന്‍ പറഞ്ഞത് ശരി ആയിരുന്നു..ശ്രദ്ധിക്കണേ..സരിതയല്ല...പിറ്റേന്ന് മുതല്‍ അവന്റെ മൊബൈല്‍ നിര്ത്താതെ അടിച്ചു തുടങ്ങി.മെസ്സേജ് ടോണ്‍.ബിജു അങ്ങനെ ഞങ്ങളില്‍ നിന്ന് അകന്നു അകന്നു പോയി തുടങ്ങി.ഫോണ്‍ വിളികളും തുടങ്ങിയതോടെ അവന്‍ പൂർണ്ണമായും ഏതോ ലോകത്തിലായി. ഒരു ദിവസം ഫോണും കയ്യില്‍ പിടിച്ച ഡാന്സ് സ്റ്റെപ്പുകൾ ഇട്ടു കൊണ്ടിരിക്കുന്ന അവനോടു ചോദിച്ചപ്പോഴാണ് അരിഞ്ഞത്. അവളെ അവന്‍ പാർട്ടിക്ക് വിളിച്ചിട്ടുണ്ട് എന്ന്.അവളുടെ കൂട്ടുകാരികളും ഉണ്ടെന്നു അറിഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാരും അവനെ നിർബന്ധിച്ചു.കൂടെ കൂട്ടാന്‍.ആദ്യം സമ്മതിച്ചില്ലെങ്കിലും രാഹുല്‍ അവന്റെ ബൈക്കും പിന്നെ ജീന്സും കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ അവന്‍ സമ്മതിച്ചു. എല്ലാരും അർമാദിക്കാൻ റെഡി ആകുന്നു. കോറമംഗള വാട്ടർ ടാങ്കിന്റെ അടുത്തു കാത്തു നിന്ന ഞങ്ങളോട് ഒരോട്ടോയിൽ വന്നിറങ്ങിയ കൂതറ മേനി വാണിഭക്കാർ ചിരിക്കുന്നു.ഇതെന്ത് മറിമായം. ..എന്ത് പറയാൻ അതിലൊന്നായിരുന്നു ഇത്രയും കാലം ബിജുവിന്റെ ഹൃദയ സൂക്ഷിപ്പുകാരി. ഒരാശ്വാസത്തിനായി തിരിഞ്ഞു നോക്കിയാ ബിജുവിനെ അറിയാത്ത പോലെ ഞങ്ങളെല്ലാരും തോളോട് തോൾ ചേർന്ന് സ്ഥലത്തിൽ നിന്ന് സ്‌കൂട്ടറായി. താഴെ ഉള്ള വീടിലെ താമസക്കാര്‍ ഞങ്ങളുടെ വീടിന്റെമ കൂടെ ഓണര്‍ ആയ മഹേന്ദ്രനും കുടുംബവും ആണ്.ബങ്ങലൂരിലെ തദ്ദേശ വാസികളായ കന്നടക്കാര്‍ ആണ്.വയസ്സായ അമ്മയും ഒരു കുഞ്ഞും ഭാര്യയും അടങ്ങുന്ന കുടുംബം.വീടിന്റെആ ഒരുഭാഗത്ത് ഒരു ചെറിയ കടയുണ്ട്.പേസ്റ്റ് ,ബ്രഷ്, ചായപ്പൊടി , പഞ്ചസാര തുടങ്ങി അത്യാവശ്യ സാധനങ്ങള്‍ മാത്രം.കൂടാതെ വൈകിട്ട് മഹേന്ദ്രന്റെ ഭാര്യ ബജ്ജി ഉണ്ടാകി വില്ക്കും .ഇതൊകെ തന്നെയാണ് അവരുടെ വരുമാനം.കൂടാതെ ഞങ്ങളുടെ വല്ലപ്പോഴും കിട്ടുന്ന വാടകയും. ആയിടെക്കാണ്‌ എജിപുരയിലും വലിയ ഫ്ലാറ്റുകളുടെ പണികള്‍ ആരംഭിച്ചത്.ബങ്ങലൂരിലെ വലിയ റിയാല്‍ എസ്റ്റേറ്റ്‌ മുതലാളിമാര്‍ ഇജിപുരയിലെ വിദ്യാഭ്യാസമില്ലാത്ത കന്നടക്കാരുടെ വീടും സ്ഥലവും ചുള് വിലക്ക് വാങ്ങി വലിയ ഫ്ലാറ്റുകള്‍ പണിയാന്‍ തുടങ്ങി.ഒരു ദിവസം അവര്‍ മഹേന്ദ്രനെയും കാണാന്‍ വന്നു.