പോസ്റ്റുകള്‍

ഫെബ്രുവരി, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

ഈ ഭൂലോകത്ത് ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിതാണ്, അതിതാണ് എന്ന് പയ്യന്നൂർ കോളേജ് ക്യാമ്പസ്സിൽ പാടി നടന്നിരുന്ന കാലത്തിങ്കൽ ..റാഗിംഗിന്റെ മൂപ്പെത്തിയ ചേട്ടന്മാരുടെ നെഗളിപ്പിൽ മാൻപേടകളെപോലെ , ഞങ്ങളുടെ തലവെട്ടം കണ്ടാൽ മാറിമറയുന്ന പാവാടക്കാരികൾ . ..അവരെ കറക്കാനായി ഡിഗ്രിചേട്ടന്മാരുടെ വിലയേറിയ ഉപദേശങ്ങക്കൾക്കായി ഭാസ്കരേട്ടൻറെ കാന്റീനിൽ പൊറോട്ടയും പോത്തിറച്ചിയും ദക്ഷിണ വെക്കുന്ന സെക്കന്റ് പ്രീ ഡിഗ്രി ക്കാരുടെ കൂട്ടത്തിലായിരുന്നു ഈ വിനീത വിധേയന്റെയും സ്ഥാനം. അങ്ങനെ കണ്ണിറുക്കലിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചു തന്ന പ്രത്യുഷിനെ മനസ്സിൽ ധ്യാനിച്ച് ആദ്യത്തെ എൻകൗണ്ടറിനായി കോളേജ് ബസ്റ്റോപ്പിൽ ഞാൻ കാത്ത് നിന്നു, പിലാത്തറയിൽ നിന്നും വരുന്ന അനൂപ യെയും കാത്ത്. കണ്ടോത്തറ ഭഗവതിയുടെ പുറപ്പെടലിനു മുൻപുള്ള പെരുമ്പറ പോലെ അടിക്കുന്നു.. അതും ഫുൾ ബാസിൽ . എന്തോന്ന്? നമ്മുടെ ഹൃത്തടം തന്നെ. "വിനാശ കാലേ വിപരീത ബുദ്ധി". ഭീമൻ രഘു മന്ത്രിച്ചത്‌ ഞാൻ കേട്ടില്ലെന്നു നടിച്ചു. പക്ഷെ പിലാത്തറ ബസ്സിൽ നിന്ന് ഇറങ്ങിയ അനൂപയെ നോക്കി ഞാൻ കണ്ണിറുക്കിയത് കണ്ടത് അവളുടെ പിറകിലായി ബസ്സിറങ്ങിയ ഫിസിക്സ് സാർ ആയിരുന്നു. അതിന്റെ അന