റ്റീസർ

എന്തോ ദുസ്സ്വപ്നം കണ്ടിട്ടാണോ എന്തോ പതിവിലും നേരത്തെ ഞെട്ടിയെണീറ്റപ്പോൾ നേരം വെളുത്ത് ഒരു പത്ത് പത്തര ആയതേ ഉള്ളൂ.കണ്ണ് തിരുമ്മി കൈകൾ പതുക്കെ തലയണക്കടി യിലേക്ക് നീണ്ടു.ഭാഗ്യം,രാത്രി ചാർ ജിനു വെക്കാൻ മറന്നു പോയെങ്കിലും അല്പം ബാറ്റെരി ബാക്കിയുണ്ട്.ഉറങ്ങിയതിനു ശേഷം ബാക്കി വന്നേക്കാവുന്ന ന്യൂ സുകളും കിട്ടാൻ ബാക്കിയുള്ള കമെന്റുകളും ലൈക്കുകളും ഒക്കെ കൂടി അടിവയറ്റിൽ നിന്ന് വന്ന പ്ര ഷ രിനെപ്പോലും നിർവീര്യമാ ക്കി.കട്ടിലിൽ ഇരുന്നു തന്നെ വാ ട്ട്സപ്പ് ഓപ്പണ് ചെയ്തപ്പോൾ ഞാൻ ഞെട്ടിപ്പോയി . നോ അപ് ഡേ റ്റ്സ് .വെപ്രാളത്തോടെ എഫ്.ബി നോക്കിയപ്പോഴും പിന്നെ ഇന്സ്ടഗ്രാം നോക്കിയപ്പോഴും അവസ്ഥ അത് തന്നെ.ഒന്നിലും നോ അപ് ഡേ റ്റ്സ്.ഇതെന്താ ഇനി ലോകാവസാനമാണോ എന്ന് ചിന്തി ച്ച് നെറ്റ് കണക്ടിവിറ്റി ചെക്ക് ചെയ്തപ്പോഴാണ് കണ്ടത്.."നോ നെറ്റ്വർക്ക് കണക്ഷൻ അവൈല ബിൾ ". പേടിച്ച് ,നേരത്തെ അടക്കി വച്ചിരുന്ന പ്രഷർ തള്ളി വന്നപ്പോൾ റ്റൊയ്ലെട്ടിലെക്കോടി .ധ്യാ നത്തി ലിരുന്ന് ആശ്വാസം കൊള്ളേണ്ട സമയത്ത് ഷനോജെന്ന ഡ്യൂ ഡിനെ വിളിച്ചു.അവനും അന്തം വിട്ട് നേരത്തെ എണീറ്റ് വിഷമിച്ചി രിക്കുകയാണ് .ഒരെത്തും പിടിയും കിട്ടാതെ കൂട്ടുകാരെല്ലാരും പോസ്റ്റായി നിൽ ക്കുമ്പോഴാണ് ഒരുത്തന്റെ പത്രം വായിക്കുന്ന ഡാഡ് ബ്ബ്രൊ ആശ്വാസ സ നിശ്വാസത്തോടെ ആ വാർത്ത വായിച്ചത് . കമ്മാരന്റെ അറസ്റ്റ് പ്രമാണിച് 10 ദിവസത്തേക്ക് സംസ്ഥാന സർക്കാർ ഇന്റർനെറ്റ് നിർത്തലാക്കിയിരിക്കുന്നു.ഇടിത്തീ പോലെ ആ വാർത്ത ഡ്യൂഡ്സിൽ നിന്നും ബ്രോസിലേക്കും ബ്രോസിൽ നിന്ന് കൊയിലെക്കും പടര്ന്നു. ആരാണീ കമ്മാരൻ? ഒരുത്തനും അറിയില്ല. ഗൂഗിളിൽ നോക്കാന്ന് വച്ചാൽ ഗൂഗിളില്ല.