എഴുത്തുകാരൻ

അയാൾ ഒരുപാട് എല്ലുതുമായിരുന്നു. ചെറുതും വലുതുമായ കഥകൾ. ഇതുവരെ എഴുതിയ കഥകളുടെ എണ്ണം വച്ച് നോക്കുകയാണെങ്കിൽ അയാൾ ഒരു പേരുകേട്ട എഴുത്ത്കാരൻ ആവേണ്ടതാണ്. പക്ഷേ എഴുതിയ കഥകൾ എവിടെയും പ്രസിദ്ധീകരിക്കാത്തതിനാൽ അയാളെ ക്കുറിച്ചോ അയാളുടെ കഥകളെക്കുറിച്ചോ ആർക്കും അറിവുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ അയാളൊരു പുതിയ കഥ എഴുതിതുടങ്ങി. പതിയെയാണ് തുടങ്ങിയെങ്കിലും പിന്നീട് അയാളെപ്പോലും അമ്പരപ്പിച്ച് കൊണ്ട് കഥ അയാളെകൊണ്ട് എഴുതിക്കുകയായി. ഒരു ദിവസം രാത്രി വൈകിയിട്ടും അയാളെ കാണാതായതിനാൽ ബേസ്മെൻ്റിലെ ഓഫീസ്മുറിയിലേക്ക് കടന്നു വന്ന ഭാര്യ കണ്ടത് എഴുതികൂട്ടിയ പേപ്പറുകൾക്ക് മുകളിൽഉറങ്ങി വീണ ഭർത്താവിനെയാണ്. വായന ശീലം തീരെയില്ലാഞ്ഞിട്ടും അവളെന്ത് കൊണ്ടോ അന്നാ കഥ വായിച്ചു തുടങ്ങി. നിർത്താനാവാതെ എഴുതിയതത്രയും ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തിട്ട് വിശ്വാസം വരാതെ അയാളെ നോക്കി അവൾ നിന്നു. കണ്ണുകളിൽ ആരാധന മാത്രമായിരുന്നു, ഒരു വലിയ എഴുത്ത് കാരനോടുള്ള ആരാധന. പിറ്റേ ദിവസം ചായ കുടിച്ച് എന്തോ ചിന്തിച്ച് ജനാലയിലൂടെ മഞ്ഞ് നോക്കിയിരിക്കുകയായിരുന്നു അയാൾ. നിങ്ങളുടെ കഥ ഞാൻ വായിച്ചു, കേട്ടോ . ഇത് എന്തായാലും പ്രസിദ്ധീകരിക്കാൻ അയക്കണം. ഇതുവരെ ഒരു കഥയും ആർക്കും അയച്ചിട്ടില്ലായിരുന്ന അയാൾക്കും അന്നാദ്യമായി ഭാര്യപറഞ്ഞതിനോട് യോജിപ്പ് തോന്നി. അതെ അയക്കണം. ഇന്ന് തന്നെ. വീട്ടിലെ വേഷത്തിൽ അടുക്കളയിലെ വേസ്റ്റ് പുറത്ത് കളയാനിറങ്ങിയഭാര്യയോട് "നിനക്കെന്താ തണുക്കുന്നില്ലേ? എന്താ ആ ജാക്കറ്റിട്ടാൽ" അവളത് കേട്ടതായി ഭാവിച്ചില്ല. എന്തോ പിറുപിറുത്ത് കൊണ്ട് അയാൾ ബേസ്‌മെൻ്റിലേക്കിറങ്ങി. അയാളെ കാത്ത് കഥയും. നാളുകൾ കടന്നുപോയി. കഥയിലെ കഥാപാത്രങ്ങൾ അയാൾക്ക് അടുത്തവരായി. ഇതിനിടെ അതുവരെയുള്ള കഥാഭാഗം ഒരു പബ്ലിഷിങ് കമ്പനിക്ക് അയച്ചതിന് മറുപടി വന്നു. അവരത് സീരീസായി പ്രസിദ്ധീകരിക്കാമെന്ന്. കോൺട്രാക്ട് ഒപ്പിട്ട് അന്നു തന്നെ അയാളച്ചു. അങ്ങനെ ആദ്യമായി അയാളുടെ കഥ പുസ്തകരൂപത്തിലായി. നാളുകൾക്കകം പുസ്തകത്തിൻ്റെ വൻ വില്പന കാരണം വീണ്ടും അച്ചടിച്ച് തുടങ്ങേണ്ടി വന്നു. അയാളൊരു അറിയപ്പെടുന്ന എഴുത്തുകാരനായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ എവിടേക്കും പോകാതെ അയാളാ കഥഎഴുതിക്കൊണ്ടേ ഇരുന്നു. ആദ്യത്തെ പുസ്കകം വായിച്ചവർ അടുത്തതിനായി കാത്തിരിക്കുകയായി. കാരണം കഥാപാത്രങ്ങൾ ഒരു കെണിയിൽ അകപ്പെിട്ടിടത്താണല്ലോ ഒന്നാം ഭാഗം അവസാനിച്ചത്. അയാൾക്കാകട്ടെ കഥ എത്ര എഴുതിയിട്ടും അവരെ രക്ഷിക്കാൻ പറ്റുന്നുണ്ടായിരുന്നതുമില്ല. പിന്നെ പിന്നെ ആകഥാപാത്രങ്ങൾ അയാളെ ചോദ്യങ്ങൾ കൊണ്ട് ബുദ്ധിച്ചുട്ടിച്ച് തുടങ്ങി. രക്ഷിക്കാൻ സദാ സമയവും വിളിക്കുകയായി. അങ്ങനെയൊരു നാൾ എഴുതിയ പേപ്പറുകൾക്ക് മുകളിൽ ഉറങ്ങി വീണതായിരുന്നു അയാൾ. ഒരു ലൈഫ്ബോയ് സോപ്പിൻ്റെ മണം അയാളെ ഏതോ ഓർമ്മയിലേക്ക് ഉണർത്തി. മഞ്ഞുപെയ്ത വഴിയിലൂടെ എങ്ങോട്ടെന്നില്ലാതെ നടക്കുകയായിരുന്നു അയാൾ. അയാളുടെ കൂടെയുള്ള ആളുകള് ആകെ പരിഭ്രാന്തരായിരുന്നു. ഒരു നിമിഷം അവർ അവരെ ത്തന്നെ മറന്നുപോകുമോ എന്ന ഘട്ടം വന്നപ്പോൾ അയാൾ എഴുത്തുകാരനെ തേടി പുറപ്പെടുകയായിരുന്നു. മഞ്ഞിലുറഞ്ഞു പോകുന്ന കാലുകൾ വലിച്ചു കഷ്ടപ്പെട്ട് അയാളവസാനം എഴുത്ത് കാരനെ കണ്ടുമുട്ടി. ഒരുചാർമിനാർ അവന് നീട്ടിക്കൊണ്ട് ഗൗരവത്തിൽ പുകയൂതി വിടുകയായിരുന്നു എഴുത്തുകാരൻ. തന്നെ രക്ഷിക്കാൻ ഉള്ള വഴി എനിക്കറിയാം. പക്ഷേ... അയാളെന്തോ മുഴുമിപ്പിക്കാതെ ചിന്തയിലാണ്ടു. എന്താ കാര്യമെന്നറിയാതെ ഏക പ്രതീക്ഷയായ എഴുത്ത്കാരനെ നോക്കി അയാൾ സിഗററ്റ് കത്തിക്കാൻ തീ തപ്പുകയായിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചില ശാസ്ത്ര ചിന്തകൾ

മറുപുറം

ഒരു ബെംഗളൂരു പ്രണയം