പോസ്റ്റുകള്‍

മാർച്ച്, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആകാശത്തിലേക്കുള്ള ദൂരം

അസ്തമയ സൂര്യനെ കണ്ടിട്ടില്ലേ. നല്ല ചുവപ്പ് നിറത്തിൽ. പിന്നെ പതുക്കെ പതുക്കെ കടലിലേക്ക് താഴ്ന്നു പോകുമ്പോൾ മങ്ങി മങ്ങി അങ്ങനെ തീരെ തീവ്രത ഇല്ലാതെ വെറുമൊരു പൊട്ടായി മാറുന്നത്. ജീവിതത്തിനെ പല ഘട്ടങ്ങളിലും നമ്മളെ നമ്മളാക്കി നിർത്തുന്ന ഒരു വികാരമുണ്ട്. ഞാൻ , എന്റേത് എന്നൊക്കെ ഉള്ള വിചാരം. എല്ലാവരും തന്നെ ചുറ്റി കറങ്ങണം എന്ന് വാശി പിടിക്കുന്ന നാളുകൾ. എന്തിനും ഏതിനും മൂല്യം കണക്കാക്കി അത്ര തന്നെയോ അതിൽ കൂടുതലോ വേണമെന്ന ദാർഷ്ട്യം. അത് സ്വന്തമെന്ന അഹങ്കാരത്തിനോടുള്ള സ്നേഹം ആയാൽ പോലും ഒരല്പം പോലും കുറഞ്ഞാൽ പരാതിയായി പരിഭവമായി. ഒരു നാളുണ്ട് . നാം നമ്മിലേക്ക് ചുരുങ്ങി ചുരുങ്ങി ഇല്ലാതാകുന്ന ഒരു കാലം. അന്ന് നമ്മളറിയാതെ അറിയും, കൂടെ ഉള്ളതൊന്നും തന്റേതല്ല എന്നും ഈ ലോകത്തിൽ പുല്ലു വില പോലും നമുക്കില്ലെന്നു. അന്ന് ഒരല്പം സ്നേഹത്തിനു വേണ്ടി പോട്ടെ സ്നേഹിച്ചവരെ അല്ലെങ്കിൽ സ്വന്തക്കാരെ വെറുതെ ഒരു നോക്ക് കാണാൻ ആഗ്രഹിക്കും. വൈപരീത്യമെന്നു പറയട്ടെ, അവർക്കൊന്നും അന്ന് അതിനു തീരെ സമയമുണ്ടാവില്ല. അവരുടെ ലോകം അപ്പോഴും കറങ്ങി കൊണ്ടേയിരിക്കുകയായിരിക്കും. അന്ന് അവരുടെ സാമീപ്യം, കൊച്ചു വര്ത്തമാനം , ഒരല്പം ഓർമ്