പോസ്റ്റുകള്‍

എഴുത്തുകാരൻ

അയാൾ ഒരുപാട് എല്ലുതുമായിരുന്നു. ചെറുതും വലുതുമായ കഥകൾ. ഇതുവരെ എഴുതിയ കഥകളുടെ എണ്ണം വച്ച് നോക്കുകയാണെങ്കിൽ അയാൾ ഒരു പേരുകേട്ട എഴുത്ത്കാരൻ ആവേണ്ടതാണ്. പക്ഷേ എഴുതിയ കഥകൾ എവിടെയും പ്രസിദ്ധീകരിക്കാത്തതിനാൽ അയാളെ ക്കുറിച്ചോ അയാളുടെ കഥകളെക്കുറിച്ചോ ആർക്കും അറിവുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ അയാളൊരു പുതിയ കഥ എഴുതിതുടങ്ങി. പതിയെയാണ് തുടങ്ങിയെങ്കിലും പിന്നീട് അയാളെപ്പോലും അമ്പരപ്പിച്ച് കൊണ്ട് കഥ അയാളെകൊണ്ട് എഴുതിക്കുകയായി. ഒരു ദിവസം രാത്രി വൈകിയിട്ടും അയാളെ കാണാതായതിനാൽ ബേസ്മെൻ്റിലെ ഓഫീസ്മുറിയിലേക്ക് കടന്നു വന്ന ഭാര്യ കണ്ടത് എഴുതികൂട്ടിയ പേപ്പറുകൾക്ക് മുകളിൽഉറങ്ങി വീണ ഭർത്താവിനെയാണ്. വായന ശീലം തീരെയില്ലാഞ്ഞിട്ടും അവളെന്ത് കൊണ്ടോ അന്നാ കഥ വായിച്ചു തുടങ്ങി. നിർത്താനാവാതെ എഴുതിയതത്രയും ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തിട്ട് വിശ്വാസം വരാതെ അയാളെ നോക്കി അവൾ നിന്നു. കണ്ണുകളിൽ ആരാധന മാത്രമായിരുന്നു, ഒരു വലിയ എഴുത്ത് കാരനോടുള്ള ആരാധന. പിറ്റേ ദിവസം ചായ കുടിച്ച് എന്തോ ചിന്തിച്ച് ജനാലയിലൂടെ മഞ്ഞ് നോക്കിയിരിക്കുകയായിരുന്നു അയാൾ. നിങ്ങളുടെ കഥ ഞാൻ വായിച്ചു, കേട്ടോ . ഇത് എന്തായാലും പ്രസിദ്ധീകരിക്കാൻ അയക്...

ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

ഈ ഭൂലോകത്ത് ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിതാണ്, അതിതാണ് എന്ന് പയ്യന്നൂർ കോളേജ് ക്യാമ്പസ്സിൽ പാടി നടന്നിരുന്ന കാലത്തിങ്കൽ ..റാഗിംഗിന്റെ മൂപ്പെത്തിയ ചേട്ടന്മാരുടെ നെഗളിപ്പിൽ മാൻപേടകളെപോലെ , ഞങ്ങളുടെ തലവെട്ടം കണ്ടാൽ മാറിമറയുന്ന പാവാടക്കാരികൾ . ..അവരെ കറക്കാനായി ഡിഗ്രിചേട്ടന്മാരുടെ വിലയേറിയ ഉപദേശങ്ങക്കൾക്കായി ഭാസ്കരേട്ടൻറെ കാന്റീനിൽ പൊറോട്ടയും പോത്തിറച്ചിയും ദക്ഷിണ വെക്കുന്ന സെക്കന്റ് പ്രീ ഡിഗ്രി ക്കാരുടെ കൂട്ടത്തിലായിരുന്നു ഈ വിനീത വിധേയന്റെയും സ്ഥാനം. അങ്ങനെ കണ്ണിറുക്കലിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചു തന്ന പ്രത്യുഷിനെ മനസ്സിൽ ധ്യാനിച്ച് ആദ്യത്തെ എൻകൗണ്ടറിനായി കോളേജ് ബസ്റ്റോപ്പിൽ ഞാൻ കാത്ത് നിന്നു, പിലാത്തറയിൽ നിന്നും വരുന്ന അനൂപ യെയും കാത്ത്. കണ്ടോത്തറ ഭഗവതിയുടെ പുറപ്പെടലിനു മുൻപുള്ള പെരുമ്പറ പോലെ അടിക്കുന്നു.. അതും ഫുൾ ബാസിൽ . എന്തോന്ന്? നമ്മുടെ ഹൃത്തടം തന്നെ. "വിനാശ കാലേ വിപരീത ബുദ്ധി". ഭീമൻ രഘു മന്ത്രിച്ചത്‌ ഞാൻ കേട്ടില്ലെന്നു നടിച്ചു. പക്ഷെ പിലാത്തറ ബസ്സിൽ നിന്ന് ഇറങ്ങിയ അനൂപയെ നോക്കി ഞാൻ കണ്ണിറുക്കിയത് കണ്ടത് അവളുടെ പിറകിലായി ബസ്സിറങ്ങിയ ഫിസിക്സ് സാർ ആയിരുന്നു. അതിന്റെ അന...

