പോസ്റ്റുകള്‍

ജൂലൈ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സിനിമാക്കഥ

ടെക്സസ്സിൽ നിന്ന് വിമാനം കയറി, സീറ്റ്‌ ബെല്റ്റ് മുറുക്കാനുള്ള അറിയിപ്പ് വന്നതിനു ശേഷമാണ് മൊബൈല്‍ ഓണ്‍ ചെയ്ത് വീണ്ടും ഈ മെയില്‍ വായിച്ചത്.എത്രാമത്തെ തവണയെന്നു അറിയില്ല.ഇതേ മെയില്‍ തന്നെയാണ് അമേരിക്കൻ ജീവിതത്തില്‍ നിന്ന് ബാംഗളൂര്ക്ക് വിമാനം കേറാന്‍ കാരണമായതും.ഒരു നോണ്‍ സ്റ്റോപ്പ്‌ ഫ്ലൈറ്റിലെ വിരസതയില്‍ ഇരിക്കുമ്പോഴാണ് കണ്ണുകള്‍ പുസ്തകത്തില്‍ നിന്നും ഉറക്കത്തിലേക്ക് വീണു പോയത്. പതിവുപോലെ തന്നെയായിരുന്നു അന്നത്തെയും പ്രഭാതം. നിര്തതെയുള്ള അലാറം കേട്ട്. ഇത് എത്രാമത്തെ തവണയായെന്നു ഉറക്കത്തില്‍ പോലും എണ്ണിപ്പോകും.പ്രവാസി വീടിന്റെത കാരണവര്‍ ശ്രീമാന്‍ രാജേഷേട്ടന്റെ മൊബൈല്‍ അലാറംകേട്ടാണ് ഞങ്ങളുടെ എല്ലാവരുടെയും ഓരോ ദിവസും തുടങ്ങുന്നത്. ഓരോ അലാറവും വീണ്ടും 10 മിനുടിലെക്ക് സ്നൂസ് ചെയ്ത് സ്നൂസ് ചെയ്ത് അങ്ങനെ.ഒടുവില്‍ രാജേഷേട്ടന്‍ എണീറ്റു, അലാറം ഓഫ്‌ ചെയ്യുന്നതോടെ ഞങ്ങളുടെ രണ്ടാമത്തെ സുഖ നിദ്ര ആരംഭിക്കുകയായി. എണീറ്റ ശേഷം മുഖം കഴുകി നേരെ താഴെയുള്ള ഇക്കയുടെ ബെക്കരിയിലെക്ക്.ചൂട് ചായയും കൂടെ ഒരു വില്സും . അതാണ് അങ്ങേരുടെ പതിവ്. പിന്നെ ഇക്കയുടെ പറ്റു ബുക്കിലെ അക്കങ്ങളായി അവയുടെ മൂല്യം മാറുകയും ചെയ

