രഞ്ജി പണിക്കർ

രഞ്ജി പണിക്കർ






അന്തവും കുന്തവുമില്ലാതെ ചൊറിയും കുത്തി ഇരുന്നു സമയം കളയുമ്പൊഴാണു വല്ലതും എഴുതിക്കളയാമെന്നു നിരീചത്ത്‌.(ഒരു പണിയും ഇല്ലാത്തൊർക്കുള്ള പണിയാണിതെന്നു തെറ്റിധരിച്ചാൽ ഞാൻ ഉത്തരവാദി അല്ല.)വിഞ്ജ്നാന ലോകത്തിലെ വങ്കന്മാരെ തളച്ചിടുന്ന സ്ഥലം.ബഞ്ചിലിരുന്നു കുത്തിട്ട്‌ കളിച്ചും കാന്റീനിലെ ചായയും ബൂസ്റ്റും കഴിച്ച്‌ ഫിഗറുകളുടെ എണ്ണമെടുത്തും മിച്ചം വരുന്ന സമയമുണ്ടെങ്കിൽ ബുദ്ധിമാന്മാരുടെ കളിയായ കാരംസ്‌ കളിച്ചും നടക്കുന്ന സമയം.വ്വല്ലപ്പൊഴും ജിമ്മിൽ പോയി എരനാഡു ശിവശങ്കരന്റെ മസിൽ വരുന്നതും കാത്ത്‌ ഡംബെല്ല്‌ എടുത്ത്‌ കൂട്ടുകാരുടെ"ഡെയ്‌ പിടലീ​‍ീ" വിളിയും കേട്ടിരുന്ന സുവർണ്ണ കാലം.സാമ്പത്തിക മാന്ദ്യ്ത്തിൽ പെട്ടു ആളുകളുടെ എണ്ണം കുറക്കാൻ പ്രത്യേഗം നിയമിതനയ മേനേജർ കണ്ടിറ്റ്‌ "ഡെയ്‌ നീയിതു വരെ പോയില്ലേ" നു ചോദിക്കുന്നത്‌ പേടിച്ച്‌ കാലിച്ചന്തയിൽ തരം തിരിച്ച്‌ കാലികളെ കെട്ടിയിട്ടതു പൊലുള്ള കൂബിക്കിളിൽ ഒളിച്ചു കളി നടത്തുകയയിരുന്ന ഞാൻ നാട്ടിലേക്ക്‌ പൊയതാണു സംഭവം.



വീട്ടിനടുത്തുള്ള വർഷപണിക്കാരുടെ,(വർഷം = കൊല്ലം).ജാതി പറഞ്ഞാൽ കേസ്കൊടുക്കുന്ന കാലമാണു,കുടുംബതിലെ ആൺതരി രഞ്ജിയുടെ കരളലിയിക്കുന്ന കദന കഥ ആണിത്‌.ഞാൻ നാടിൽ ചെന്നപ്പോൾ അമ്മയാണു പറഞ്ഞത്‌,

" ശാന്തേട്ടിന്റെ മോൻ രഞ്ജിക്ക്‌ വയറു വേദനയയിട്ട്‌ സുഖല്ലാന്നു പറേന്നുണ്ടായിനി,നീ പോയി നോക്കറാ..നാട്ടിൽ വന്നിട്ട്‌ അന്വേഷിച്ചില്ലാന്നു പരാതി പറയണ്ടാ"

കാര്യം അവൻ എന്റെ ബാല്യകാല കളിത്തോഴനും സർവ്വോപരി ഒരു പോഴന്റെ അലങ്കാരം അധികപ്പറ്റല്ലാറ്റ്തോനും ആയിരുന്നു.നമ്മളൊക്കെ ഒരു പ്രായം കഴിഞ്ഞ്‌ ആഗോളവൽകരണവും ഐ ടിയും കാവ്യാ മാധവന്റെ കുടുംബവിശേഷങ്ങളും ചർച്ച്‌ ചെയ്തിരുന്ന സമയത്തും അവൻ അയൽപക്കറ്റ്തുള്ള എൽ പി സ്കൂൾ പിള്ളേരുമായി കളിച്ച്‌ നടന്നു.അതോൻട്‌ എടക്കെടക്ക്‌ അവരുമായി അടിപിടി കൂടീറ്റ്റ്റ്‌ അയലോക്കറ്റ്തുള്ളൊരെക്കൊണ്ടു " ഒരൻചാ‍ൂ പൈസെന്റെ കൊവേള്ളു ട്ടോ" എന്നു പരയിക്കാ‍ൂം ഉണ്ടായിരുന്നു.

