എനിക്ക് കിട്ടിയ ഡേർട്ടി പിക്ച്ചർ

ഇന്നലെ വൈകിട്ടാണ് എനിക്കത് കിട്ടിയത്. തീർത്തും അപ്രതീക്ഷിതമായി. അതു തന്നെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്നു.അവളെന്തിനാണ് എനിക്കത് അയച്ചത് എന്നു എത്ര ചിന്തിച്ചിട്ടും എനിക്കു മനസ്സിലായില്ല. സാധാരണ വീട്ടിൽ എത്തിയ ഉടൻ മൊബൈൽ സോഫയിലേക്ക് എറിയാറാണ് പതിവ്. പക്ഷെ ഇന്നലെ മുതൽ ഞാനത് കയ്യിൽ നിന്നു മാറ്റിയില്ല.ചെറുക്കന്‍ പതിവില്ലാതെ തിന്നുമ്പോഴും ടോയ്‌ലെറ്റിൽ പോകുമ്പോഴും മൊബൈൽ കയ്യിലെടുക്കുന്നത് ശ്രദ്ദിച്ച അച്ഛൻ " എന്താടാ അതിൽ ഇത്ര സീക്രെട്ട്.എന്തോ കള്ളത്തരം മണക്കുന്നുണ്ടല്ലോ " അല്ലെങ്കിലും പലപ്പോഴും തോന്നിയിട്ടുണ്ട് ഇമ്മാതിരി വശപിശ സംഭവങ്ങൾ മണത്തു പിടിക്കാൻ അച്ഛനെന്തോ ഒരു കഴിവുണ്ടെന്ന്. മുഖം കൊടുക്കാതെ മാറിക്കളഞ്ഞു. അല്ലെങ്കിൽ അപ്പൊ പൊളിഞ്ഞേനെ എല്ലാം. കിട്ടിയ ഉടൻ ഒരേ ഒരു തവണയേ അതു നോക്കിയുള്ളൂ. ഷോക്കടിച്ച പോലെ ആയിപ്പോയതു കൊണ്ടു പിന്നെ നോക്കാൻ ധൈര്യം കിട്ടിയില്ല. അവളെ പരിചയപ്പെട്ടിട്ട് കൊറച്ചു നാളെ ആയുള്ളൂ. കോളേജിലെ സോഫിയ ലോറെൻസ് ആണവൾ.സകലമാന പൂവാലന്മാരും ശ്രമിച്ചിട്ടും ഒന്നു വീഴാത്ത അവൾ ഇമ്മാതിരി ഒരു ഫോട്ടോ എനിക്കയക്കുമെന്നു സ്വപ്നത്തിൽ പോലും ചിന്തിക്കാൻ മാത്രം ഗ്ലാമർ എനിക്കുണ്ടായിരുന്നില്ല തന്നെ. പിന്നെ ക്‌ളാസ്സിലെ നോട്ടു വാങ്ങിയുള്ള പരിചയത്തിൽ ഫോൺ നമ്പർ കിട്ടി. ആദ്യമായി ഒരു മെസ്സേജ് അങ്ങോട്ട് " കോപ്പ കാണാറുണ്ടൊന്നു.. അതിനു മറുപടിയായിട്ടാണ് ഈ പിക്ച്ചർ അയച്ചു തന്നത്... ചെ..മോശമായിപ്പോയി.. അവൾ..ചെ...ചെ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

ഈ ലോകം വളരെ നല്ലതാണ് ...നമ്മൾ ചിന്തിക്കുന്നത് പോലെ!

സിനിമാക്കഥ