പോസ്റ്റുകള്‍

ഒക്‌ടോബർ, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മോട്ടെൽ ആരാം

“കഷ്ടകാലേ കോണകേ സർപ്പകേ”,കഷ്ടകാലത്ത് കോണകം പോലും സർപ്പമായി നീണ്ടു വരും.അതു കൊണ്ട് മോനേ നീ നല്ലോണം സൂക്ഷിച്ചോട്ടാ”.ബസ്റ്റാന്റിൽ വച്ച് കൈ നോക്കാൻ വിളിച്ച കാക്കാത്തിയുടെ ഉപദേശം.”മോനേ നിന്റെത് ശ്രീയുള്ള മുഖാണു,എന്തൊക്കെയോ പറയാനുണ്ട്,നല്ലകാളം വറും“(അല്ലാ ഈ ബസ്റ്റാന്റ്റിൽ എവ്ടെ നിന്നാണാവോ കാളൻ വരുന്നത്.അല്ല ഇനി കാലൻ വരുന്നെന്നാണൊ പറഞ്ഞത്ദൈവമേ).എന്നൊക്കെ പറഞ്ഞ് പ്രലോഭിപ്പിച്ച് 10 രൂപ ദക്ഷിണയും വാങ്ങിയിട്ട് പറഞ്ഞ കാര്യം ആണിത്.ഉള്ള മൂഡും കളഞ്ഞു.അല്ലെങ്കിലും അവരെ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം.പാവം വിനീഷ്,ഇതെല്ലാം കേട്ട് അങ്ങനെ ഇതി കർത്തവ്യാ മൂഠനായി,മണ്ടനായി,കിഷ്കുവായി. നാട്ടിലെ കമ്പുട്ടെർ കോളെജിൽ 500 രൂപ കൊടുത്ത് MS Paint പഠിച്ചവർ അല്ലേലും ബാങ്കലൂരിൽ ജോലി തപ്പിയാൽ വല്ലതും കിട്ടുമോ? MS Paint തന്നെ 2 ആഴ്ച നാട്ടിലെ ആ മണങ്ങോടന്മാർ പഠിപ്പിച്ചു.ഹും..നമ്മളെ ഒക്കെ പറ്റിച്ച പൈസ ഓൻ തിന്നൂല.പോയത് പോട്ടെ.“ഡാ നമുക്ക് എനി PSC നോക്കാം.”അല്ല്ലേലും തൊഴിൽ രഹിതരുടെ ഒരു പിടിവല്ലിയാണ് അതു.കുറച്ച് ലിസ്റ്റിൽ കയറികൂടിയാൽ പറഞ്ഞു നിൽക്കാലോ.നമ്മുടെ ഈ അവസ്ത്തയിൽ ദുഖിച്ച് കഞ്ഞി വെള്ളം ഇറങ്ങാത്ത അയലോക്കക്കാരും നാട്ടുകാരും “