പോസ്റ്റുകള്‍

2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

യാത്രക്കാരന്‍

വെള്ളിയാഴ്ച വൈകിട്ട് വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു.ട്രെയിനില്‍ ഒഴിഞ്ഞ ഒരു സീറ്റ്‌ കണ്ടെത്തി ഞാനും സുഹൃത്ത്‌ ചങ്ങനാശ്ശേരിക്കാരന്‍ നിവിനും ഇരുന്നു, താപനില പൂജ്യത്തിനു മുകളില്‍ ആയിതുടങ്ങിയിട്ടുന്ദ്‌ എന്നതിന് തെളിവായി അമ്മൂമ്മമാര്‍ മുതല്‍ കൊച്ചു പിള്ളേര്‍ വരെ വസ്ത്രത്തിന്റെ അളവ് കുറച്ചു തുടങ്ങി.കുറെ കോളേജ് പിള്ളേര്‍ കമ്പാര്ട്ട്മെ ന്റിന്റെ അങ്ങേയറ്റത്ത് കലപില കൂട്ടുന്നു.സ്വസ്ഥമായിരുന്നു നാട്ടിലേക്ക്‌ ഫോണ്‍ വിളിക്കാനിരിക്കെയാണ് ഒരു ചെറുപ്പക്കാരന്‍ മുന്നിലെ സീറ്റില്‍ വന്നിരുന്നത്.മദ്യത്തിന്റെ രൂക്ഷമായ ഗന്ധം.ഏതോ ലോക്കല്‍ ഐറ്റം ആണെന്ന് തോന്നുന്നു.പിന്നിത്തുടങ്ങിയ ജാക്കെറ്റ്‌,തുളകള്‍ വീണ പാന്റ്ന.കയ്യില്‍ ഒരു ഗിത്താര്‍.ഞാന്‍ അയാളുടെ മുഖത്തേക്ക്‌ നോക്കിയപ്പോള്‍ ആ കണ്ണുകള്‍ നിറയുന്നത് കണ്ടു.കെട്ടി നിര്ത്തി യ സങ്കടം പതുക്കെ കണ്ണുനീര്‍ കവരുന്നതും.കാണെക്കാണെ പൊട്ടിപൊട്ടി കരഞ്ഞു അയാള്‍.കയ്യിലെ ഗിത്താറില്‍ വിരലുകള്‍ ഈണമിടുന്നതും കാത്തിരുന്ന ഞങ്ങള്‍ കേട്ടത് ഒരു തകര്ന്നക ഹൃദയത്തിന്റെന തേങ്ങലുകള്‍ ആയിരുന്നു.മറ്റു യാത്രക്കാരാരും തന്നെ അയാളെ നോക്കുക പോലും ചെയ്യുനില്ല.ഭാഷ അറിയാത്തതിനാല്‍ ഒന്നും ചോദിക്കാനും

ബലൂണ്‍

ശ്വാസകോശത്തിലെ അവസാന പ്രാണവായുവിന്റെ ശക്തിയില്‍ വലിച്ചു പിടിച്ച ബലൂണിലേക്ക് ആഞ്ഞൂതുമ്പോള്‍ കൊളുത്തിട്ട് വലിക്കുന്നത് പോലെ തോന്നി ഏര്‍പ്പക്കാരന്‍ വീട്ടില്‍ അമ്പുവിന്.എത്രയൂതിയിട്ടും ബലൂണ്‍ വലുതാകാത്ത പോലെ.ഊതിയ ഭാഗം മടക്കിപ്പിടിച് ചെവിയോടു ചേര്‍ത്ത് കാറ്റ് പോകുന്നില്ലെന്ന് ഉറപ്പിച്ച ശേഷം ഉള്ളിലേക്കാഞ്ഞു ശ്വാസമെടുത്ത ശേഷം വീണ്ടും ഊതാന്‍ തുടങ്ങുമ്പോഴാണ് ചുമച്ചു തുടങ്ങിയത്.കൊരവള്ളി പൊട്ടിത്തകരുന്ന പോലെ.നിര്‍ത്താതെ ചുമച്ചു അയാള്‍.മുഷിഞ്ഞു തുടങ്ങിയ ഷര്‍ട്ടിന്റെ കീശയില്‍ നിന്ന് കാസരോഗത്തിന് വൈദ്യര്‍ തന്ന താലീസ്‌ പത്രാദിവടകം എടുത്ത് വായിലിട്ടു.കീറി തുടങ്ങിയ കോളറില്‍ നിന്ന് ടവ്വല്‍ എടുത്ത് മുഖം തുടച്ചു അതെയിടത്ത്‌ തന്നെ വച്ചു.മേട മാസത്തെ സംക്രമം ആണ്.എന്നിട്ടും അധികം ആളുകളെയൊന്നും അമ്പലത്തിലേക്ക് കാണുനില്ലല്ലോ.അയാള്‍ നെടുവീര്‍പ്പിട്ടു.പിന്നെ എന്തിനോവേണ്ടിയെന്ന പോലെ ഓര്‍മയില്പരതി. ഹൊ.എന്തൊരാള്‍ക്കൂട്ടം.സൂചി കുത്താനിടമില്ല. “ അല്ലാ ചന്തൂ...നീ ചന്തക്ക് ബെക്കുന്നില്ലേ ബലൂണ്‍.” കടലക്കാരന്‍ വാസുവാണ്.ആരാധന തുടങ്ങിയതെ ഉള്ളൂ.14 ദിവസമാണ് പയ്യന്നൂര്‍ പെരുമാളുടെ ആരാധനാ മഹോല്‍സവം.ഒരു മാസം മുന്നേ തുടങ്ങും പയ

