ഒരു നാടോടിക്കഥ

പണ്ട് പണ്ട് ഒരു നാട്ടിൽ രാമു എന്ന് പേരുള്ള ഒരു സാധാരണക്കാരന് താമസിച്ചിരുന്നു. ആ നാട്ടിൽ ഒരുപാടു പണക്കാരും അതിന്റെ ആയിരം ഇരട്ടി മടങ്ങു പാവപ്പെട്ടവരും ഉണ്ടായിരുന്നു. പക്ഷെ രാമുവിന് ഇപ്പോഴും എപ്പോഴും പണക്കാരനാകണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയിരിക്കെ ഒരു ദിവസം ജോലി കഴിഞ്ഞു വരുമ്പോൾ നേരം ഒരുപാടു ഇരുട്ടി. അതുകൊണ്ടു തന്നെ പതിവില്ലാത്ത ഒരു വഴിയിലൂടെ ആണ് അയാൾ നടന്നത്. സാധാരണ ആരും ആ വഴി പോവാറില്ല. കാരണം വഴിയിൽ ഒരു ഇടിഞ്ഞു പൊളിഞ്ഞ വീടുണ്ട്. അവിടെ ഭൂതം ഉണ്ടെന്നായിരുന്നു ആ നാട്ടുകാരുടെ വിശ്വാസം. പക്ഷെ രാമുവിന് എത്രയും പെട്ടെന്ന് വീട്ടിലെത്തണമായിരുന്നു. ഈ വഴിക്കാണെങ്കിൽ പെട്ടെന്ന് എത്തും. അത് കൊണ്ട് ഭൂതത്തിന്റെ കാര്യം അയാൾ കാര്യമാക്കിയില്ല. പക്ഷെ നടന്നു നടന്നു ആ വീടിന്റെ അടുത്തെത്താൻ ആകുംതോറും അയാളുടെ ഭയം കൂടി കൂടി വന്നു. നാട്ടിൽ പറഞ്ഞു നടക്കുന്ന ഭൂതക്കഥകൾ എല്ലാം ഒന്നൊന്നായി അയാളുടെ മനസ്സിലേക്കോടി വന്നു. ഓരോ കാലടിക്കും ഭാരം കൂടിയ പോലെ. ശക്തിയായി ഓടാൻ അയാൾ ആഗ്രഹിച്ചു. പക്ഷെ അയാളുടെ വേഗത കുറഞ്ഞു കുറഞ്ഞു വന്നു അവസാനം ആ വീടിന്റെ കൃത്യം മുന്നിൽ എത്തിയപ്പോൾ അയാൾ അവിടെ നിന്നു പോയി. എങ്ങോട്ടോ തിരിച്ചു വച്ച മുഖം തിരിച്ചു , അയാൾ അതൊട്ടും തന്നെ ആഗ്രഹിച്ചിരുന്നിലെങ്കിലും, അയാൾ ആ വീടിനു നേർക്ക് തന്നെ നോക്കി. അപ്പോൾ , ആ വീട്ടിൽ നിന്ന്നും രണ്ടു കണ്ണുകൾ അയാളെയും തുറിച്ചു നോക്കുന്നുണ്ടായിരുന്നു. അത് പതുക്കെ പതുക്കെ അടുത്തേക്ക് വന്നു. വെറും രണ്ടു കണ്ണുകൾ. അതിന്റെ മായിക ശക്തിയിൽ രാമു പാറ പോലെ നിൽക്കുകയാണ്. ഇടി വെട്ടു പോലുള്ള ശബ്ദം അവനോടു സംസാരിച്ചു. നിനക്കെന്താണ് വേണ്ടത്. എന്തിനാണിവിടെ വന്നത്. രാമു എന്തൊക്കെയോ പറയുന്നുണ്ട്. പക്ഷെ ഒരു ശബ്ദം പോലും പുറത്തു വരുന്നുണ്ടായിരുന്നില്ല. 