ചില ശാസ്ത്ര ചിന്തകൾ

മനനം ചെയ്യുന്നവനാണല്ലൊ മനുഷ്യൻ. അപ്പൊ അല്പം മനസ്സിനെ മനനം ചെയ്തു നോക്കിയാലോ എന്ന ചിന്ത കേറി. തേടിയ വള്ളി കാലിൽ ചുറ്റി എന്നു പറഞ്ഞ പോലെ അതേ സമയത്തു തന്നെയാണ് സ്റ്റീഫൻ ഹോക്കിൻസിന്റെ ഏലിയൻ പ്രവചനങ്ങൾ വായിച്ചത്. മനുഷ്യനേക്കാൾ എത്രയോ മടങ്ങു ബൗദ്ധികമായും സാങ്കേതികമായും വികാസം പ്രാപിച്ച അന്യ ഗ്രഹ ജീവികൾ മനുഷ്യവർഗത്തിന്റെ നാശത്തിനു കരണമായേക്കുമത്രേ. ചെറുപ്പം മുതലേ മനസ്സിൽ വേറിട്ടുറപ്പിച്ച സംസ്ക്കാര ചിന്തകളും ഗുരു പരമ്പരയുടെ അനിഷേധ്യ വൈദിക സിദ്ധാന്തങ്ങളും ഒന്നു കൂടെ വേറൊരു രീതിയിൽ ചിന്തിച്ചു നോക്കി. അല്ലെങ്കിലും ഡാർവിന്റെ പരിണാമ സിദ്ധാന്തം പഠിക്കുന്ന കാലം മുതലേ തന്നെ എനിക്കു വിശ്വാസമില്ലായിരുന്നു. പിന്നെ.. കുരങ്ങനിൽ നിന്നു മനുഷ്യൻ ഉണ്ടായി പോലും. എന്തായാലുംപരീക്ഷ പാസ്സാവാൻ വേണ്ടി പഠിച്ച പാതി വെന്ത ശാസ്ത്രം തൊണ്ട തൊടാതെ വിഴുങ്ങേണ്ടി വന്നു. എനിക്കു തോന്നുന്നത് മനുഷ്യൻ ഒരു ഏലിയൻ ആണെന്നാണ്. അനന്ത ശൂന്യമായ ഈ പ്രപഞ്ചനത്തിന്റെ ഏതോ കോണിൽ നിന്നു വന്നവർ. ആവാസ വ്യവസ്ഥ തകിടം മറിഞ്ഞപ്പോൾ വേറൊന്നു തേടി വേറെയേതോ നശിപ്പിക്കപ്പെട്ട ഭൂമിയിൽ നിന്നു ഈ കാണുന്ന ഭൂമിയിൽ എത്തിപ്പെട്ടവർ. ജീവൻ ശേഷിച്ചവർ പ്രകൃതിയോട്

രണ്ടു പെൺകുട്ടികളും ഞാനും

ഈ കഥയിലെ വില്ലൻ എന്റെ ഒരു അടുത്ത സുഹൃത്ത് ആണ്. ചിലപ്പോ തോന്നും അവനെ വല്ലതും ചെയ്താലോ എന്ന് . മറ്റു ചിലപ്പോ അവൻ എന്നോട് കാണിക്കുന്ന സ്നേഹം കാണുമ്പോൾ അതെല്ലാം മറക്കും. എന്നാലും ആ രണ്ടു പെൺകുട്ടികളെയും ഞാൻ എന്നും ഓർക്കും. അവർ എനിക്കു നൽകിയ സ്‌നേഹവും അവരോടൊത്ത് ചിലവിട്ട ആ നല്ല നിമിഷങ്ങളും. വെള്ളിക്കീൽ ഗ്രാമത്തിൽ വച്ചു നടന്ന ഒരു ക്യാമ്പിൽ വച്ചാണ് ഞാൻ അവരെ ആദ്യമായി കാണുന്നത്. നിഷ്കളങ്കരായ ഗ്രാമീണരെ പോലെ പൂവിൽ നിന്നും പൂവിലേക്ക് പൂമ്പൊടി തേടി നടക്കുന്ന പൂമ്പാറ്റകളെപ്പോലെ ആ രണ്ടു പെൺകുട്ടികൾ ആ ക്യാമ്പിന്റെ ഓമനകളായിരുന്നു. അവരോടു മിണ്ടാനും കളി തമാശ പറയാനും മറ്റു ആൺകുട്ടികൾ മത്സരിച്ചു.എങ്കിലും അവർ കൂട്ടുകൂടിയത് അവനോടായിരുന്നു. അവൻ നന്നായി പാടുമായിരുന്നു.പക്ഷെ എന്നെ പോലെ ശക്തനായിരുന്നില്ല. ക്യാമ്പിൽ വേണ്ട സാധനങ്ങൾ ടൗണിൽ നിന്നു എന്റെ ചുമലിൽ വച്ചായിരുന്നു കൊണ്ടു വന്നിരുന്നത്. കൂട്ടിനു അവനും. പിന്നീട് ഒരു ആലിൻ ചുവട്ടിൽ ഉച്ച മയക്കത്തിലായിരുന്ന എന്നോട് വളരെ സ്വകാര്യമായിട്ടാണ് അവൻ വന്നു പറഞ്ഞത്. അതും ചുറ്റും ആരും ഇല്ലെന്നു ഉറപ്പു വരുത്തിയിട്ട്. ആ രണ്ടു പെൺകുട്ടികൾക്ക് എന്റെ കരുത്താർന്ന ചുമലിൽ കേറണമ