യാത്രക്കാരന്‍

വെള്ളിയാഴ്ച വൈകിട്ട് വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു.ട്രെയിനില്‍ ഒഴിഞ്ഞ ഒരു സീറ്റ്‌ കണ്ടെത്തി ഞാനും സുഹൃത്ത്‌ ചങ്ങനാശ്ശേരിക്കാരന്‍ നിവിനും ഇരുന്നു, താപനില പൂജ്യത്തിനു മുകളില്‍ ആയിതുടങ്ങിയിട്ടുന്ദ്‌ എന്നതിന് തെളിവായി അമ്മൂമ്മമാര്‍ മുതല്‍ കൊച്ചു പിള്ളേര്‍ വരെ വസ്ത്രത്തിന്റെ അളവ് കുറച്ചു തുടങ്ങി.കുറെ കോളേജ് പിള്ളേര്‍ കമ്പാര്ട്ട്മെ ന്റിന്റെ അങ്ങേയറ്റത്ത് കലപില കൂട്ടുന്നു.സ്വസ്ഥമായിരുന്നു നാട്ടിലേക്ക്‌ ഫോണ്‍ വിളിക്കാനിരിക്കെയാണ് ഒരു ചെറുപ്പക്കാരന്‍ മുന്നിലെ സീറ്റില്‍ വന്നിരുന്നത്.മദ്യത്തിന്റെ രൂക്ഷമായ ഗന്ധം.ഏതോ ലോക്കല്‍ ഐറ്റം ആണെന്ന് തോന്നുന്നു.പിന്നിത്തുടങ്ങിയ ജാക്കെറ്റ്‌,തുളകള്‍ വീണ പാന്റ്ന.കയ്യില്‍ ഒരു ഗിത്താര്‍.ഞാന്‍ അയാളുടെ മുഖത്തേക്ക്‌ നോക്കിയപ്പോള്‍ ആ കണ്ണുകള്‍ നിറയുന്നത് കണ്ടു.കെട്ടി നിര്ത്തി യ സങ്കടം പതുക്കെ കണ്ണുനീര്‍ കവരുന്നതും.കാണെക്കാണെ പൊട്ടിപൊട്ടി കരഞ്ഞു അയാള്‍.കയ്യിലെ ഗിത്താറില്‍ വിരലുകള്‍ ഈണമിടുന്നതും കാത്തിരുന്ന ഞങ്ങള്‍ കേട്ടത് ഒരു തകര്ന്നക ഹൃദയത്തിന്റെന തേങ്ങലുകള്‍ ആയിരുന്നു.മറ്റു യാത്രക്കാരാരും തന്നെ അയാളെ നോക്കുക പോലും ചെയ്യുനില്ല.ഭാഷ അറിയാത്തതിനാല്‍ ഒന്നും ചോദിക്കാനും പറ്റില്ല.എങ്ങിലും യുറോപ്പിലെ സാമ്പത്തികമായി മുന്പികല്‍ നില്കുുന്ന രാജ്യത്തിലെ ഈ കാഴ്ച ഒന്ന് മനസ്സിലാക്കിത്തന്നു.നമ്മുടെ രാജ്യത്തിലെ പോലെ തന്നെ എല്ലായിടത്തും പാവപ്പെട്ടവരുംഉണ്ട്.പക്ഷെ ഇവര്‍ ഉന്മൂലനം ചെയ്യപ്പെടുന്നത് മരണത്തിലൂടെ മാത്രമാണ്.ഇവരുടെ കഥകള്‍ ആര്ക്കും ഒരു വിഷയമല്ല.എന്തും തപ്പിയെടുക്കുന്ന മീഡിയക്ക് പോലും.

അഭിപ്രായങ്ങള്‍

  1. എങ്ങിലും യുറോപ്പിലെ സാമ്പത്തികമായി മുന്പികല്‍ നില്കുുന്ന രാജ്യത്തിലെ ഈ കാഴ്ച ഒന്ന് മനസ്സിലാക്കിത്തന്നു.നമ്മുടെ രാജ്യത്തിലെ പോലെ തന്നെ എല്ലായിടത്തും പാവപ്പെട്ടവരുംഉണ്ട്.പക്ഷെ ഇവര്‍ ഉന്മൂലനം ചെയ്യപ്പെടുന്നത് മരണത്തിലൂടെ മാത്രമാണ്.ഇവരുടെ കഥകള്‍ ആര്ക്കും ഒരു വിഷയമല്ല.എന്തും തപ്പിയെടുക്കുന്ന മീഡിയക്ക് പോലും.!!!!!!!!!!!!!!!
    പരമ സത്യം !!!!

    മറുപടിഇല്ലാതാക്കൂ
  2. സങ്കടങ്ങള്‍ എല്ലായിടത്തും ഒരുപോലെയാണ്. അല്ലേ

    മറുപടിഇല്ലാതാക്കൂ
  3. ഒരുവന്റെ കണ്ണിൽ നോക്കി അവന്റെ സങ്കടം അളക്കുന്ന നോട്ടം... അതു തന്നെ എവിടഎയെങ്കിലും ബാക്കി ഉണ്ടോ ...??

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

ഈ ലോകം വളരെ നല്ലതാണ് ...നമ്മൾ ചിന്തിക്കുന്നത് പോലെ!

സിനിമാക്കഥ