പോസ്റ്റുകള്‍

മഴ

മഴയാണ് ഞാൻ പണ്ട് ഭൂമിയിൽ പതിവായി പെയ്തുയിർ കൊണ്ടതാണ് എന്റെ വരവും പ്രതീക്ഷിച്ചു മണ്ണിലൊരായിരം ജീവന്റെ നാമ്പുകൾ കാത്തിരിക്കും പിന്നെന്റെ കുളിരേകും കൈത്തണ്ടയേൽക്കുമ്പോളവരുടെ നെഞ്ചകം ഹരിതാഭയാൽ നിറയും പൂക്കളും വണ്ടും പൂമ്പാറ്റയും ചേർന്നീ യവനിയാകെയലങ്കരിക്കും പ്രണയവും വിരഹവും പങ്കു വയ്ക്കുന്നൊരാ പ്രണയിനികൾക്കെന്നും ഞാൻ കൂട്ടുകാരി എന്നുമെൻ വരവിലോർമ്മകളകതാരിൽ ചുട്ടു പൊള്ളുന്നൊരു നീറ്റലാകും കാലങ്ങളേറെ കടന്നുപോയാലുമാ നാളുകൾ എന്റെയീ കൈക്കുമ്പിളിലൂയലാടും അറിവിന്റെയാലയ യാത്രയും കടലാസു തോണിയും കൂട്ടുകാരും പൊന്കതിർ ചിങ്ങവും പൊന്നോണപ്പൂക്കളും പിന്നെയെന്നെക്കുറിച്ചുള്ളൊർമ്മകളും ഇന്നും മനസ്സിൽ താളം കെട്ടി നിലക്കൊന്നൊരെൻ കൂട്ടുകാരെ നിങ്ങളെപ്പോലെയെനിക്കുമുണ്ടാശ തമ്മിൽ കാണുവാനായ് പക്ഷെ പറയാത്തതെന്തേ മരങ്ങളാമെൻ ജീവവായു വെട്ടിമുറിക്കാതിരിക്കാൻ അവരില്ലാതെ ഞാനില്ലായെന്നറിഞ്ഞിട്ടുമെന്തേയീ ഭീരുവിൻ മൗന വ്രതം സമയം വൈകിപ്പോകുന്നു പിന്നെയെൻ വരവില്ല ഭൂമിയിൽ മടക്കമില്ല ഊഷരമായ മരുഭൂമിയായെന്റെ പ്രിയഭൂമി നിന്നെ കാണുവാൻ ആവതില്ല ഒരുമിച്ചു നല്കാൻ ചുടുനെടുവീർപ്പു പോൽ മണ്ണിന്റെ ഗന്ധമില്ല ഇനിയും...

പോരാ ഇനിയും വേണം

പണ്ട് പണ്ട് സ്വന്തം എന്ന് പേരുള്ള ഒരു ഗ്രാമം ഉണ്ടായിരുന്നു. അവിടത്തെ പ്രത്യേകത എന്താണെന്ന് വെച്ചാൽ അവിടുള്ളവർക്ക് വാക്കുകൾ സ്വന്തമായി ഉണ്ടായിരുന്നില്ല എന്നതാണ്. വാക്കുകൾ ഇല്ലാതിരുന്നത് കൊണ്ട് തന്നെ എല്ലാവരും പല ശബ്ദങ്ങൾ ഉണ്ടാക്കിയാണ് ആശയവിനിമയം നടത്തിയിരുന്നത്. ആ ഗ്രാമത്തിൽ ഒരു കറുത്ത കുട്ടി ഉണ്ടായിരുന്നു. അവന്റെ വീടിന്റെ അടുത്ത് തന്നെ ഒരു വെളുത്ത പെൺകുട്ടിയും ഉണ്ടായിരുന്നു. അവനു അവളെ വളരെ ഇഷ്ടമായിരുന്നു. പക്ഷെ ഒരിക്കലും അവളോട്‌ അത് പറയാൻ അവനു കഴിഞ്ഞില്ല. കാരണം അതിനുള്ള വാക്കുകൾ അവന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. അങ്ങനെ കൊറേക്കാലം കഴിഞ്ഞപ്പോൾ വളരെ ബുദ്ധിമാനായ ഒരു വ്യപാരി ലോകത്തെമ്പാടും സഞ്ചരിച്ചു അവസാനം ആ ഗ്രാമത്തിൽ എത്തിച്ചേർന്നു. വാക്കുകൾ ഉണ്ടാക്കുവാനായി അയാൾ ഒരു ഫാക്ടറി നിർമിച്ചു. അങ്ങനെ ഉണ്ടാക്കിയ വാക്കുകൾ അയാൾ വിപണിയിൽ എത്തിക്കുകയും ചെയ്തു. പലതരം വാക്കുകൾക്ക് പലതരം വിലയാണ്. സ്നേഹം, സന്തോഷം, മമത, കരുണ, സഹതാപം എന്നിവയ്ക്കൊക്കെ തീ പിടിച്ച വിലയായിരുന്നു. ആത്മാർത്ഥത, സത്യസന്ധത , സത്യം എന്നിവ വളരെ അപൂർവമായി മാത്രമേ വിപണിയിൽ എത്തിയിരുന്നുള്ളൂ. അത്തരം വാക്കുകൾക്ക് മുൻകൂറായി പണം അടച...

