നിർഭയം നിരന്തരം പിന്നെ വികേഷും

രണ്ടു ദിവസമായി ആ പ്രമുഖ ചാനലിൽ വന്ന്‌കൊണ്ടിരുന്ന ഒരു വാർത്ത. ഇടക്കിടക്ക് ഫ്ലാഷ് ന്യൂസും ലൈവ് ന്യൂസും പിന്നെ മേമ്പൊടിക്കായി അന്തി ചർച്ചയും. എല്ലാം തന്നെ ഈ ഒരേ വിഷയത്തിൽ. വെറിപിടിച്ച പോലെ ഒരു റിപ്പോർട്ടറും മീഡിയ റൂമിൽ നിന്ന് ചോദ്യശരങ്ങളുമായി അഭിനവ ആക്ടിവിസ്റ്റും. ഒടുക്കം രണ്ടു മത വിഭാഗങ്ങളുടെ ദൈവങ്ങളുടെ മേലായി ചർച്ച. ഒരു വിഭാഗത്തിന്റെ ദൈവത്തെ മറ്റു വിഭാഗക്കാർ അപമാനിച്ചു. കലാപത്തിന് വേണ്ട മുന്നൊരുക്കങ്ങൾ തുടങ്ങാൻ ചാനെൽ മുതലാളി തൊഴിലാളികളോട് ആഹ്വാനം ചെയ്തു.. ഉടൻ തന്നെ എല്ലാ ചാനെൽ സഹോദരങ്ങളെയും വിളിച്ചു സ്ഥിതി എത്ര മോശമാക്കാമോ അത്ര കഠിനാധ്വാനം ചെയ്യാൻ പറഞ്ഞു. അതിന്റെ പരിണിത ഫലം ഭീകരമായിരുന്നു. നാടിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ആൾകാർ പ്രസ്തുത സ്ഥലത്തേക്ക് കുതിച്ചെത്തി. അന്തി ചർച്ചയിൽ പരസ്പരം ഭീഷണിയും പോർ വിളിയും. എരിവ് പകർന്നു കൊണ്ട് മീഡിയേറ്ററും. ചാനെൽ മുതലാളിമാർ ആർത്തു ചിരിച്ചു. അന്ന് രാത്രി തന്നെ കലാപം തുടങ്ങാൻ ഭീഷണിപ്പെടുത്തിയ ആളുടെ വീട്ടിലേക്ക് കൂലിക്കാളെ ഏർപ്പാടാക്കി. പിന്നെ ക്യാമെറ റെഡി ആക്കാൻ തൊഴിലാളികൾക്ക് നിർദ്ദേശവും. തലച്ചോറ് പണയം വെച്ച അടിമകൾ. അവർ തയ്യാറായി. അങ്ങനെ ആ നാടിനെ മാറ്റിമറിക്കാൻ പോന്ന രാത്രി വന്നെത്തി. ഒരു റോഡിലൂടെ ഒരു വിഭാഗവും മറ്റെതിലൂടെ മറു വിഭാഗവും. ഇനി എന്തും സംഭവിക്കാം. രണ്ടു പേരുടെയും കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നു. ചാനലുകാർ തയ്യാറായി നിൽക്കുകയാണ്. സാറ്റലൈറ്റ് വാനും അടിമ ടാഗ് അണിഞ്ഞ തൊഴിലാളികളും. ഫോർത് എസ്റ്റേറ്റിന്റെ മാഗ്‌സെസെ പുരസ്‌കാരം സ്വപ്നം കണ്ടു കൊണ്ട്. ഇതാ അവർ അടുത്തെത്തി കഴിഞ്ഞു. ലൈവ് ന്യൂസുകാരൻ കോരിത്തരിച്ചു വർണ്ണിക്കുകയാണ്. ഒരു നിമിഷം. രണ്ടു വിഭാഗക്കാരും ഒന്നായി ചേർന്ന് കൊണ്ട് ചാനലിന് നേരെ തിരിയുകയാണ്. നിമിഷങ്ങൾ കൊണ്ട് എല്ലാം കത്തി ചാമ്പലാകുമ്പോൾ അടിമ ടാഗിൽ ചുവന്ന വൃത്തം വീഴുമ്പോൾ തെളിഞ്ഞു വന്നത് ഒരാചാരത്തിന്റെയും പിൻബലമില്ലാതെ അച്ഛെനെന്നു വിളിച്ച കുഞ്ഞു മുഖങ്ങളായിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

മഴ

സിനിമാക്കഥ