പോസ്റ്റുകള്‍

2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നിർഭയം നിരന്തരം പിന്നെ വികേഷും

രണ്ടു ദിവസമായി ആ പ്രമുഖ ചാനലിൽ വന്ന്‌കൊണ്ടിരുന്ന ഒരു വാർത്ത. ഇടക്കിടക്ക് ഫ്ലാഷ് ന്യൂസും ലൈവ് ന്യൂസും പിന്നെ മേമ്പൊടിക്കായി അന്തി ചർച്ചയും. എല്ലാം തന്നെ ഈ ഒരേ വിഷയത്തിൽ. വെറിപിടിച്ച പോലെ ഒരു റിപ്പോർട്ടറും മീഡിയ റൂമിൽ നിന്ന് ചോദ്യശരങ്ങളുമായി അഭിനവ ആക്ടിവിസ്റ്റും. ഒടുക്കം രണ്ടു മത വിഭാഗങ്ങളുടെ ദൈവങ്ങളുടെ മേലായി ചർച്ച. ഒരു വിഭാഗത്തിന്റെ ദൈവത്തെ മറ്റു വിഭാഗക്കാർ അപമാനിച്ചു. കലാപത്തിന് വേണ്ട മുന്നൊരുക്കങ്ങൾ തുടങ്ങാൻ ചാനെൽ മുതലാളി തൊഴിലാളികളോട് ആഹ്വാനം ചെയ്തു.. ഉടൻ തന്നെ എല്ലാ ചാനെൽ സഹോദരങ്ങളെയും വിളിച്ചു സ്ഥിതി എത്ര മോശമാക്കാമോ അത്ര കഠിനാധ്വാനം ചെയ്യാൻ പറഞ്ഞു. അതിന്റെ പരിണിത ഫലം ഭീകരമായിരുന്നു. നാടിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ആൾകാർ പ്രസ്തുത സ്ഥലത്തേക്ക് കുതിച്ചെത്തി. അന്തി ചർച്ചയിൽ പരസ്പരം ഭീഷണിയും പോർ വിളിയും. എരിവ് പകർന്നു കൊണ്ട് മീഡിയേറ്ററും. ചാനെൽ മുതലാളിമാർ ആർത്തു ചിരിച്ചു. അന്ന് രാത്രി തന്നെ കലാപം തുടങ്ങാൻ ഭീഷണിപ്പെടുത്തിയ ആളുടെ വീട്ടിലേക്ക് കൂലിക്കാളെ ഏർപ്പാടാക്കി. പിന്നെ ക്യാമെറ റെഡി ആക്കാൻ തൊഴിലാളികൾക്ക് നിർദ്ദേശവും. തലച്ചോറ് പണയം വെച്ച അടിമകൾ. അവർ തയ്യാറായി. അങ്ങനെ ആ നാടിനെ മാറ

ചില ടിവി കഥകൾ

പുതിയ ടിവി ************************* വൈകിട്ട് സ്കൂൾ വിട്ടു നേരെ പടിഞ്ഞാറേക്ക്. അവിടെയാണ് കൂട്ടുകാർ ഒരുമിച്ച് ഫുട്ബോൾ കളിക്കുന്നത്. നാരായണേച്ചിയുടെ പറമ്പിൽ നിന്ന് കണ്ടോക്കാരീടെ പറമ്പിലൂടെ നരിയഞ്ചേരി റോഡിലൂടെ പടിഞ്ഞാറു മാധവേച്ചിയുടെ വീട്ടിലേക്ക്. അതാണ് റൂട്ട്. കളി തുടങ്ങുന്നതിനു മുൻപേ എത്തിയില്ലെങ്കിൽ പിന്നെ ഗോളി ആവേണ്ടി വരും. അതുകൊണ്ടു ധൃതി പിടിച്ചു ഓടുകയായിരുന്നു ഞാൻ. കണ്ടൊക്കാരീടെ പറമ്പിലൂടെ പോകുമ്പോൾ ആരോ പിറകിൽ നിന്ന് ഉച്ചത്തിൽ കൈ അടിച്ചു വിളിച്ചു. നോക്കുബോൾ കണ്ടോക്കാരി തന്നെ. അല്ലപ്പാ, ഇ പെണ്ണുങ്ങൾ എന്നെ എന്തിനാ ഈ നേരമില്ല നേരത്തു വിളിക്കുന്നത്. അനിഷ്ടം പുറത്തു കാണിക്കാതെ ചോദിച്ചു. " എഎന്തേച്ചി." " മോനെ നീ അറിഞ്ഞോ നമ്മടെ വീട്ടിൽ ടിവി വാങ്ങിട്ട. കളറാ . ഫുട്ബാൾ കപ്പുകളി ഉണ്ട്. കാണാൻ വരണേ " അങ്ങനെ അവരുടെ വീട്ടിലും ടിവി വാങ്ങീ. എന്നാണാവോ ഇനി എന്റെ വീട്ടിൽ ടിവി വാങ്ങുക. ഞാൻ നിരാശനായി പടിഞ്ഞാറേക്ക് നടന്നു. ചൂടായ ടിവി ******************** അങ്ങനെ അവസാനത്തെ പരീക്ഷയും കഴിഞ്ഞു. നാളെ മുതൽ മധ്യവേനലവധി തുടങ്ങുകയാണ്. പച്ച മാങ്ങാ മോഷ്ടിച്ച് ഉപ്പും കൂട്ടി തിന്നും, ഏച്ചിലാ