കൊട്ടും ടയ്യും ഇട്ട 2 പേര്‍.ഒരു ഇന്നോവ കാറില്‍ വന്നിറങ്ങി. അര മണിക്കൂറിനു ശേഷം അവര്‍ പോയി. അതിനു പിന്നാലെ മഹേന്ദ്രന്‍ പടികള്‍ കയറി മുകളിലേക്ക് വന്നു.വീട്ടില്‍ മര്യാദക്ക് കന്നഡ അറിയാവുന്ന ഏക ആള്‍ രാജേഷെട്ടനാണ്.മഹേന്ദ്രന്‍ പറയുന്നത് ഞങ്ങള്‍ ശ്രദ്ദിച് ശ്രമിച് നോക്കിയെങ്കിലും ഒന്നും മനസ്സിലായില്ല. അയാള്‍ പോയതിനു ശേഷം രാജേഷേട്ടന്‍ കൊച്ചു ബാല്കനിയില്‍ പിടിച്ചു വിദൂരതയിലേക്ക് നോക്കി.വിഷാദത്തോടെ. “എന്താ രാജേഷേട്ടാ, എന്താ പ്രശ്നം?” ഞങ്ങള്‍ ഒരുമിച്ച് ചോദിച്ചു. “നമ്മള്‍ വീട് ഒഴിയണം. മഹേന്ദ്രന്‍ ഇ സ്ഥലം മാന്യന്‍ ബില്ടെര്സിനു കൊടുക്കാന്‍ പോകുന്നു.അവരിവിടെ വലിയ അപ്പാര്ട്ട്മെ ന്റ് കെട്ടി അതില്‍ താഴെതെ 2 നില മഹേന്ദ്രന് കൊടുക്കുമത്രെ.ഏറ്റവും താഴെ ഒരു സൂപ്പര്‍ മാര്ക്കാറ്റ്‌ കെട്ടി കൊടുക്കും പോലും.പിന്നെ മുകളിലെ വീടും സ്വന്തമായി കൊടുക്കും.” “അപ്പൊ പണി തീരും വരെ അവര്‍ എവിടെ താമസിക്കും?” “കമ്പനി അവരുടെ ബൊമ്മസാന്ദ്രയിലെ ഫ്ലാറ്റില്‍ താമസിപ്പിക്കുമത്രേ.കൂടാതെ ചെലവിനു മാസം പത്തായിരം രൂപയും.” അങ്ങനെ ഞങ്ങള്‍ എല്ലാരും ശോക മൂകരായി ഇരിക്കാന്‍ തുടങ്ങി. അങ്ങനെ ഞങ്ങള്‍ വേറൊരു വീട് തപ്പി നടക്കാന്‍ തുടങ്ങി.പട്ടര്‍ പെട്ടെന്ന് തന്നെ തന്റെ ഓഫീസിലെ ഏതോ ഒരു കൂടുകാരന്റെ ഫ്ലാറ്റിലേക്ക് മാറുന്നു എന്ന് പറഞ്ഞ ബേഗുമായി ഇറങ്ങിപോയി.വീടും വാടകയും വരുമാനവും മാച്ച് ആകാത്തത് കൊണ്ട് ഞങ്ങള്ക്ക് വേറെ വീട് ഒന്നും ശരിയായില്ല .പക്ഷെ എന്തോ ഭാഗ്യത്തിന് രാഹുലിന്റെ വകേല്‍ ഒരു ബന്ധു onsite പോയ വീട് വാടകക്കാരെ നോക്കാന്‍ അവനെ ഏല്പിച്ചു. അത് കൊണ്ട് ഞങ്ങള്‍ ഉടനെ തന്നെ അങ്ങോട്ടേക് മാറാന്‍ തീരുമാനിച്ചു. ഇന്നാണ് ബില്ടെര്സിനു താക്കോല്‍ നല്കേ്ണ്ടത്.sale അഗ്രീമെന്റും മറ്റും കൈമാറിയ ശേഷം മഹേന്ദ്രന്‍ താക്കോല്‍ കോട്ടിട്ട ആൾക്കാർക്ക് കൈ മാറി.അവരത് കൊറച്ചു മാറി നിര്ത്തി്യിട്ടിരുന്ന ഒരു ഫോർഡ് എന്ടവരിന്റെ കുറച്ച താഴ്ത്തിയ വിന്ഡോ ഗ്ലാസ്സിലൂടെ നീണ്ട വലിയ തടിച്ച ബ്രേസ്‌ലെറ്റ് ഇട്ട രോമകയ്യിലേക്ക് കൈമാറി..ആദ്യ ഘട്ടം സാധങ്ങള്‍ രാഹുലിന്റെ ബൈക്കിലാണ് മാറ്റിയത്.