മോട്ടെൽ ആരാം

“കഷ്ടകാലേ കോണകേ സർപ്പകേ”,കഷ്ടകാലത്ത് കോണകം പോലും സർപ്പമായി നീണ്ടു വരും.അതു കൊണ്ട് മോനേ നീ നല്ലോണം സൂക്ഷിച്ചോട്ടാ”.ബസ്റ്റാന്റിൽ വച്ച് കൈ നോക്കാൻ വിളിച്ച കാക്കാത്തിയുടെ ഉപദേശം.”മോനേ നിന്റെത് ശ്രീയുള്ള മുഖാണു,എന്തൊക്കെയോ പറയാനുണ്ട്,നല്ലകാളം വറും“(അല്ലാ ഈ ബസ്റ്റാന്റ്റിൽ എവ്ടെ നിന്നാണാവോ കാളൻ വരുന്നത്.അല്ല ഇനി കാലൻ വരുന്നെന്നാണൊ പറഞ്ഞത്ദൈവമേ).എന്നൊക്കെ പറഞ്ഞ് പ്രലോഭിപ്പിച്ച് 10 രൂപ ദക്ഷിണയും വാങ്ങിയിട്ട് പറഞ്ഞ കാര്യം ആണിത്.ഉള്ള മൂഡും കളഞ്ഞു.അല്ലെങ്കിലും അവരെ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം.പാവം വിനീഷ്,ഇതെല്ലാം കേട്ട് അങ്ങനെ ഇതി കർത്തവ്യാ മൂഠനായി,മണ്ടനായി,കിഷ്കുവായി.

നാട്ടിലെ കമ്പുട്ടെർ കോളെജിൽ 500 രൂപ കൊടുത്ത് MS Paint പഠിച്ചവർ അല്ലേലും ബാങ്കലൂരിൽ ജോലി തപ്പിയാൽ വല്ലതും കിട്ടുമോ? MS Paint തന്നെ 2 ആഴ്ച നാട്ടിലെ ആ മണങ്ങോടന്മാർ പഠിപ്പിച്ചു.ഹും..നമ്മളെ ഒക്കെ പറ്റിച്ച പൈസ ഓൻ തിന്നൂല.പോയത് പോട്ടെ.“ഡാ നമുക്ക് എനി PSC നോക്കാം.”അല്ല്ലേലും തൊഴിൽ രഹിതരുടെ ഒരു പിടിവല്ലിയാണ് അതു.കുറച്ച് ലിസ്റ്റിൽ കയറികൂടിയാൽ പറഞ്ഞു നിൽക്കാലോ.നമ്മുടെ ഈ അവസ്ത്തയിൽ ദുഖിച്ച് കഞ്ഞി വെള്ളം ഇറങ്ങാത്ത അയലോക്കക്കാരും നാട്ടുകാരും “പണിയൊന്നും അയിറ്റ്ല അല്ലേ” എന്നു ഉള്ളിൽ നിറഞ്ഞ സന്തോഷത്തോടെയും പുറത്ത് സഹതാപത്തിന്റെയും ഡയലൊഗുകൾ കേൾക്കുമ്മ്പ്പൊഴാനു കൂടുതൽ വിഷമം.എന്നാലൊ ഒരുത്തനും ഒരു സഹാ‍യം ചെയ്യൂല.തന്റെ മോൻ ശശി പത്താം ക്ലാസ്സിൽ തോറ്റിറ്റ് പൈന്റ്....സോറീ..പേയ്ന്റ് പണിക്ക് പോയതിന്റെ സങ്കടം ദച്ചിമേട്ടിക്ക് തീരുന്നത് ഡിഗ്രി കഴിഞ്ഞിട്ട് തൊഴിൽ രഹിതനായി നടക്കുന്ന എന്നോട് “അല്ലപ്പാ ഇന്നത്തെ കാലത്ത് പഠിച്ചിട്ട് കാര്യൊന്നുല്ലാട്ടാ.അതൊണ്ടല്ലേ ശശിനെ ഞാൻ പണിക്ക് വിട്ടത്.ഓനി പഠിക്കണം പഠിക്കണം എന്ന ഒരേ വാശി ആയിരുന്നില്ലേ.”അതെ അതേ അതോണ്ടായിരിക്കും ഓൻ എല്ലാ ക്ലാസ്സിലും 2 ,3 കൊല്ലം തോറ്റ് തോറ്റ് പഠിച്ചത് എന്ന സത്യം ഞാൻ എന്നോടു മാത്രം പറഞ്ഞു.