ഒരു നാടോടിക്കഥ

പണ്ട് പണ്ട് ഒരു നാട്ടിൽ രാമു എന്ന് പേരുള്ള ഒരു സാധാരണക്കാരന് താമസിച്ചിരുന്നു. ആ നാട്ടിൽ ഒരുപാടു പണക്കാരും അതിന്റെ ആയിരം ഇരട്ടി മടങ്ങു പാവപ്പെട്ടവരും ഉണ്ടായിരുന്നു. പക്ഷെ രാമുവിന് ഇപ്പോഴും എപ്പോഴും പണക്കാരനാകണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയിരിക്കെ ഒരു ദിവസം ജോലി കഴിഞ്ഞു വരുമ്പോൾ നേരം ഒരുപാടു ഇരുട്ടി. അതുകൊണ്ടു തന്നെ പതിവില്ലാത്ത ഒരു വഴിയിലൂടെ ആണ് അയാൾ നടന്നത്. സാധാരണ ആരും ആ വഴി പോവാറില്ല. കാരണം വഴിയിൽ ഒരു ഇടിഞ്ഞു പൊളിഞ്ഞ വീടുണ്ട്. അവിടെ ഭൂതം ഉണ്ടെന്നായിരുന്നു ആ നാട്ടുകാരുടെ വിശ്വാസം. പക്ഷെ രാമുവിന് എത്രയും പെട്ടെന്ന് വീട്ടിലെത്തണമായിരുന്നു. ഈ വഴിക്കാണെങ്കിൽ പെട്ടെന്ന് എത്തും. അത് കൊണ്ട് ഭൂതത്തിന്റെ കാര്യം അയാൾ കാര്യമാക്കിയില്ല. പക്ഷെ നടന്നു നടന്നു ആ വീടിന്റെ അടുത്തെത്താൻ ആകുംതോറും അയാളുടെ ഭയം കൂടി കൂടി വന്നു. നാട്ടിൽ പറഞ്ഞു നടക്കുന്ന ഭൂതക്കഥകൾ എല്ലാം ഒന്നൊന്നായി അയാളുടെ മനസ്സിലേക്കോടി വന്നു. ഓരോ കാലടിക്കും ഭാരം കൂടിയ പോലെ. ശക്തിയായി ഓടാൻ അയാൾ ആഗ്രഹിച്ചു. പക്ഷെ അയാളുടെ വേഗത കുറഞ്ഞു കുറഞ്ഞു വന്നു അവസാനം ആ വീടിന്റെ കൃത്യം മുന്നിൽ എത്തിയപ്പോൾ അയാൾ അവിടെ നിന്നു

