ചില ടിവി കഥകൾ

പുതിയ ടിവി ************************* വൈകിട്ട് സ്കൂൾ വിട്ടു നേരെ പടിഞ്ഞാറേക്ക്. അവിടെയാണ് കൂട്ടുകാർ ഒരുമിച്ച് ഫുട്ബോൾ കളിക്കുന്നത്. നാരായണേച്ചിയുടെ പറമ്പിൽ നിന്ന് കണ്ടോക്കാരീടെ പറമ്പിലൂടെ നരിയഞ്ചേരി റോഡിലൂടെ പടിഞ്ഞാറു മാധവേച്ചിയുടെ വീട്ടിലേക്ക്. അതാണ് റൂട്ട്. കളി തുടങ്ങുന്നതിനു മുൻപേ എത്തിയില്ലെങ്കിൽ പിന്നെ ഗോളി ആവേണ്ടി വരും. അതുകൊണ്ടു ധൃതി പിടിച്ചു ഓടുകയായിരുന്നു ഞാൻ. കണ്ടൊക്കാരീടെ പറമ്പിലൂടെ പോകുമ്പോൾ ആരോ പിറകിൽ നിന്ന് ഉച്ചത്തിൽ കൈ അടിച്ചു വിളിച്ചു. നോക്കുബോൾ കണ്ടോക്കാരി തന്നെ. അല്ലപ്പാ, ഇ പെണ്ണുങ്ങൾ എന്നെ എന്തിനാ ഈ നേരമില്ല നേരത്തു വിളിക്കുന്നത്. അനിഷ്ടം പുറത്തു കാണിക്കാതെ ചോദിച്ചു. " എഎന്തേച്ചി." " മോനെ നീ അറിഞ്ഞോ നമ്മടെ വീട്ടിൽ ടിവി വാങ്ങിട്ട. കളറാ . ഫുട്ബാൾ കപ്പുകളി ഉണ്ട്. കാണാൻ വരണേ " അങ്ങനെ അവരുടെ വീട്ടിലും ടിവി വാങ്ങീ. എന്നാണാവോ ഇനി എന്റെ വീട്ടിൽ ടിവി വാങ്ങുക. ഞാൻ നിരാശനായി പടിഞ്ഞാറേക്ക് നടന്നു. ചൂടായ ടിവി ******************** അങ്ങനെ അവസാനത്തെ പരീക്ഷയും കഴിഞ്ഞു. നാളെ മുതൽ മധ്യവേനലവധി തുടങ്ങുകയാണ്. പച്ച മാങ്ങാ മോഷ്ടിച്ച് ഉപ്പും കൂട്ടി തിന്നും, ഏച്ചിലാംവയൽ കുന്നിൽ നിന്ന് കശുവണ്ടി മോഷ്ടിച്ച് വിഷൂന് വെടിവാങ്ങാൻ പൈസ സമ്പാദിച്ചും നാളുകൾ കടന്നു പോകുമ്പോഴാണ് കെട്ടും വീട്ടിൽ വീഡിയോ കസെറ്റ് സിനിമ വെച്ചിട്ടുണ്ടെന്നു പ്രസാദ് പറഞ്ഞത്. ഓന്റെ കൂടെ അവിടെ എത്തിയപ്പോൾ വീട്ടിലെ ഹാളിൽ നിറച്ചും ആള്കാരെക്കൊണ്ട് നിറഞ്ഞിരുന്നു. എല്ലാവരും അക്ഷമരായി ടിവി സ്റ്റാൻഡിൽ വെച്ചിരിക്കുന്ന കെൽട്രോൺ ടിവിയിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. പുതിയ വിസിആർ കയ്യിലെടുത്ത വന്ന കെട്ടും വീട്ടിൽ അജിക്ക് എല്ലാവരും ഭയഭക്തി ബഹുമാനങ്ങളോടെ വഴി കൊടുത്തു. ഏതോ ഇംഗ്ലീഷ് പടത്തിന്റെ കാസെറ്റ്‌ വിസിആർ നകത്തേക്ക് താണിറങ്ങി പോകുന്നത് അത്ഭുതത്തോടെ കണ്ടു. പിന്നെ അര മണിക്കൂർ കഴിഞ്ഞപ്പോൾ ടിവി ചൂടായതായി കെട്ടും വീട്ടിൽ അജി പ്രഖ്യാപിച്ചു. വാടാ, വിദ്യേച്ചിടെ വളപ്പിൽ സാമ്പക്ക പറിക്കാൻ പോകാം . പ്രസാദ് വിളിച്ചപ്പോ ഞങ്ങൾ പിള്ളേരെല്ലാം അങ്ങോട്ടോടി. സോഡാ ദിനേശൻ മാത്രം വന്നില്ല. കുറച്ചു കഴിഞ്ഞു സമ്പക്ക മരത്തിനരികിലേക്ക് അവൻ കമ്പിയുമായി വന്നു. ചൂടായ ടിവി ശരിയായി. കെട്ടും വീട്ടിൽ നിന്ന് കേൾക്കുന്നുണ്ട്. ഞങ്ങൾ ചെന്ന് നോക്കിയപ്പോ വാതിൽ അടച്ചിരിക്കുന്നു. എത്ര മുട്ടിയിട്ടും ആരും തുറക്കുന്നില്ല. കുറച്ചു നേരം നിന്ന് നിരാശരായി ഞങ്ങൾ മടങ്ങി. ചൂടായ ടിവിയിലെ ചൂടൻ രംഗങ്ങൾ കാണാൻ കൊല്ലം പത്തു പിന്നേം കഴിയേണ്ടി വന്നു എങ്കിലും. *************************

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

മഴ

ചില ശാസ്ത്ര ചിന്തകൾ