മനസ്സാക്ഷി

നമ്മൾ നമ്മളെ ശരിക്കും മനസ്സിലാക്കിയിട്ടുണ്ടോ. മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ. ഇല്ല എന്ന് തന്നെ ആയിരിക്കും ഓരോരുത്തരുടെയും ഉത്തരം. കാരണം മറ്റുള്ളവരെ മനസ്സിലാക്കാനാണല്ലോ നാം എന്നും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇനി നാം നമുക്കായി സമയം മാറ്റി വെക്കാറുണ്ടോ എന്ന് ചിന്തിച്ചു നോക്കിയാലും ഉത്തരം തഥൈവ. നാം നമുക്കായി മനപ്പൂർവം സമയം കരുതി വെക്കാറില്ലെങ്കിലും നമുക്ക് വീണു കിട്ടുന്ന ചില നിമിഷങ്ങളുണ്ട്. നമ്മളെ അറിയാൻ. ഒരല്പം ധ്യാനിക്കാൻ. സ്വന്തം ശരീരത്തെയും മനസ്സിനെയും പഠിക്കാൻ. അന്നന്ന് നടന്ന അല്ലെങ്കിൽ നടക്കാനിരിക്കുന്ന കാര്യങ്ങളെ ഗാഢമായി അവലോകനം ചെയ്യാൻ നമുക്ക് കിട്ടുന്ന അഞ്ചോ പത്തോ മിനുട്ടുകൾ. അതെ അത് ലഭിക്കുന്നത് മറ്റെവിടെയുമല്ല നമ്മുടെ വീട്ടിലെ ഒരു സ്ഥലത്താണ്. തെറ്റിയിട്ടില്ല, അതെ കക്കൂസിൽ. ആരും ശല്യം ചെയ്യാനില്ല. ആർക്കും അതിനൊട്ടു താല്പര്യവും കാണില്ല. നമ്മുടെ ചിന്തകളും സ്വപ്നങ്ങളും. ആഹാ. എത്ര ഹൃദ്യമാണ് അങ്ങനെ ഇരിക്കാൻ. വല്ലപോഴും വന്നു പോകുന്ന താളലയങ്ങൾ, ദുർഗന്ധ മന്ദ പൂരിതമായ ഇളം വായുപ്രവാഹങ്ങൾ. എത്ര നാളായി നാം ആസ്വദിച്ച് തൂറിയിട്ട്. അവിടെയും താളപ്പിഴകളുമായി വന്നല്ലോ അവൻ, സെൽ ഫോൺ. വാട്...

ആകാശത്തിലേക്കുള്ള ദൂരം

അസ്തമയ സൂര്യനെ കണ്ടിട്ടില്ലേ. നല്ല ചുവപ്പ് നിറത്തിൽ. പിന്നെ പതുക്കെ പതുക്കെ കടലിലേക്ക് താഴ്ന്നു പോകുമ്പോൾ മങ്ങി മങ്ങി അങ്ങനെ തീരെ തീവ്രത ഇല്ലാതെ വെറുമൊരു പൊട്ടായി മാറുന്നത്. ജീവിതത്തിനെ പല ഘട്ടങ്ങളിലും നമ്മളെ നമ്മളാക്കി നിർത്തുന്ന ഒരു വികാരമുണ്ട്. ഞാൻ , എന്റേത് എന്നൊക്കെ ഉള്ള വിചാരം. എല്ലാവരും തന്നെ ചുറ്റി കറങ്ങണം എന്ന് വാശി പിടിക്കുന്ന നാളുകൾ. എന്തിനും ഏതിനും മൂല്യം കണക്കാക്കി അത്ര തന്നെയോ അതിൽ കൂടുതലോ വേണമെന്ന ദാർഷ്ട്യം. അത് സ്വന്തമെന്ന അഹങ്കാരത്തിനോടുള്ള സ്നേഹം ആയാൽ പോലും ഒരല്പം പോലും കുറഞ്ഞാൽ പരാതിയായി പരിഭവമായി. ഒരു നാളുണ്ട് . നാം നമ്മിലേക്ക് ചുരുങ്ങി ചുരുങ്ങി ഇല്ലാതാകുന്ന ഒരു കാലം. അന്ന് നമ്മളറിയാതെ അറിയും, കൂടെ ഉള്ളതൊന്നും തന്റേതല്ല എന്നും ഈ ലോകത്തിൽ പുല്ലു വില പോലും നമുക്കില്ലെന്നു. അന്ന് ഒരല്പം സ്നേഹത്തിനു വേണ്ടി പോട്ടെ സ്നേഹിച്ചവരെ അല്ലെങ്കിൽ സ്വന്തക്കാരെ വെറുതെ ഒരു നോക്ക് കാണാൻ ആഗ്രഹിക്കും. വൈപരീത്യമെന്നു പറയട്ടെ, അവർക്കൊന്നും അന്ന് അതിനു തീരെ സമയമുണ്ടാവില്ല. അവരുടെ ലോകം അപ്പോഴും കറങ്ങി കൊണ്ടേയിരിക്കുകയായിരിക്കും. അന്ന് അവരുടെ സാമീപ്യം, കൊച്ചു വര്ത്തമാനം , ഒരല്പം ഓർമ്...