മഴ

മഴയാണ് ഞാൻ പണ്ട് ഭൂമിയിൽ പതിവായി പെയ്തുയിർ കൊണ്ടതാണ് എന്റെ വരവും പ്രതീക്ഷിച്ചു മണ്ണിലൊരായിരം ജീവന്റെ നാമ്പുകൾ കാത്തിരിക്കും പിന്നെന്റെ കുളിരേകും കൈത്തണ്ടയേൽക്കുമ്പോളവരുടെ നെഞ്ചകം ഹരിതാഭയാൽ നിറയും പൂക്കളും വണ്ടും പൂമ്പാറ്റയും ചേർന്നീ യവനിയാകെയലങ്കരിക്കും പ്രണയവും വിരഹവും പങ്കു വയ്ക്കുന്നൊരാ പ്രണയിനികൾക്കെന്നും ഞാൻ കൂട്ടുകാരി എന്നുമെൻ വരവിലോർമ്മകളകതാരിൽ ചുട്ടു പൊള്ളുന്നൊരു നീറ്റലാകും കാലങ്ങളേറെ കടന്നുപോയാലുമാ നാളുകൾ എന്റെയീ കൈക്കുമ്പിളിലൂയലാടും അറിവിന്റെയാലയ യാത്രയും കടലാസു തോണിയും കൂട്ടുകാരും പൊന്കതിർ ചിങ്ങവും പൊന്നോണപ്പൂക്കളും പിന്നെയെന്നെക്കുറിച്ചുള്ളൊർമ്മകളും ഇന്നും മനസ്സിൽ താളം കെട്ടി നിലക്കൊന്നൊരെൻ കൂട്ടുകാരെ നിങ്ങളെപ്പോലെയെനിക്കുമുണ്ടാശ തമ്മിൽ കാണുവാനായ് പക്ഷെ പറയാത്തതെന്തേ മരങ്ങളാമെൻ ജീവവായു വെട്ടിമുറിക്കാതിരിക്കാൻ അവരില്ലാതെ ഞാനില്ലായെന്നറിഞ്ഞിട്ടുമെന്തേയീ ഭീരുവിൻ മൗന വ്രതം സമയം വൈകിപ്പോകുന്നു പിന്നെയെൻ വരവില്ല ഭൂമിയിൽ മടക്കമില്ല ഊഷരമായ മരുഭൂമിയായെന്റെ പ്രിയഭൂമി നിന്നെ കാണുവാൻ ആവതില്ല ഒരുമിച്ചു നല്കാൻ ചുടുനെടുവീർപ്പു പോൽ മണ്ണിന്റെ ഗന്ധമില്ല ഇനിയും

പോരാ ഇനിയും വേണം

പണ്ട് പണ്ട് സ്വന്തം എന്ന് പേരുള്ള ഒരു ഗ്രാമം ഉണ്ടായിരുന്നു. അവിടത്തെ പ്രത്യേകത എന്താണെന്ന് വെച്ചാൽ അവിടുള്ളവർക്ക് വാക്കുകൾ സ്വന്തമായി ഉണ്ടായിരുന്നില്ല എന്നതാണ്. വാക്കുകൾ ഇല്ലാതിരുന്നത് കൊണ്ട് തന്നെ എല്ലാവരും പല ശബ്ദങ്ങൾ ഉണ്ടാക്കിയാണ് ആശയവിനിമയം നടത്തിയിരുന്നത്. ആ ഗ്രാമത്തിൽ ഒരു കറുത്ത കുട്ടി ഉണ്ടായിരുന്നു. അവന്റെ വീടിന്റെ അടുത്ത് തന്നെ ഒരു വെളുത്ത പെൺകുട്ടിയും ഉണ്ടായിരുന്നു. അവനു അവളെ വളരെ ഇഷ്ടമായിരുന്നു. പക്ഷെ ഒരിക്കലും അവളോട്‌ അത് പറയാൻ അവനു കഴിഞ്ഞില്ല. കാരണം അതിനുള്ള വാക്കുകൾ അവന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. അങ്ങനെ കൊറേക്കാലം കഴിഞ്ഞപ്പോൾ വളരെ ബുദ്ധിമാനായ ഒരു വ്യപാരി ലോകത്തെമ്പാടും സഞ്ചരിച്ചു അവസാനം ആ ഗ്രാമത്തിൽ എത്തിച്ചേർന്നു. വാക്കുകൾ ഉണ്ടാക്കുവാനായി അയാൾ ഒരു ഫാക്ടറി നിർമിച്ചു. അങ്ങനെ ഉണ്ടാക്കിയ വാക്കുകൾ അയാൾ വിപണിയിൽ എത്തിക്കുകയും ചെയ്തു. പലതരം വാക്കുകൾക്ക് പലതരം വിലയാണ്. സ്നേഹം, സന്തോഷം, മമത, കരുണ, സഹതാപം എന്നിവയ്ക്കൊക്കെ തീ പിടിച്ച വിലയായിരുന്നു. ആത്മാർത്ഥത, സത്യസന്ധത , സത്യം എന്നിവ വളരെ അപൂർവമായി മാത്രമേ വിപണിയിൽ എത്തിയിരുന്നുള്ളൂ. അത്തരം വാക്കുകൾക്ക് മുൻകൂറായി പണം അടച

