പോസ്റ്റുകള്‍

നവംബർ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഉമീത്

തികച്ചും യാന്ത്രികമായി മാറിയ ജീവിതത്തിൽ ഒരു മാറ്റം കൊണ്ട് വരാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. കുടുംബ ജീവിതത്തിന്റെ തിരക്കുകളിലേക്ക് അപ്രത്യക്ഷനാകുന്നതുവരെ ഉണ്ടായിരുന്ന തുറന്ന ആകാശത്തിന്റെ ആനന്ദതയെ തിരയാൻ തീരുമാനിച്ച ആ ദിവസം. ഹോഹ് ലുഫ്ട് ബ്രൂകെ യിലെ ഷേപ്പ്ലിൻ തീയറ്ററിൽ നടക്കുന്ന സ്റ്റാൻഡ് അപ്പ് ആക്ടിങ് കോഴ്സിലേക്ക് ഞാനും ചേരാൻ തീരുമാനിച്ചു. ഭാഷയുടെയോ ജാതി മത രാജ്യ വിവേചനമില്ലാതെ ആർക്കും ചേരാമായിരുന്നത് കാര്യങ്ങൾ എളുപ്പമാക്കി. അന്നാണ് ഞാൻ ഉമീതിനെ ആദ്യമായി കാണുന്നത്. കൂട്ടത്തിൽ കൂടാതെ ഒരു മൂലക്ക് ഇരിക്കുകയായിരുന്നു അവൻ. കഷ്ടിച്ചു 15 വയസ്സ് പ്രായം വരും.ഒരു സാധാരണ പാന്റും ഷർട്ടുമാണ് വേഷം. കുനിഞ്ഞ ഇരിക്കുകയാണെങ്കിലും ഇടക്ക് തല ഉയർത്തുമ്പോൾ ആ കണ്ണിലെ തിളക്കം വ്യക്തമായിരുന്നു. ട്രെയ്നർ വന്ന ശേഷം എല്ലാവരും സ്വയം പരിചയപ്പെടുത്തി തുടങ്ങി. തന്റെ ഊഴം ആകുംതോറും അവന്റെ വേവലാതി കൂടി വരുന്നുണ്ടായിരുന്നു. കൈകൾ പോക്കറ്റിനുള്ളിലേക്ക് പരമാവധി കയറ്റി മുറി ജര്മനിൽ അവൻ പേരു പറഞ്ഞു. " ഉമീത് ". അഫ്ഗാനിസ്ഥാനിൽ നിന്നാണ്. താലിബാനിൽ നിന്ന് രക്ഷപ്പെട്ടു ജർമനിയിൽ യുദ്ധഅഭയാത്രി ആയി ജീവിക്കുകയാണ്. അവന്റെ മ