ഉമീത്

തികച്ചും യാന്ത്രികമായി മാറിയ ജീവിതത്തിൽ ഒരു മാറ്റം കൊണ്ട് വരാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. കുടുംബ ജീവിതത്തിന്റെ തിരക്കുകളിലേക്ക് അപ്രത്യക്ഷനാകുന്നതുവരെ ഉണ്ടായിരുന്ന തുറന്ന ആകാശത്തിന്റെ ആനന്ദതയെ തിരയാൻ തീരുമാനിച്ച ആ ദിവസം. ഹോഹ് ലുഫ്ട് ബ്രൂകെ യിലെ ഷേപ്പ്ലിൻ തീയറ്ററിൽ നടക്കുന്ന സ്റ്റാൻഡ് അപ്പ് ആക്ടിങ് കോഴ്സിലേക്ക് ഞാനും ചേരാൻ തീരുമാനിച്ചു. ഭാഷയുടെയോ ജാതി മത രാജ്യ വിവേചനമില്ലാതെ ആർക്കും ചേരാമായിരുന്നത് കാര്യങ്ങൾ എളുപ്പമാക്കി. അന്നാണ് ഞാൻ ഉമീതിനെ ആദ്യമായി കാണുന്നത്. കൂട്ടത്തിൽ കൂടാതെ ഒരു മൂലക്ക് ഇരിക്കുകയായിരുന്നു അവൻ. കഷ്ടിച്ചു 15 വയസ്സ് പ്രായം വരും.ഒരു സാധാരണ പാന്റും ഷർട്ടുമാണ് വേഷം. കുനിഞ്ഞ ഇരിക്കുകയാണെങ്കിലും ഇടക്ക് തല ഉയർത്തുമ്പോൾ ആ കണ്ണിലെ തിളക്കം വ്യക്തമായിരുന്നു. ട്രെയ്നർ വന്ന ശേഷം എല്ലാവരും സ്വയം പരിചയപ്പെടുത്തി തുടങ്ങി. തന്റെ ഊഴം ആകുംതോറും അവന്റെ വേവലാതി കൂടി വരുന്നുണ്ടായിരുന്നു. കൈകൾ പോക്കറ്റിനുള്ളിലേക്ക് പരമാവധി കയറ്റി മുറി ജര്മനിൽ അവൻ പേരു പറഞ്ഞു. " ഉമീത് ". അഫ്ഗാനിസ്ഥാനിൽ നിന്നാണ്. താലിബാനിൽ നിന്ന് രക്ഷപ്പെട്ടു ജർമനിയിൽ യുദ്ധഅഭയാത്രി ആയി ജീവിക്കുകയാണ്. അവന്റെ മ...

സിനിമാക്കഥ

ടെക്സസ്സിൽ നിന്ന് വിമാനം കയറി, സീറ്റ്‌ ബെല്റ്റ് മുറുക്കാനുള്ള അറിയിപ്പ് വന്നതിനു ശേഷമാണ് മൊബൈല്‍ ഓണ്‍ ചെയ്ത് വീണ്ടും ഈ മെയില്‍ വായിച്ചത്.എത്രാമത്തെ തവണയെന്നു അറിയില്ല.ഇതേ മെയില്‍ തന്നെയാണ് അമേരിക്കൻ ജീവിതത്തില്‍ നിന്ന് ബാംഗളൂര്ക്ക് വിമാനം കേറാന്‍ കാരണമായതും.ഒരു നോണ്‍ സ്റ്റോപ്പ്‌ ഫ്ലൈറ്റിലെ വിരസതയില്‍ ഇരിക്കുമ്പോഴാണ് കണ്ണുകള്‍ പുസ്തകത്തില്‍ നിന്നും ഉറക്കത്തിലേക്ക് വീണു പോയത്. പതിവുപോലെ തന്നെയായിരുന്നു അന്നത്തെയും പ്രഭാതം. നിര്തതെയുള്ള അലാറം കേട്ട്. ഇത് എത്രാമത്തെ തവണയായെന്നു ഉറക്കത്തില്‍ പോലും എണ്ണിപ്പോകും.പ്രവാസി വീടിന്റെത കാരണവര്‍ ശ്രീമാന്‍ രാജേഷേട്ടന്റെ മൊബൈല്‍ അലാറംകേട്ടാണ് ഞങ്ങളുടെ എല്ലാവരുടെയും ഓരോ ദിവസും തുടങ്ങുന്നത്. ഓരോ അലാറവും വീണ്ടും 10 മിനുടിലെക്ക് സ്നൂസ് ചെയ്ത് സ്നൂസ് ചെയ്ത് അങ്ങനെ.ഒടുവില്‍ രാജേഷേട്ടന്‍ എണീറ്റു, അലാറം ഓഫ്‌ ചെയ്യുന്നതോടെ ഞങ്ങളുടെ രണ്ടാമത്തെ സുഖ നിദ്ര ആരംഭിക്കുകയായി. എണീറ്റ ശേഷം മുഖം കഴുകി നേരെ താഴെയുള്ള ഇക്കയുടെ ബെക്കരിയിലെക്ക്.ചൂട് ചായയും കൂടെ ഒരു വില്സും . അതാണ് അങ്ങേരുടെ പതിവ്. പിന്നെ ഇക്കയുടെ പറ്റു ബുക്കിലെ അക്കങ്ങളായി അവയുടെ മൂല്യം മാറുകയും ചെയ...

ചില ശാസ്ത്ര ചിന്തകൾ

മനനം ചെയ്യുന്നവനാണല്ലൊ മനുഷ്യൻ. അപ്പൊ അല്പം മനസ്സിനെ മനനം ചെയ്തു നോക്കിയാലോ എന്ന ചിന്ത കേറി. തേടിയ വള്ളി കാലിൽ ചുറ്റി എന്നു പറഞ്ഞ പോലെ അതേ സമയത്തു തന്നെയാണ് സ്റ്റീഫൻ ഹോക്കിൻസിന്റെ ഏലിയൻ പ്രവചനങ്ങൾ വായിച്ചത്. മനുഷ്യനേക്കാൾ എത്രയോ മടങ്ങു ബൗദ്ധികമായും സാങ്കേതികമായും വികാസം പ്രാപിച്ച അന്യ ഗ്രഹ ജീവികൾ മനുഷ്യവർഗത്തിന്റെ നാശത്തിനു കരണമായേക്കുമത്രേ. ചെറുപ്പം മുതലേ മനസ്സിൽ വേറിട്ടുറപ്പിച്ച സംസ്ക്കാര ചിന്തകളും ഗുരു പരമ്പരയുടെ അനിഷേധ്യ വൈദിക സിദ്ധാന്തങ്ങളും ഒന്നു കൂടെ വേറൊരു രീതിയിൽ ചിന്തിച്ചു നോക്കി. അല്ലെങ്കിലും ഡാർവിന്റെ പരിണാമ സിദ്ധാന്തം പഠിക്കുന്ന കാലം മുതലേ തന്നെ എനിക്കു വിശ്വാസമില്ലായിരുന്നു. പിന്നെ.. കുരങ്ങനിൽ നിന്നു മനുഷ്യൻ ഉണ്ടായി പോലും. എന്തായാലുംപരീക്ഷ പാസ്സാവാൻ വേണ്ടി പഠിച്ച പാതി വെന്ത ശാസ്ത്രം തൊണ്ട തൊടാതെ വിഴുങ്ങേണ്ടി വന്നു. എനിക്കു തോന്നുന്നത് മനുഷ്യൻ ഒരു ഏലിയൻ ആണെന്നാണ്. അനന്ത ശൂന്യമായ ഈ പ്രപഞ്ചനത്തിന്റെ ഏതോ കോണിൽ നിന്നു വന്നവർ. ആവാസ വ്യവസ്ഥ തകിടം മറിഞ്ഞപ്പോൾ വേറൊന്നു തേടി വേറെയേതോ നശിപ്പിക്കപ്പെട്ട ഭൂമിയിൽ നിന്നു ഈ കാണുന്ന ഭൂമിയിൽ എത്തിപ്പെട്ടവർ. ജീവൻ ശേഷിച്ചവർ പ്രകൃതിയോട്...