മനസ്സാക്ഷി

നമ്മൾ നമ്മളെ ശരിക്കും മനസ്സിലാക്കിയിട്ടുണ്ടോ. മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ. ഇല്ല എന്ന് തന്നെ ആയിരിക്കും ഓരോരുത്തരുടെയും ഉത്തരം. കാരണം മറ്റുള്ളവരെ മനസ്സിലാക്കാനാണല്ലോ നാം എന്നും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇനി നാം നമുക്കായി സമയം മാറ്റി വെക്കാറുണ്ടോ എന്ന് ചിന്തിച്ചു നോക്കിയാലും ഉത്തരം തഥൈവ. നാം നമുക്കായി മനപ്പൂർവം സമയം കരുതി വെക്കാറില്ലെങ്കിലും നമുക്ക് വീണു കിട്ടുന്ന ചില നിമിഷങ്ങളുണ്ട്. നമ്മളെ അറിയാൻ. ഒരല്പം ധ്യാനിക്കാൻ. സ്വന്തം ശരീരത്തെയും മനസ്സിനെയും പഠിക്കാൻ. അന്നന്ന് നടന്ന അല്ലെങ്കിൽ നടക്കാനിരിക്കുന്ന കാര്യങ്ങളെ ഗാഢമായി അവലോകനം ചെയ്യാൻ നമുക്ക് കിട്ടുന്ന അഞ്ചോ പത്തോ മിനുട്ടുകൾ. അതെ അത് ലഭിക്കുന്നത് മറ്റെവിടെയുമല്ല നമ്മുടെ വീട്ടിലെ ഒരു സ്ഥലത്താണ്. തെറ്റിയിട്ടില്ല, അതെ കക്കൂസിൽ. ആരും ശല്യം ചെയ്യാനില്ല. ആർക്കും അതിനൊട്ടു താല്പര്യവും കാണില്ല. നമ്മുടെ ചിന്തകളും സ്വപ്നങ്ങളും. ആഹാ. എത്ര ഹൃദ്യമാണ് അങ്ങനെ ഇരിക്കാൻ. വല്ലപോഴും വന്നു പോകുന്ന താളലയങ്ങൾ, ദുർഗന്ധ മന്ദ പൂരിതമായ ഇളം വായുപ്രവാഹങ്ങൾ. എത്ര നാളായി നാം ആസ്വദിച്ച് തൂറിയിട്ട്. അവിടെയും താളപ്പിഴകളുമായി വന്നല്ലോ അവൻ, സെൽ ഫോൺ. വാട്സാപ്പ് മെസ്സേജുകാലിൽ മുങ്ങി പ്പോയില്ലേ ആ മൗന സാഗര നിമിഷങ്ങൾ. കൂട്ടരേ , ഇനിയും വൈകിയിട്ടില്ല. ഒരു ചെലവുമില്ലാതെ മാനസിക ആരോഗ്യത്തിന് മുതൽ കൂട്ടാകുന്ന ദിനചര്യയിലേക്ക് മടങ്ങൂ. ആസ്വദിച്ച് ..അതെ ആസ്വദിച്ച്. വൈക്ളബ്യതോടെ അവജ്ഞയോടെ നോക്കേണ്ട ഒന്നല്ല വിസർജ്യം. നമ്മുടെ ആരോഗ്യ സ്ഥിതിയുടെ മുൻ പ്രമാണം അവനാണ്. അന്തരാളങ്ങളിലെ പ്രവർത്തനങ്ങൾ ശരിക്കും നടക്കുന്നുണ്ടോ എന്നതിന്റെ തെളിവ്. അതുകൊണ്ടു തന്നെ ആണ് പണ്ടുള്ളവർ പറഞ്ഞിട്ടുള്ളത്, മനസ്സറിഞ്ഞു ഭക്ഷണം കഴിക്കുകയും മനസ്സറിഞ്ഞു തന്നെ തൂറണം എന്നും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

മഴ

സിനിമാക്കഥ