എന്തായാലും നമ്മുടെ കഥാനായകനും സർവ്വോപരി എന്റെ കളിത്തോഴനുമായിരുന്ന കക്ഷിക്ക്‌ ഒരസുഖം വന്നിറ്റ്റ്റ്‌ തിരിഞ്ഞു നോക്കീലന്നൊരു പ്രശസ്തി സമ്പാദിക്കാൻ ആഗ്രഹമില്ലാറ്റ്തതിനാൽ ഞാൻ അവന്റെ വീറ്റ്റ്റിലേക്ക്‌ വച്ചു പിടിച്ചു."ഓഹ്‌ നീയെല്ലും ബെല്ല ആളായിപ്പോയിപ്പ" എന്നു കല്ലുകെട്ടു ദാമോരേട്ടന്റെ സ്റ്റെനോഗ്രാഫർ അയ യശോട്ടി പരിഭവം പറഞ്ഞു.

അങ്ങനെ അവന്റെ വീട്ടിലെത്തീട്ട്‌ നോക്കിയപ്പൊ ആളു പുറത്ത്‌ പോയിരിക്കുന്നു." അല്ല ശാന്തേട്ടി..രഞ്ജിക്ക്‌ സുഖല്ലാന്നു അമ്മ പറഞ്ഞു..എന്താ പ്രശ്നം".



"ഓനി രണ്ടാഴ്ച മുൻപു വയറിന്നു സുഖല്ലാന്നു പറഞ്ഞു അത്രന്നെ"

"എന്നിട്ടിപ്പം എങ്ങന്നുണ്ട്‌"

"ഇപ്പ സുഖായി.പക്ഷെ ദിവസോം ഒരു മരുന്നു കുടിക്കണോലും.ഒരു കുപ്പി ഒരീസം.അയിനു പത്ത‍റുപത്‌ ഉ‍റുപ്യാണു മോനെ.ഞാനീ പണിയെടുത്തിട്ട്‌ വേണം മരുന്നു മേണിക്കാൻ പൈസ കൊടുക്കാൻ.മാഷെ വീട്ടിൽ കൊറച്ച്‌ പൊറം പണിയുണ്ട്‌.കിട്ടുന്ന പൈസ കളയണ്ടല്ലോ..പോയിട്ട്‌ വരാംട്ടാ.."

ശാന്തേട്ടി കള്ളിചെല്ലമ്മയേപോലെ താളമിട്ട്‌ നടന്നു പോയി.



90 വയസ്സായിട്ടും തീരെ ഓർമ്മക്കൊവില്ലാത്ത പാട്ട്യേട്ടി,ശാന്തേട്ടിന്റെ അമ്മ,എന്റെ ശബ്ദം കേട്ടിട്ട്‌ പുറത്ത്‌ വന്നു."എന്റെ മൊനേ ഓന്റെ കാര്യം ഒന്നും പറയണ്ടാ‍.ഒരു പണീം എടുക്കാൻ പറ്റൂല.ഈ വയറു വേദന ആണെങ്കിലൊഎടക്കെടെ വരും.നീ ബൻകലൂരിൽ ഓനി വല്ല പണീം ആക്കിക്കൊടുക്വാ"

"ഓനോടു എനക്കൊരു രെസ്യൂം അയക്കാൻ പറ" എന്നു നായനാർ ശൈലിയിൽ പണ്ട് ജോലി അന്വേഷിച്ച്‌ നടന്ന കാലത്ത്‌ പല ബന്ധു മിത്രാദികളും പറഞ്ഞു പറ്റിച്ച ഡയലോഗു ഞാൻ പറഞ്ഞില്ല.അല്ലേലും പാട്ടേട്ടിക്ക്‌ രെസ്യുമെ എന്നു പറഞ്ഞാൽ മനസ്സിലാവ്വൊ? എവിടെ?"ഞാൻ നോക്കാം പാട്ട്യെട്ടീ"