അങ്ങനെ വിജീഷും ഞാനും PSC എന്ന വൈക്കൊൽ തുരുമ്പിൽ തൂങ്ങി.തൊഴിൽ വാർത്തയും തൊഴിൽ വഴിയും വാങ്ങി പഠനം തുടങ്ങീ.ആദ്യം വന്നത് L.D.C exam ആണ്.കണ്ണൂരാണു സെന്റെർ കിട്ടിയത്.പയ്യന്നൂർ കോളേജിൽ BSc Chemistry ക്ക് കൂടെയുണ്ടായിരുന്ന മറ്റ് വായിനോക്കികൾ എല്ലാവർക്കും ഒരേ സെന്റ്റ്ര്.അങ്ങനെ ഡിഗ്രീക്ക് ശേഷം 3 മാസം കഴിഞ്ഞിട്ട് ഒരു റീ യൂണിയൻ ആയി.തൊഴിൽ രഹിതരുടെ സങ്കടങ്ങൾ പറയാൻ സമയം മതിയാവുന്നില്ല.എന്തായാലും exam തകർത്ത് എഴുതീറ്റ് താണയിലെ സന്തോഷ് ഹോട്ടെലിൽ നിന്നു ചോറും ഉണ്ട് പയ്യന്നൂരേക്കുള്ള ബസ്സ് പിടിച്ചു.വിജീഷും വത്സനും കാന്തും ഞാനും അങ്ങനെ ആദ്യത്തെ PSC പരൂക്ഷ തീർന്നു.
പയ്യന്നൂർ കോളേജ് സ്റ്റോപ്പിൽ ബസ്സ് നിർത്താതെ വരുമ്പോൾ കല്ലെറിഞ്ഞും കണ്ടക്ടറെ തല്ലിയും അവരെ കൊണ്ട് മിന്നൽ പണിമുടക്ക് നടത്തിയിരുന്ന കാലം കഴിഞ്ഞു പോയല്ലോ.ഇപ്പോ ബസ്സ് കാണുംബ്ബൊ ഒരു നൊസ്റ്റാൽജിക്ക് ഫീലിങ്.കൈകൾക്ക് എന്താന്നറീല്ല..ഒരു ഒരു...കല്ല്ല് മിസ്സിങ് ഫീലിങ്.അടുത്തെങ്ങും ഇല്ലാത്തതും കല്ലെറിഞ്ഞ പാർട്ടിക്കാർ കൊഞ്ഞനം കുത്തിയത് കൊണ്ടാണെന്നും വെണേൽ പറയാം.

അതെ ,സുഗന്ധി ബസ്സ് തന്നെ.ഭാഗ്യം ,കണ്ടക്ടറും ക്ലീനറുമെല്ലാം പുതിയ ആളാണ്.കൂടാതെ ഇപ്പൊ പണ്ടെപ്പോലെ സ്റ്റുഡെന്റ് പാസ്സ് അല്ല്ല്ല്ലല്ലൊ.ഫുൾ റ്റിക്കെറ്റ് അല്ലെ.അതൊണ്ട് നല്ല സ്വീകരണം.വീണ്ടും ദു:ഖ ഭാരം പങ്കിടൽ തുടങ്ങീ.വത്സൻ തന്റെ പഴയ പ്രണയ കഥകൾ അയവിറക്കീ.നായികയുടെ കല്യാണം കഴിഞ്ഞ ഭാഗം എത്തിയപ്പൊഴെക്കും അവൻ ഗദ്ഗദ തൊണ്ടക്കാരനായീ.കറക്റ്റ് ടയ്മിങ്,ബസ്സ് ധർമശാലയിൽ എത്തീ.കാഥികർ പറയുമ്പോലെ ,എല്ലാവരും..”അതാ അങ്ങോട്ട് നോക്കൂ...എന്താണാ കാണുന്നത്??“ നിരാശാ കാമുകരുടെ ആശ്വാസ കേന്ദ്രം,തൊഴിൽ രഹിതരുടെ ഉറ്റ ബന്ധു,സപ്ലി അടിക്കുമ്പോൾ ഒരേ ഒരു കൈത്താങ്ങ്..അതെ ആ പ്രശസ്ത സ്ഥാ‍പനം..കൂട്ടി പറഞ്ഞാൽ വിശ്വസ്തത്ത് സ്ഥാപനം,കണ്ണൂർ ജില്ലയുടെ തിലകക്കുറി,സ്വന്തം സർക്കാ‍ർ സ്ഥാപനം,അതേ “മോട്ടെൽ ആരാം’,KTDC യുടെ പാർലർ.ഇത്തരം തീരുമാനങ്ങൾ എടുക്കാൻ ഞങ്ങൾ ഒട്ടും സമയം പാഴാക്കാറില്ല.ticket എടുത്തത് payyanur ക്ക് ആയിരുന്നെങ്കിലും എല്ലാവരും പെട്ടെന്ന് ധർമ്മശാലയിൽ ഇറങ്ങി.