അതെ സമയം തന്നെ മഹേന്ദ്രനും കുടുംബവും കമ്പനിക്കാരുടെ വണ്ടിയില്‍ സാധനങ്ങള്‍ കയറ്റി അതില്‍ തന്നെ കയറിയിരുന്നു.എല്ലാരും സങ്കടത്തോടെ എങ്കിലും ഭാവിയിലെ നല്ല കാലത്തേക്കുള്ള സ്വപ്നങ്ങളോടെ വിട പറഞ്ഞു. ഞങ്ങളുടെ വീടിന്റെങതാക്കോലും കൈമാറി ഇരുന്നു എങ്കിലും അതിന്റെക ഡൂപ്ലികേറ്റ് ഞങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്നു.പണ്ടത്തെ താമസക്കാരുടെ പല സാധങ്ങളും പ്രവാസിയില്‍ ഉണ്ടായിരുന്നു എങ്കിലും അതൊന്നും എടുകേണ്ട എന്നായിരുന്നു ആദ്യ തീരുമാനം.പക്ഷെ എന്തോ ചില ഓര്മ്മ്കള്‍ അതുമായും ബന്ധ്പെട്ടതിനാലോ എന്തോ അതെല്ലാം എടുക്കണമെന്ന് രാജേഷേട്ടന്‍ നിർബന്ധം പിടിച്ചു.അതെടുക്കാന്‍ ഞാനും രാഹുലും വൈകിട്ട് വീണ്ടും പോയി.ഞങ്ങളുടെ വീടിന്റെ അടുത്ത് ഒരു ആൾക്കൂട്ടം. അതിന്റെ നടുവില്‍ വീട്ടു സാധനങ്ങളുടെ കൂടെ മഹേന്ദ്രനും കുടുംബവും.ഞങ്ങള്ക്ക് ഒന്നും മനസ്സിലായില്ല.എല്ലാരും കരയുന്നുണ്ട്.ഞങ്ങളെ കണ്ടതും മഹേന്ദ്രന്‍ എണീറ് വന്നു കന്നടയില്‍ എന്തൊകെയോ പറഞ്ഞു.പൊട്ടിക്കരഞ്ഞു.കാര്യമറിയാതെ നിന്ന ഞങ്ങളോട് ബേക്കറിയിലെ ഇക്ക പറഞ്ഞു. “മറ്റേ ബിൽഡേഴ്‌സ് ഇവരെ ചതിച്ചു.വീടും സ്ഥലവും എല്ലാം എഴുതി വാങ്ങി ഗുണ്ടായിസം കാണിച്ചു വരതൂര്‍ ഇറക്കി വിട്ടത്രേ.മഹേന്ദ്രന്‍ അവിടെ നിന്ന് വേറെ വണ്ടി വിളിച്ച എല്ലാം പെറുക്കി ഇങ്ങോട്ട് തന്നെ വന്നിരിക്കയാണ്‌.ഇനി ഇവിടെ തന്നെ താമസിക്കുമെന്നു പറയുന്നു.” ഞങ്ങളുടെ ചോര തിളച്ചു.ബൂര്ഷ്വാ മുതലിമാരെ തറ പറ്റിച്ച പ്രസ്ഥാനക്കാരനായ കവി പുത്രന്‍ വിവരമറിഞ്ഞപ്പോള്‍ ഐക്യദാര്ഡ്യം പ്രഖ്യാപിച്ചു. പ്രവാസി വീടിനോടുള്ള സ്നേഹവും ഇ ഗ്രീന്‍ സിസ്ടത്തിന്റെ ഭാവിയും കരുതി രാജേഷ്ട്ടനും സമ്മതിച്ചു.എല്ലാ സാധങ്ങളും മടക്കി എടുത്ത് ഒരു ഓട്ടോ വിളിച്ചു അവര്‍ തിരിച്ചു വന്നു.വീട് തുറന്നു സാധങ്ങള്‍ തിരികെ വച്ച്.എല്ലാം പഴയപോലെ.അത് പോലെ മഹേന്ദ്രന്റെ പൂട് പൊളിച് എല്ലാ സാധനവും അകത്ത് വച്ചു.. എന്തോ! വരാനിരുന്ന സംഭവങ്ങളുടെ എന്തെങ്കിലും ഒരു സൂചന കിട്ടിയുരുന്നെകില്‍ കഥ തന്നെ മാറിപ്പോകുമായിരുന്നു. വരാനുള്ളത്..പിന്നെ വന്നത് ഓട്ടോ പിടിച്ചായിരുന്നില്ല. ഒരു ഫോർഡ് എൻഡവറുമായിട്ടായിരുന്നു......

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

മഴ