"ആ മൊനെ ,ഓന്റെ വയറു വേദനക്കുള്ള മരുന്നു നിന്റെ വീട്ടിലെ പ്രിറ്റ്ജിലു (ഫ്രിഡ്ജ്‌)വച്ചിട്ടുണ്ട്.അതു തണുക്കാണ്ടു ബക്കണൊലും.നീ ആ മരുന്നു നല്ലതന്യൊന്നു നോക്കറ മൊനെ..കൊറെ കാലായി ഓനത്‌ കുടിക്കുന്നു..ഒരു കൊറവും കാണുന്നില്ല ഓന്റെ വയറു വേദനക്ക്‌"



എടക്കിടെ മരുന്നിന്റെ പേരു നോക്കി അയലോക്കക്കാരുടെ പ്രിസ്ക്രിപ്ഷൻ എഡിറ്റ്‌ ചെയ്യുന്ന മെഡിക്കൽ റപ്പ് ബാബുവേട്ടന്റെ അനിയനു ഇതൊരു കുട്ടിക്കളി മാത്രം.അറബി മുതൽ ജാപ്പനീസ്‌ വരെപഠിച്ച കണാരൻ മാസ്റ്റർക്ക്‌ വരെ വയിക്കൻ കഴിയാത്ത ഗങാധരൻ ഡോക്ടറുടെ പ്രിസ്ക്രിപ്ഷനെ എഡിറ്റ്‌ ചെയ്യാൻ ഞാൻ തുനിഞാൽ അത്‌ നേഷനൽ പെർമിറ്റ്‌ ലൊറിയെ പെക്രൊൻ തവള മറിചിടാൻ നോക്കുമ്പൊലെ ആവും.എന്നാലും പാട്ട്യെട്ടി പറഞ്ഞ സ്തിഥിക്ക്‌ എന്റെ വീട്ടിലെ ഫ്രിദ്ജിൽ വച്ചിരിക്കുന്ന മരുന്നിന്റെ വില നെലവാരം തകരാതെ ഞൻ നിരീക്ഷിക്കാമെന്നു വച്ചു.

ഫ്രിദ്ജിലെ വെള്ളം വക്കുന്ന സൈഡിൽ പ്ലാസ്റ്റിക്‌ കവറിൽ പൊതിഞ്ഞ നീളമുള്ള കുപ്പി പൊറത്തെടുത്ത്‌ വസ്ത്രാക്ഷേപം നടത്തി കണ്ടെത്തിയത്‌ കൊളംബസ്‌ അമേരിക്ക കണ്ടു പിടിച്ച പോലെ എഡിസൺ ബൾബ്‌ കണ്ടു പിടിച്ച പോലെ വെള്ളൂർ പാൽ സൊസ്സെയ്റ്റിലെ ചന്ദ്രാട്ടൻ ഞാൻ കൊണ്ടു ചെന്ന പാലിൽ വെള്ളം മാത്രം കണ്ടെത്തിയ പോലെ ഒരു ജഗൻഡൻ കണ്ടു പിടിത്തം ആയിരുന്നു​‍ൂ..അതെ മാളോരെ നിങ്ങളെല്ലാരും ആകാൻക്ഷാഭരിതരയി നോക്കിയ പോലെ ഞാനും വീണ്ടും വീണ്ടും നോക്കി..വിശ്വാസം വരുന്നില്ലാ.....നല്ലൊന്തരം കിങ്‌ ഫിഷർ സ്റ്റ്രൊങ്ഗ് ബീർ.." എടാ കള്ള ട്രാവെൽ ഏജെൻസീ.." നു ഗാന്ധിനഗർ 2ന്റ്‌ സ്റ്റ്രീറ്റിലെ സുകുമാരീടെ ഡയലൊഗ്‌ പോലെ ഞാൻ വിളിചു പൊയി.



ശിഷ്ടം:നിലക്കാത്ത വയ‍റുവേദന രൻജിക്ക്‌ തലയുടെ ഭാഗത്തേക്ക് നീങുകയും ശാന്തേചിടെ പ്രാക്കലിന്റെ പ്രൊഡക്ഷൻ ഒന്നൊന്നര വീക്കിലെക്ക്‌ കൂടുകയും ചെയ്തു.കാര്യങൽ മനസ്സിലാക്കിയ എന്റെ അമ്മ രൻജിയുടെ എതു നീക്കത്തെയും സംശയ ദ്രഷ്റ്റിയോടെ നോക്കനാരംഭിക്കുകയും ചെയ്തു.അങനെ എന്റെ ധാരണ ഒന്നടങ്കം തെറ്റിച്‌ രൻജി" പണിക്കരാവുകയും" ചെയ്തു.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

മഴ

സിനിമാക്കഥ