മഴ

മഴയാണ് ഞാൻ പണ്ട് ഭൂമിയിൽ പതിവായി പെയ്തുയിർ കൊണ്ടതാണ് എന്റെ വരവും പ്രതീക്ഷിച്ചു മണ്ണിലൊരായിരം ജീവന്റെ നാമ്പുകൾ കാത്തിരിക്കും പിന്നെന്റെ കുളിരേകും കൈത്തണ്ടയേൽക്കുമ്പോളവരുടെ നെഞ്ചകം ഹരിതാഭയാൽ നിറയും പൂക്കളും വണ്ടും പൂമ്പാറ്റയും ചേർന്നീ യവനിയാകെയലങ്കരിക്കും പ്രണയവും വിരഹവും പങ്കു വയ്ക്കുന്നൊരാ പ്രണയിനികൾക്കെന്നും ഞാൻ കൂട്ടുകാരി എന്നുമെൻ വരവിലോർമ്മകളകതാരിൽ ചുട്ടു പൊള്ളുന്നൊരു നീറ്റലാകും കാലങ്ങളേറെ കടന്നുപോയാലുമാ നാളുകൾ എന്റെയീ കൈക്കുമ്പിളിലൂയലാടും അറിവിന്റെയാലയ യാത്രയും കടലാസു തോണിയും കൂട്ടുകാരും പൊന്കതിർ ചിങ്ങവും പൊന്നോണപ്പൂക്കളും പിന്നെയെന്നെക്കുറിച്ചുള്ളൊർമ്മകളും ഇന്നും മനസ്സിൽ താളം കെട്ടി നിലക്കൊന്നൊരെൻ കൂട്ടുകാരെ നിങ്ങളെപ്പോലെയെനിക്കുമുണ്ടാശ തമ്മിൽ കാണുവാനായ് പക്ഷെ പറയാത്തതെന്തേ മരങ്ങളാമെൻ ജീവവായു വെട്ടിമുറിക്കാതിരിക്കാൻ അവരില്ലാതെ ഞാനില്ലായെന്നറിഞ്ഞിട്ടുമെന്തേയീ ഭീരുവിൻ മൗന വ്രതം സമയം വൈകിപ്പോകുന്നു പിന്നെയെൻ വരവില്ല ഭൂമിയിൽ മടക്കമില്ല ഊഷരമായ മരുഭൂമിയായെന്റെ പ്രിയഭൂമി നിന്നെ കാണുവാൻ ആവതില്ല ഒരുമിച്ചു നല്കാൻ ചുടുനെടുവീർപ്പു പോൽ മണ്ണിന്റെ ഗന്ധമില്ല ഇനിയും വരാനുള്ള തലമുറക്കെങ്കിലും എന്നെ അറിയുവാനിടവരട്ടെ പ്രാർത്ഥന മാത്രം വെയ്ക്കുന്നു ബാക്കി നിങ്ങളിൽ അല്പം പ്രതീക്ഷയും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

സിനിമാക്കഥ