എഴുത്തുകാരൻ
അയാൾ ഒരുപാട് എല്ലുതുമായിരുന്നു. ചെറുതും വലുതുമായ കഥകൾ. ഇതുവരെ എഴുതിയ കഥകളുടെ എണ്ണം വച്ച് നോക്കുകയാണെങ്കിൽ അയാൾ ഒരു പേരുകേട്ട എഴുത്ത്കാരൻ ആവേണ്ടതാണ്. പക്ഷേ എഴുതിയ കഥകൾ എവിടെയും പ്രസിദ്ധീകരിക്കാത്തതിനാൽ അയാളെ ക്കുറിച്ചോ അയാളുടെ കഥകളെക്കുറിച്ചോ ആർക്കും അറിവുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ അയാളൊരു പുതിയ കഥ എഴുതിതുടങ്ങി. പതിയെയാണ് തുടങ്ങിയെങ്കിലും പിന്നീട് അയാളെപ്പോലും അമ്പരപ്പിച്ച് കൊണ്ട് കഥ അയാളെകൊണ്ട് എഴുതിക്കുകയായി. ഒരു ദിവസം രാത്രി വൈകിയിട്ടും അയാളെ കാണാതായതിനാൽ ബേസ്മെൻ്റിലെ ഓഫീസ്മുറിയിലേക്ക് കടന്നു വന്ന ഭാര്യ കണ്ടത് എഴുതികൂട്ടിയ പേപ്പറുകൾക്ക് മുകളിൽഉറങ്ങി വീണ ഭർത്താവിനെയാണ്. വായന ശീലം തീരെയില്ലാഞ്ഞിട്ടും അവളെന്ത് കൊണ്ടോ അന്നാ കഥ വായിച്ചു തുടങ്ങി. നിർത്താനാവാതെ എഴുതിയതത്രയും ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തിട്ട് വിശ്വാസം വരാതെ അയാളെ നോക്കി അവൾ നിന്നു. കണ്ണുകളിൽ ആരാധന മാത്രമായിരുന്നു, ഒരു വലിയ എഴുത്ത് കാരനോടുള്ള ആരാധന. പിറ്റേ ദിവസം ചായ കുടിച്ച് എന്തോ ചിന്തിച്ച് ജനാലയിലൂടെ മഞ്ഞ് നോക്കിയിരിക്കുകയായിരുന്നു അയാൾ. നിങ്ങളുടെ കഥ ഞാൻ വായിച്ചു, കേട്ടോ . ഇത് എന്തായാലും പ്രസിദ്ധീകരിക്കാൻ അയക്...