എന്ത് ചെയ്യാൻ? മനസ്സില്ലാ മനസ്സോടെ ഞാൻ ഒഴിവാക്കാറുള്ള ഓൾഡ് മാനോട് ചോദിച്ചു . എന്ത് ചെയ്യാൻ? അപ്പോഴാണ് കമ്മാരൻ എന്ന കക്ഷി നാട്ടിൽ പട്ടിണി മാറ്റാൻ സമരം ചെയ്തോണ്ടിരുന്ന ഒരു പുവര് ഫാർമർ ആണെന്നു മനസ്സിലായത് . രാഷ്ട്ര സുരക്ഷക്ക് ഭീഷണി ആണ് അയാളെന്നും അയാളുടെ അറസ്റ്റ് വാര്ത്ത സോഷ്യൽ മീഡിയ വഴി പടര്ന്നു വിപ്ലവങ്ങൾ ഉണ്ടാകാതിരിക്കാനാണത്രെ ഈ ഇന്റർനെറ്റ് ബ്ലോക്കിംഗ്. എന്തോ ദുരന്തം വരാനിരുന്നത് പോലെ രാവിലത്തെ ആ ദുസ്വപ്നം..കയ്യും കാലും വിറക്കാൻ തുടങ്ങി. ഭൂമി എന്ടെ ചുറ്റും കറ ങ്ങുകയാണോ എന്ന് സംശയിച് നിലത്ത് കിടന്നപ്പോഴാണ് അച്ഛനും അമ്മയും ഓടിയെത്തിയത്.വയ്ബ്രെറ്റർ മോഡ് ഓണാക്കി മൊബൈൽ കയ്യിൽ തന്നപ്പോൾ ആദ്യത്തെ വിറയൽ മാറിയെങ്കിലും അപ്ഡേറ്റ് കൾ ഇല്ലാത്ത ഒരു നാളെ എന്നെ കാത്തിരിക്കുന്നു എന്ന സത്യം ബോധ മണ്ഡല ത്തെ മറച്ചു. പിന്നെടെപ്പോഴോ ആരെയൊക്കെയോ ചേർന്ന് ഒരാംബുലൻസിൽ കയറ്റിയതും അതിൽ അട്ടിയായി കിടത്തിയിരുന്ന മറ്റൊരുകൂട്ടം ഡ്യൂഡ്സിന്റെ കൂടെ എന്നെയും കിടത്തി യതും ഒരു യുട്യൂബ് ഷോർട്ട് ഫിലിം പോലെ കണ്ടു.ചീറി പ്പാഞ്ഞ് പോകുന്ന ആംബുലൻസുകൾ അന്നത്തെ ഒരു സാധാരണ നഗര കാഴ്ച യായിരുന്നു.അങ്ങനെആ കൂട്ടം വാഹനങ്ങൾ സംസ്ഥാന അതിർത്തി പിന്നിട്ടപ്പോൾ ആത്മ സ്വാ തന്ത്ര്യത്തിന്റെ ,ആത്മാ വിഷ്കാരങ്ങളുടെ വാതായനങ്ങൾ മലർക്കെ തുറന്ന് എന്നിലെ എന്നിൽ കനെക്ടിവിറ്റി ആക്ടിവ് ആയതും മറ്റു ബ്രോസിന്റെ കൂടെ ഒരു കൊലമാസ് സെൽഫി എടുത്ത് അപ്ലോഡ് ചെയ്തു.തൊട്ടടുതിരുന്നവർ തന്നെ ലൈകും കമ്മന്റുകളും തന്നു കൊണ്ടിരിക്കുമ്പോൾ എവിടെയോ ആരോ ഡിജിറ്റൽ ഇന്ത്യ എന്നും മറ്റു ചിലർ ഫ്രീ വയ്ഫയ് എന്നും ആർത്തു വിളിക്കുന്നുണ്ടായിരുന്നു .കുറച്ചു നാളായി ഒന്നും കഴിച്ചില്ല ,വല്ലതും തിന്നാൻ തരണമെന്ന് കരഞ്ഞു കൊണ്ടിരുന്ന ഭിക്ഷക്കാരൻ പയ്യന്റെ കയ്യിലേക്ക് 4G ഉള്ള ഒരു മൊബൈൽ വച്ച് കൊടുക്കുമ്പോൾ എന്റെ ഹൃദയം ആത്മനിർവൃതിയിൽ അലിഞ്ഞുപോയി.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

മഴ

സിനിമാക്കഥ