പോസ്റ്റുകള്‍

മേയ്, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു നാടോടിക്കഥ

പണ്ട് പണ്ട് ഒരു നാട്ടിൽ രാമു എന്ന് പേരുള്ള ഒരു സാധാരണക്കാരന് താമസിച്ചിരുന്നു. ആ നാട്ടിൽ ഒരുപാടു പണക്കാരും അതിന്റെ ആയിരം ഇരട്ടി മടങ്ങു പാവപ്പെട്ടവരും ഉണ്ടായിരുന്നു. പക്ഷെ രാമുവിന് ഇപ്പോഴും എപ്പോഴും പണക്കാരനാകണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയിരിക്കെ ഒരു ദിവസം ജോലി കഴിഞ്ഞു വരുമ്പോൾ നേരം ഒരുപാടു ഇരുട്ടി. അതുകൊണ്ടു തന്നെ പതിവില്ലാത്ത ഒരു വഴിയിലൂടെ ആണ് അയാൾ നടന്നത്. സാധാരണ ആരും ആ വഴി പോവാറില്ല. കാരണം വഴിയിൽ ഒരു ഇടിഞ്ഞു പൊളിഞ്ഞ വീടുണ്ട്. അവിടെ ഭൂതം ഉണ്ടെന്നായിരുന്നു ആ നാട്ടുകാരുടെ വിശ്വാസം. പക്ഷെ രാമുവിന് എത്രയും പെട്ടെന്ന് വീട്ടിലെത്തണമായിരുന്നു. ഈ വഴിക്കാണെങ്കിൽ പെട്ടെന്ന് എത്തും. അത് കൊണ്ട് ഭൂതത്തിന്റെ കാര്യം അയാൾ കാര്യമാക്കിയില്ല. പക്ഷെ നടന്നു നടന്നു ആ വീടിന്റെ അടുത്തെത്താൻ ആകുംതോറും അയാളുടെ ഭയം കൂടി കൂടി വന്നു. നാട്ടിൽ പറഞ്ഞു നടക്കുന്ന ഭൂതക്കഥകൾ എല്ലാം ഒന്നൊന്നായി അയാളുടെ മനസ്സിലേക്കോടി വന്നു. ഓരോ കാലടിക്കും ഭാരം കൂടിയ പോലെ. ശക്തിയായി ഓടാൻ അയാൾ ആഗ്രഹിച്ചു. പക്ഷെ അയാളുടെ വേഗത കുറഞ്ഞു കുറഞ്ഞു വന്നു അവസാനം ആ വീടിന്റെ കൃത്യം മുന്നിൽ എത്തിയപ്പോൾ അയാൾ അവിടെ നിന്നു