അവള്‍

തണുപ്പിന്‍ പുതപ്പുമായ് അവള്‍ വീണ്ടും വരുന്നു.. നനുത്ത വിരലിനാല്‍ മെല്ലെ തൊടുന്നു... മണ്ണിന്‍റെ മണമുള്ള കാറ്റായ് ചെവികളില്‍ നാടിന്‍റെ തേനൂറും കാര്യങ്ങള്‍ ചൊല്ലുന്നു. അമര്‍ത്തി ചവിട്ടിപ്പിടിച്ചിട്ടും കാലത്തിന്‍ തിരമാല ,ഓര്‍മ്മ തന്‍ മണ്‍ തരികളെ അടര്‍ത്തിയെടുത്ത് മടങ്ങുന്നു... സമയമേ പോകല്ലേ ..കൂടെയെന്‍ സ്നേഹവും നിന്നോടെ കൂടെയെന്‍ ബാല്യവും കൌമാരവും യൌവനവും.. നീ കൊണ്ട് പോകല്ലേ....അവളെ.. ഒരിക്കലും വേദനിപ്പിക്കല്ലേ..

നെഗൊഷ്യെഷന്‍

ഈ നഗരത്തിലെ ഓരോ ഇടവഴികളിലും എണ്ണമില്ലാത്തത്ര ശ്വാനന്‍മാരുണ്ട്‌.30 അടി വെര്‍തിരിക്കുന്ന ഒരൊ അപര്‍റ്റ്മെണ്റ്റിനും കൂട്ടായി ആരും നിയമിക്കാതെ തന്നെ അതിണ്റ്റെ സംരക്ഷണം എറ്റെടുത്ത കാവല്‍ക്കാര്‍.കൊച്ചമ്മമാരുടെ പരിലാളനകളൊ പെദിഗ്രീ ഫൂഡിണ്റ്റെ അമിത വളര്‍ച്ചയൊ ഇല്ലതെ ,വല്ലപ്പൊഴും കിട്ടുന്ന വഴൊയൊര അവശിഷ്ടങ്ങളില്‍ ജീവിക്കുന്നവര്‍. ഇന്നും എണ്റ്റെ കണ്‍മുന്നില്‍ നിന്നു തന്നെയാണത്‌ സംഭവിച്ചത്‌.അപ്പാര്‍റ്റ്മെണ്റ്റിലെ താമസക്കാരിയായ ഒരു നല്ല നടപ്പുകാരിയുടെ ഹൊണ്ട ബൈക്ക്‌ ബ്രേക്ക്‌ ചെയ്ത്‌ നിര്‍ത്തിയത്‌ അതിണ്റ്റെ കവല്‍ക്കാരനെ.തെരുവിനെ മുഴുവന്‍ ഞെട്ടിച്ച്‌ അവനൊന്നു കുരച്ചു.പിന്നെ ദയനീയമായി മോങ്ങി.ഇപ്പോഴും മോങ്ങിക്കൊണ്ടിരിക്കുന്നു.ഇതൊന്നുമല്ല എന്നെ അത്ഭുതപ്പെടുത്തിയത്‌,പിറ്റേ ദിവസവും അവന്‍ അതേ അപ്പാര്‍ട്മെണ്റ്റിണ്റ്റെ മുന്നില്‍ തന്നെ ഉണ്ടായിരുന്നു.തണ്റ്റെ ,തന്‍ തന്നെ കൊച്ചമ്മേ എന്നു വിളിക്കുന്ന അ സ്ത്രീയ്ം നോക്കി വാലാട്ടിക്കൊണ്ട്‌... ഇന്‍ഫ്ളുന്‍സിംഗ്‌ ആന്‍ഡ്‌ ബിസിനെസ്സ്‌ നെഗൊഷ്യെഷന്‍ സ്കിത്സിണ്റ്റെ ട്രെയിനിംഗ്‌ കഴിഞ്ഞതു കൊണ്ട്‌ എനിക്കതില്‍ യതൊരു അത്ഭുതവും തോന്നിയില്ല.റ്റീം മെംബേര്‍സിണ്റ്റെ മുന്നില്‍ നിന്നും മ