ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

ഈ ഭൂലോകത്ത് ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിതാണ്, അതിതാണ് എന്ന് പയ്യന്നൂർ കോളേജ് ക്യാമ്പസ്സിൽ പാടി നടന്നിരുന്ന കാലത്തിങ്കൽ ..റാഗിംഗിന്റെ മൂപ്പെത്തിയ ചേട്ടന്മാരുടെ നെഗളിപ്പിൽ മാൻപേടകളെപോലെ , ഞങ്ങളുടെ തലവെട്ടം കണ്ടാൽ മാറിമറയുന്ന പാവാടക്കാരികൾ . ..അവരെ കറക്കാനായി ഡിഗ്രിചേട്ടന്മാരുടെ വിലയേറിയ ഉപദേശങ്ങക്കൾക്കായി ഭാസ്കരേട്ടൻറെ കാന്റീനിൽ പൊറോട്ടയും പോത്തിറച്ചിയും ദക്ഷിണ വെക്കുന്ന സെക്കന്റ് പ്രീ ഡിഗ്രി ക്കാരുടെ കൂട്ടത്തിലായിരുന്നു ഈ വിനീത വിധേയന്റെയും സ്ഥാനം. അങ്ങനെ കണ്ണിറുക്കലിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചു തന്ന പ്രത്യുഷിനെ മനസ്സിൽ ധ്യാനിച്ച് ആദ്യത്തെ എൻകൗണ്ടറിനായി കോളേജ് ബസ്റ്റോപ്പിൽ ഞാൻ കാത്ത് നിന്നു, പിലാത്തറയിൽ നിന്നും വരുന്ന അനൂപ യെയും കാത്ത്. കണ്ടോത്തറ ഭഗവതിയുടെ പുറപ്പെടലിനു മുൻപുള്ള പെരുമ്പറ പോലെ അടിക്കുന്നു.. അതും ഫുൾ ബാസിൽ . എന്തോന്ന്? നമ്മുടെ ഹൃത്തടം തന്നെ. "വിനാശ കാലേ വിപരീത ബുദ്ധി". ഭീമൻ രഘു മന്ത്രിച്ചത്‌ ഞാൻ കേട്ടില്ലെന്നു നടിച്ചു. പക്ഷെ പിലാത്തറ ബസ്സിൽ നിന്ന് ഇറങ്ങിയ അനൂപയെ നോക്കി ഞാൻ കണ്ണിറുക്കിയത് കണ്ടത് അവളുടെ പിറകിലായി ബസ്സിറങ്ങിയ ഫിസിക്സ് സാർ ആയിരുന്നു. അതിന്റെ അനന്തര ഫലമായി കൊട്ടണച്ചേരി വെടിക്കെട്ടിന്റെ അലയൊലികൾ തൊട്ടപ്പുറത്തെ ക്‌ളാസ് റൂമിൽ കേൾക്കുമെന്ന് പ്രതീക്‌ഷിച്ച ഭീമൻ രഘു വിഡ്ഢിയായി. സ്റ്റാഫ് റൂമിലേക്ക് എന്നെ വിളിപ്പിച്ച ഫിസിക്സ് സാർ പെട്ടെന്നുള്ള പഠിപ്പുമുടക്ക് സമരത്തിന്റെ ഫലമായി നിന്നെ പിന്നെ കണ്ടോളാം എന്ന മട്ടിൽ ഒരു നോട്ടം നോക്കി പ്രിൻസിയുടെ റൂമിലേക്ക് പോയി. "വിദ്യാർത്ഥി ഐക്യം സിന്ദാബാദ്" എന്ന് ഞാൻ ഏറ്റു വിളിച്ചു നടന്ന സമയത്ത് ഇത് വരെ ഒരു മെമ്പർഷിപ് പോലുമെടുക്കാത്ത എന്റെ ആവേശം കണ്ട വിദ്യാർത്ഥി സംഘടനാ നേതാക്കൾ പിന്നീടെന്നെ കാണുകയും അടുത്ത ചെയർമാൻ ആക്കാമെന്നു വാഗ്ദാനം ചെയ്യുകയാണ് ചെയ്തു. തളരാത്ത പോരാളി, ശക്തരിൽ ശക്തൻ എന്നീ വിളിപ്പേരുകൾക്കുടമയായ ഈയുള്ളവൻ ( വിനയം മൂലം തല കുനിക്കുന്നു) പ്രണയത്തിന്റെ കൊടുംകാട്ടിൽ പെട്ട് വഴിയറിയാതെ ഉഴലുന്ന സമയമായതു കൊണ്ടാകണം , "ഊണിനാസ്ഥ കുറഞ്ഞു..നിദ്ര നിശയിങ്കൽ പോലുമില്ലാതായി" എന്ന കവി വാക്യപ്രകാരം അനൂപയെ മനസ്സിലിട്ടു നടന്നു. ഫസ്റ്റ് പ്രീഡിഗ്രി ക്കാരെ റാഗ് ചെയ്യാൻ നടക്കുന്ന സമയത്ത് അവളുടെ ക്ലാസ്സിന്റെ മുൻപിൽ എത്തിയാൽ ഞാൻ കൂട്ടുകാരോട് താണ് വീണു വണങ്ങി അപേക്ഷിച്ച് , അവരുടെ നേതാവും സദ്ഗുണ സമ്പന്നനും കലാകാരനും എന്ന് വേണ്ട എന്റെ അറിവിലെ എല്ലാ സംഭവങ്ങളും ഞാൻ ആണെന് പറഞ്ഞു പരത്താൻ ഓരോ വൈറൽ പനിയും കൊടുത്തിട്ടുണ്ടായിരുന്നു.അതിനു പകരമായി ബോംബെ ഹോട്ടലിലെ ചൂടുള്ള മസാല ദോശ അവർക്ക് വാങ്ങിച്ചു കൊടുക്കേണ്ട ഭാരിച്ച ഭാഗ്യം എനിക്ക് ലഭിച്ചിരുന്നു. റാഗിംഗിന്റെ ബാലപാഠങ്ങൾ പഠിക്കാൻ ചെന്നുപെട്ടത് ഒരു ഉലപ്പന്റെ മുൻപിൽ. ഉസ്താദ് ആർ സി ഖാൻ. ബി.സ്.സി കെമിസ്ട്രിക്കു പഠിക്കുന്ന പ്രൊഫെസ്സരുടെ മകളോട് ഐ ലവ് യു പറഞ്ഞു ഗുരുവിന്റെ മുഖത്തു വെണ്ണിലാ ചന്ദന കിണ്ണം വാരിയിട്ട് നടന്ന ആളാണ് കക്ഷി. "..ദക്ഷിണ വെക്കാൻ പറഞ്ഞു. ബോയ്‌സ് സ്കൂളിൽ നിന്ന് വന്ന എന്റെ കയ്യിൽ എന്തുണ്ടാവാൻ. ഒടുവിൽ നാനയുടെ നടുവിലെ പേജ് കീറാൻ കാണിച്ചു തന്ന ജിത്തുവിനെ മനസ്സിൽ ധ്യാനിച്ച് മുത്തുചിപ്പി എടുത്തു കാണിച്ചു. ഗുരു ഫ്ലാറ്റ്..." ഒടുവിൽ ബി സ് സി ഫെർവെൽ പാർട്ടിയിൽ മൈസൂർ മല്ലികയുടെ സിഡി ഗിഫ്റ്റായി കൊടുത്ത് വിട പറഞ്ഞു... റാഗിങ്ങ് കി സിന്ദഗി കഭി ഖതം നഹി ഹോത്തി.. അവളുടെ ക്‌ളാസിൽ ചെന്ന് ഷൈൻ ചെയ്യാനുള്ള ഒരവസരവും ഞാൻ പാഴാക്കിയിരുന്നില്ല.അങ്ങനെ ഫസ്റ്റ് ഇന്റർവെൽ സമയത്ത് എങ്ങനെ കാര്യങ്ങൾ ചെയ്യണം " ഐ മീൻ പഞ്ചാരയടി" ന്ന് അഗാധമായി ചിന്തിച്ചിരിക്കുന്ന സമയം.