നെഗൊഷ്യെഷന്‍

ഈ നഗരത്തിലെ ഓരോ ഇടവഴികളിലും എണ്ണമില്ലാത്തത്ര ശ്വാനന്‍മാരുണ്ട്‌.30 അടി വെര്‍തിരിക്കുന്ന ഒരൊ അപര്‍റ്റ്മെണ്റ്റിനും കൂട്ടായി ആരും നിയമിക്കാതെ തന്നെ അതിണ്റ്റെ സംരക്ഷണം എറ്റെടുത്ത കാവല്‍ക്കാര്‍.കൊച്ചമ്മമാരുടെ പരിലാളനകളൊ പെദിഗ്രീ ഫൂഡിണ്റ്റെ അമിത വളര്‍ച്ചയൊ ഇല്ലതെ ,വല്ലപ്പൊഴും കിട്ടുന്ന വഴൊയൊര അവശിഷ്ടങ്ങളില്‍ ജീവിക്കുന്നവര്‍. ഇന്നും എണ്റ്റെ കണ്‍മുന്നില്‍ നിന്നു തന്നെയാണത്‌ സംഭവിച്ചത്‌.അപ്പാര്‍റ്റ്മെണ്റ്റിലെ താമസക്കാരിയായ ഒരു നല്ല നടപ്പുകാരിയുടെ ഹൊണ്ട ബൈക്ക്‌ ബ്രേക്ക്‌ ചെയ്ത്‌ നിര്‍ത്തിയത്‌ അതിണ്റ്റെ കവല്‍ക്കാരനെ.തെരുവിനെ മുഴുവന്‍ ഞെട്ടിച്ച്‌ അവനൊന്നു കുരച്ചു.പിന്നെ ദയനീയമായി മോങ്ങി.ഇപ്പോഴും മോങ്ങിക്കൊണ്ടിരിക്കുന്നു.ഇതൊന്നുമല്ല എന്നെ അത്ഭുതപ്പെടുത്തിയത്‌,പിറ്റേ ദിവസവും അവന്‍ അതേ അപ്പാര്‍ട്മെണ്റ്റിണ്റ്റെ മുന്നില്‍ തന്നെ ഉണ്ടായിരുന്നു.തണ്റ്റെ ,തന്‍ തന്നെ കൊച്ചമ്മേ എന്നു വിളിക്കുന്ന അ സ്ത്രീയ്ം നോക്കി വാലാട്ടിക്കൊണ്ട്‌... ഇന്‍ഫ്ളുന്‍സിംഗ്‌ ആന്‍ഡ്‌ ബിസിനെസ്സ്‌ നെഗൊഷ്യെഷന്‍ സ്കിത്സിണ്റ്റെ ട്രെയിനിംഗ്‌ കഴിഞ്ഞതു കൊണ്ട്‌ എനിക്കതില്‍ യതൊരു അത്ഭുതവും തോന്നിയില്ല.റ്റീം മെംബേര്‍സിണ്റ്റെ മുന്നില്‍ നിന്നും മാനേജരുടെ വായില്‍ നിന്നു പൂരപ്പൊറാട്ട്‌ കേട്ടിട്ടും,അഞ്ച്‌ പൈസയുടെ ഇന്‍ക്രിമണ്റ്റ്‌ ഇല്ലാഞ്ഞിട്ടും എന്നും രാവിലെ അലക്കിത്തേച്ച വെഷത്തില്‍ കമ്പനിയുടെ കോളര്‍ സ്റ്റ്രാപ്പുമയി ഞാന്‍ പോകുന്നത്‌ അതു കൊണ്ടാണല്ലൊ. മറ്റൊരു ശ്വാനനായി..

അഭിപ്രായങ്ങള്‍

  1. മാനേജരുടെ വായില്‍ നിന്നു പൂരപ്പൊറാട്ട്‌ കേട്ടിട്ടും,അഞ്ച്‌ പൈസയുടെ ഇന്‍ക്രിമണ്റ്റ്‌ ഇല്ലാഞ്ഞിട്ടും എന്നും രാവിലെ അലക്കിത്തേച്ച വെഷത്തില്‍ കമ്പനിയുടെ കോളര്‍ സ്റ്റ്രാപ്പുമയി ഞാന്‍ പോകുന്നത്‌ അതു കൊണ്ടാണല്ലൊ. മറ്റൊരു ശ്വാനനായി.......... Oru Univeral truth anallo...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

മഴ

സിനിമാക്കഥ