അകത്ത് കടന്ന് വത്സന്റെ ബാക്കി കഥയും,കാന്തിന്റെ MBA planഉം വിനീഷിന്റെ infosoft കഥകളും എന്റെ കത്തിയും മത്തിയും (sorry..provided by KTDC) എല്ലാം കൂടി 4 മീങ്കൊത്തി ചാത്തൻ സ്റ്റ്രോങ്ങീൽ തീർന്നു കിട്ടി.അങ്ങനെ വീണ്ടും എല്ലാ‍രും കൂടി ഹാപ്പിയായി (അല്ലു അർജ്ജുൻ) ധർമശാല ബസ്സ്റ്റൊപ്പിൽ വന്ന് ബസ്സ് കാത്ത് നിന്നു.ദാ വരുന്നു,ഒരു പയ്യന്നൂർ ബസ്സ്..എല്ലാവരും ചാടിക്കേറി.സീറ്റും കിട്ടി.അപ്പോ ആണ് വത്സന് ഒരു ശങ്ക.”സൊറീ,നിങ്ങൾ ഉദ്ദേശിച്ചതല്ലട്ടാ..shame..shame..dirty mind..കൊതിച്ചു പോയി അല്ലേ..പോട്ടെ.” അല്ലടാ,ഈ ക്ലീനറെ നല്ല പരിചയം,എവിടെയോ കണ്ടിട്ടുണ്ട്.”
ഞങ്ങളും നോക്കി,ശരിയാ‍ണല്ലോ..എവിടെയോ കണ്ടപോലെ.അപ്പോഴേക്കും ടിക്കറ്റും ചോദിച്ച് conductor വന്നു.
“ശ്ശെടാ‍..ഇയാളെം എവിടെയോ കണ്ടിട്ടുണ്ട്. ഡാ.ഈ ബസ്സ് നമ്മ നേരത്തെ വന്ന ബസ്സന്നെട്ടാ.”
“പോടാ ഈ ബസ്സ് ഇത്ര വേഗം payyanur പോയിറ്റ് കണ്ണൂരിൽ വീണ്ടും വന്നിട്ട് ഇപ്പം ധർമശാലയിൽ എത്താനായോ”
എല്ലാവരുടെയും ശക്തമായ വെലോസിറ്റി,displacement,time,equation of motion,sir Isac newton,rajeevan sir എന്നീ കൂലം കഷമായ ചർച്ചകൾക്ക് ശേഷം ഉള്ളിലുള്ള വെള്ളം തല്ലുണ്ടാക്കുമെന്ന അവസ്ഥ വന്നപ്പോൾ conductor എടപെട്ടു.
“മതിയാക്ക് പിള്ളരേ,ഇത് നിങ്ങ നേരത്തേ വന്ന ബസ്സാ,ഞങ്ങൾ ഒരു ട്രിപ്പ് കഴിഞ്ഞ് വരുന്നതാ മക്കളെ.നേരത്തേ എടുത്ത ticket കൈമ ഉണ്ടോ?“ വത്സൻ കീശയിൽ തപ്പി മൂളി.“ആ എന്നാ അതു മതി” conductor ഉത്തരവിട്ടു.അയാളുടെ ആ ഉദാര മനസ്ഥിതി കണ്ട ഞങ്ങളുടെ കണ്ണ് നിറഞ്ഞു.പണ്ട് രക്തം ചൂടായി പൊള്ളി നടന്ന കാലത്ത് ഈ വർഗ്ഗത്തോട് ചെയ്ത കടുംചെയ്തികൾ ഞങ്ങളുടെ ഉള്ളം പൊള്ളിച്ചു.നാട്ടിലെത്തിയുടനെ എല്ലാ conductor മാരുടെയും പേരിൽ തൊട്ടടുത്ത അംബലത്തിൽ പുഷ്പാഞ്ജലി കഴിച്ചു.കൂടാതെ പ്രായശ്ചിത്തമായി മൊട്ടയടിച്ച് കൊച്ചു പിള്ളേർക്ക് മുട്ടായി കൊടുത്തു.അവരൊടു വലുതായാൽ ബസ്സിനു കല്ലെറിയരുതെന്നും conductor,cleaner ,driver എന്നിവരെ ഗുരുവിനെപ്പോലെ ബഹുമാനിക്കണമെന്നും പഠിപ്പിച്ചു.എന്നിട്ടും കുറ്റബോധം മാറാത്ത വത്സൻ KSRTC Buss conductor ആയി നാട്ടുകാർക്കും college പിള്ളാരുടെ തല്ലു വാങ്ങി വീട്ടുകാർക്കും മാത്രക കാട്ടി.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

മഴ

സിനിമാക്കഥ