ഇംഗ്ലീഷ് സെക്കന്റ് എന്ന ബാലികേറാമലയിൽ ഡാർടാഗ്നന്റെ യും മാസ്‌കീട്ടേഴ്സിന്റെയും വീര ശൂര പരാക്രമങ്ങളെ കുറിച്ച് ക്‌ളാസ്സെടുത്തു കൊണ്ടിരിക്കുന്ന ദീപ ടീച്ചർ.നിട്ടപ്രാണായാണ് ..അതായത് അപ്രതീക്ഷിതമായാണ് ,,ആ ചോദ്യ ശരം ഈ ചിന്ത വിഷ്ടനായ കോമളന്റെ നേരെ എയ്തത്. കൊട്ടാരത്തിലേക്ക് പോകുന്ന Dartagnan താമസിച്ച inn (സത്രം) ഏതു? I mean, which is the Inn where Dartagnan stayed on his way to the Palace? ശോ ..ഞാനൊരു സംഭവം തന്നെ. ഇ പരിഭാഷ തരപ്പെടുത്താൻ ഇംഗ്ലീഷ് പഠിപ്പിച്ച സകല സായിപ്പന്മാരെയും മനസ്സിൽ ധ്യാനിച്ച് ഒറ്റക്കാലിൽ എട്ടു ദിവസം മൂലമന്ത്രം (പറഞ്ഞു തരണേൽ കാശു വേറേ തരണം) ഉരുവിടേണ്ടി വന്നു. എന്തായാലും ചോദ്യം ചോദിച്ച ടീച്ചർ ഇലക്ട്രിക്ക് പോസ്റ്റിന്റെ വലിപ്പം കൂടിയ ഭാഗം തറയിൽ കുഴിച്ചിടാത്തതിന് കാരണം ചോദിച്ച ആളാണ്. ഇന്റർവെൽ സമയത്തെ കാര്യങ്ങൾ ചിന്തിച്ചിരുന്ന ഞാൻ സ്വപ്‍ന ലോകത്തിൽ അനൂപയുടെ " ചേട്ടന്റെ പേരെന്താ" എന്ന ചോദ്യമാണ് കേട്ടത്. അതിനു എന്നെക്കൊണ്ടാവുന്ന രീതിയിൽ മാക്സിമം പ്രേമം തുടിക്കുന്ന മറുപടി " മൈ നെയിം ഈസ് നിതിൻ " ഞാൻ പറഞ്ഞു. എട്ട് ദിക്കും പൊട്ടുമാറുച്ചത്തിൽ ഭീകരമായി പൊട്ടിച്ചിരി എന്നെ വിളിച്ചുണർത്തുമ്പോൾ കാണുന്നത് ക്‌ളാസ്സിലെ 79 കുട്ടികളും ദീപ ടീച്ചറും ചിരിച്ചു ചിരിച്ചു കുനിഞ്ഞു നിന്ന് മണ്ണ് തപ്പുന്നു. കാര്യം മനസ്സിലാവാതെ വിഡ്ഢിച്ചിരിയും ചിരിച്ചു നിന്ന എനിക്ക് അങ്ങനെ ഒരു വട്ടപ്പേരും കിട്ടി. Dartagnan . കൂടാതെ എന്നോട് അസൂയ മൂത്ത ചില ആത്മാർത്ഥ സുഹൃത്തുക്കൾ ഈ കഥ അനൂപയോട് പറയുകയും എനിക്ക് അവളുടെ മുൻപിൽ ഉണ്ടായിരുന്നു എന്ന് ഞാൻ വിശ്വസിച്ച image കാക്കച്ചി കൊത്തിപ്പോകുകയും ചെയ്തു. പിന്നെപ്പോഴും ക്‌ളാസ്സിലിരുന്നു ഉറങ്ങാനുള്ള ടെൻഡൻസി കാണിക്കുമ്പോഴെക്കെ ദീപ ടീച്ചർ എന്നെ നോക്കി ചെറു വിരൽ പൊക്കി പറയുമായിരുന്നു.."ജസ്റ്റ് റിമമ്പർ ദാറ്റ്" മനസ്സിൽ "ഷിറ്റ്" എന്ന് ഞാനും.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മഴ

സിനിമാക്കഥ