'എല്ലാം മനസ്സിലായി. നിന്റെ കാര്യങ്ങൾ എല്ലാം ഞാൻ ശരിയാക്കിത്തരാം'ആ ശബ്ദം പറഞ്ഞു. രാമുവിന് അല്പം ജീവൻ വച്ചു . പറഞ്ഞു കേട്ട പോലെ ചോര കുടിക്കുന്നവനല്ലലോ ഈ ഭൂതം. ഇത് നല്ല ഒരു ഭൂതമാണല്ലോ എന്നെല്ലാം അയാളുടെ ചിന്തയിൽ പറഞ്ഞു പോയി. മുഖം സന്തോഷം കൊണ്ട് വിടർന്നു. നിന്റെ എല്ലാ പ്രശ്നവും ഞാൻ തീർത്തു തരാം. പക്ഷെ നീ എനിക്ക് എന്നും കഴിക്കാൻ അല്പം ഭക്ഷണം എത്തിക്കണം. സമ്മതമോ. സമ്മതമല്ലെങ്കിൽ നിനക്ക് ഇവിടെ നിന്ന് പോകാം.' സമ്മതമാണ്. രാമു പറഞ്ഞു. ഭക്ഷണം എത്തിക്കാൻ എന്താണ് പ്രയാസം. പിന്നെ വലിയ പണക്കാരൻ ആക്കി താരം ഭൂതത്തോടു പറയാം. അപ്പൊ പിന്നെ ബുദ്ധിമുട്ടേണ്ടല്ലോ. എന്നാൽ നീ വീട്ടിൽ ചെല്ലുമ്പോൾ നിന്റെ കട്ടിലിന്റെ അടിയിൽ ഒരു പെട്ടി കാണും, അതിൽ നിറയെ പണമായിരിക്കും. നീ അതിൽ നിന്ന് എത്ര എടുത്താലും അത് നിറഞ്ഞു തന്നെ ഇരിക്കും. പിന്നെ നാളെ ഇതേ സമയത്തു എനിക്ക് കഴിക്കാനുള്ള ഭക്ഷണം, ഒരു യുവാവ് എത്തിച്ചിരിക്കണം. രാമുവിന്റെ തൊണ്ടയിൽ വലിയ മുള്ളു കുടുങ്ങിയപോലെ ഒന്ന് ചുമച്ചു. ഭൂതം അതിലുമുറക്കെ പൊട്ടിച്ചിരിച്ചു. നീ സമ്മതിച്ചതാണ്. ഇനി മാറ്റി പറഞ്ഞാൽ ഞാൻ നിന്നെ ഇപ്പൊ തന്നെ തിന്നും. രാമു പേടിച്ചു വിറച്ചു സമ്മതം മൂളി. ആ കണ്ണുകൾ അപ്രത്യക്ഷമായി. രാമു പതുക്കെ തന്റെ വീട്ടിലേക്കു നടന്നു തുടങ്ങി. ആദ്യമാദ്യം അയാൾക് അത് വിശ്വസിക്കാൻ അല്പമേ പ്രയാസപ്പെടേണ്ടി വന്നുള്ളൂ. എന്നാൽ സമയം കഴിയുന്തോറും അത് അയാളുടെ ഒരു തോന്നൽ മാത്രമാണെന്ന് അയാൾ വിശ്വസിച്ചു. അയാളുടെ വീട്ടിൽ എത്തിയപ്പോഴേക്കും ഒരു കഥ മാത്രമായി അയാൾക്കത് തോന്നി. പതിവ് പോലെ ഭക്ഷണത്തെ ഉണ്ടാക്കി കാത്തിരുന്ന ഭാര്യയോട് കുശലം പറഞ്ഞു കുളിച്ചു ഭക്ഷണം കഴിച്ചു അയാൾ കിടന്നു. എപ്പോഴോ അയാൾ ഉറങ്ങി. അയാളുടെ സ്വപ്നത്തിൽ ആ രണ്ടു കണ്ണുകൾ കടന്നു വന്നു. അത് രൂക്ഷമായി അയാളെ തുറിച്ചു നോക്കി. രാമു ഞെട്ടി ഉണർന്നു. അയാളുടെ കൈകൾ പതുക്കെ കട്ടിലിനടിയിലേക്ക് നീണ്ടു. അവിടെ..എന്തോ ഉണ്ട്. അതൊരു പെട്ടിയായിരുന്നു. വിറയ്ക്കുന്ന കൈകൾ കൊണ്ട് അയാൾ അത് തുറന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

മഴ

സിനിമാക്കഥ