മനസ്സാക്ഷി

നമ്മൾ നമ്മളെ ശരിക്കും മനസ്സിലാക്കിയിട്ടുണ്ടോ. മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ. ഇല്ല എന്ന് തന്നെ ആയിരിക്കും ഓരോരുത്തരുടെയും ഉത്തരം. കാരണം മറ്റുള്ളവരെ മനസ്സിലാക്കാനാണല്ലോ നാം എന്നും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇനി നാം നമുക്കായി സമയം മാറ്റി വെക്കാറുണ്ടോ എന്ന് ചിന്തിച്ചു നോക്കിയാലും ഉത്തരം തഥൈവ. നാം നമുക്കായി മനപ്പൂർവം സമയം കരുതി വെക്കാറില്ലെങ്കിലും നമുക്ക് വീണു കിട്ടുന്ന ചില നിമിഷങ്ങളുണ്ട്. നമ്മളെ അറിയാൻ. ഒരല്പം ധ്യാനിക്കാൻ. സ്വന്തം ശരീരത്തെയും മനസ്സിനെയും പഠിക്കാൻ. അന്നന്ന് നടന്ന അല്ലെങ്കിൽ നടക്കാനിരിക്കുന്ന കാര്യങ്ങളെ ഗാഢമായി അവലോകനം ചെയ്യാൻ നമുക്ക് കിട്ടുന്ന അഞ്ചോ പത്തോ മിനുട്ടുകൾ. അതെ അത് ലഭിക്കുന്നത് മറ്റെവിടെയുമല്ല നമ്മുടെ വീട്ടിലെ ഒരു സ്ഥലത്താണ്. തെറ്റിയിട്ടില്ല, അതെ കക്കൂസിൽ. ആരും ശല്യം ചെയ്യാനില്ല. ആർക്കും അതിനൊട്ടു താല്പര്യവും കാണില്ല. നമ്മുടെ ചിന്തകളും സ്വപ്നങ്ങളും. ആഹാ. എത്ര ഹൃദ്യമാണ് അങ്ങനെ ഇരിക്കാൻ. വല്ലപോഴും വന്നു പോകുന്ന താളലയങ്ങൾ, ദുർഗന്ധ മന്ദ പൂരിതമായ ഇളം വായുപ്രവാഹങ്ങൾ. എത്ര നാളായി നാം ആസ്വദിച്ച് തൂറിയിട്ട്. അവിടെയും താളപ്പിഴകളുമായി വന്നല്ലോ അവൻ, സെൽ ഫോൺ. വാട്

ആകാശത്തിലേക്കുള്ള ദൂരം

അസ്തമയ സൂര്യനെ കണ്ടിട്ടില്ലേ. നല്ല ചുവപ്പ് നിറത്തിൽ. പിന്നെ പതുക്കെ പതുക്കെ കടലിലേക്ക് താഴ്ന്നു പോകുമ്പോൾ മങ്ങി മങ്ങി അങ്ങനെ തീരെ തീവ്രത ഇല്ലാതെ വെറുമൊരു പൊട്ടായി മാറുന്നത്. ജീവിതത്തിനെ പല ഘട്ടങ്ങളിലും നമ്മളെ നമ്മളാക്കി നിർത്തുന്ന ഒരു വികാരമുണ്ട്. ഞാൻ , എന്റേത് എന്നൊക്കെ ഉള്ള വിചാരം. എല്ലാവരും തന്നെ ചുറ്റി കറങ്ങണം എന്ന് വാശി പിടിക്കുന്ന നാളുകൾ. എന്തിനും ഏതിനും മൂല്യം കണക്കാക്കി അത്ര തന്നെയോ അതിൽ കൂടുതലോ വേണമെന്ന ദാർഷ്ട്യം. അത് സ്വന്തമെന്ന അഹങ്കാരത്തിനോടുള്ള സ്നേഹം ആയാൽ പോലും ഒരല്പം പോലും കുറഞ്ഞാൽ പരാതിയായി പരിഭവമായി. ഒരു നാളുണ്ട് . നാം നമ്മിലേക്ക് ചുരുങ്ങി ചുരുങ്ങി ഇല്ലാതാകുന്ന ഒരു കാലം. അന്ന് നമ്മളറിയാതെ അറിയും, കൂടെ ഉള്ളതൊന്നും തന്റേതല്ല എന്നും ഈ ലോകത്തിൽ പുല്ലു വില പോലും നമുക്കില്ലെന്നു. അന്ന് ഒരല്പം സ്നേഹത്തിനു വേണ്ടി പോട്ടെ സ്നേഹിച്ചവരെ അല്ലെങ്കിൽ സ്വന്തക്കാരെ വെറുതെ ഒരു നോക്ക് കാണാൻ ആഗ്രഹിക്കും. വൈപരീത്യമെന്നു പറയട്ടെ, അവർക്കൊന്നും അന്ന് അതിനു തീരെ സമയമുണ്ടാവില്ല. അവരുടെ ലോകം അപ്പോഴും കറങ്ങി കൊണ്ടേയിരിക്കുകയായിരിക്കും. അന്ന് അവരുടെ സാമീപ്യം, കൊച്ചു വര്ത്തമാനം , ഒരല്പം ഓർമ്