നിർഭയം നിരന്തരം പിന്നെ വികേഷും

രണ്ടു ദിവസമായി ആ പ്രമുഖ ചാനലിൽ വന്ന്‌കൊണ്ടിരുന്ന ഒരു വാർത്ത. ഇടക്കിടക്ക് ഫ്ലാഷ് ന്യൂസും ലൈവ് ന്യൂസും പിന്നെ മേമ്പൊടിക്കായി അന്തി ചർച്ചയും. എല്ലാം തന്നെ ഈ ഒരേ വിഷയത്തിൽ. വെറിപിടിച്ച പോലെ ഒരു റിപ്പോർട്ടറും മീഡിയ റൂമിൽ നിന്ന് ചോദ്യശരങ്ങളുമായി അഭിനവ ആക്ടിവിസ്റ്റും. ഒടുക്കം രണ്ടു മത വിഭാഗങ്ങളുടെ ദൈവങ്ങളുടെ മേലായി ചർച്ച. ഒരു വിഭാഗത്തിന്റെ ദൈവത്തെ മറ്റു വിഭാഗക്കാർ അപമാനിച്ചു. കലാപത്തിന് വേണ്ട മുന്നൊരുക്കങ്ങൾ തുടങ്ങാൻ ചാനെൽ മുതലാളി തൊഴിലാളികളോട് ആഹ്വാനം ചെയ്തു.. ഉടൻ തന്നെ എല്ലാ ചാനെൽ സഹോദരങ്ങളെയും വിളിച്ചു സ്ഥിതി എത്ര മോശമാക്കാമോ അത്ര കഠിനാധ്വാനം ചെയ്യാൻ പറഞ്ഞു. അതിന്റെ പരിണിത ഫലം ഭീകരമായിരുന്നു. നാടിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ആൾകാർ പ്രസ്തുത സ്ഥലത്തേക്ക് കുതിച്ചെത്തി. അന്തി ചർച്ചയിൽ പരസ്പരം ഭീഷണിയും പോർ വിളിയും. എരിവ് പകർന്നു കൊണ്ട് മീഡിയേറ്ററും. ചാനെൽ മുതലാളിമാർ ആർത്തു ചിരിച്ചു. അന്ന് രാത്രി തന്നെ കലാപം തുടങ്ങാൻ ഭീഷണിപ്പെടുത്തിയ ആളുടെ വീട്ടിലേക്ക് കൂലിക്കാളെ ഏർപ്പാടാക്കി. പിന്നെ ക്യാമെറ റെഡി ആക്കാൻ തൊഴിലാളികൾക്ക് നിർദ്ദേശവും. തലച്ചോറ് പണയം വെച്ച അടിമകൾ. അവർ തയ്യാറായി. അങ്ങനെ ആ നാടിനെ മാറ...

ചില ടിവി കഥകൾ

പുതിയ ടിവി ************************* വൈകിട്ട് സ്കൂൾ വിട്ടു നേരെ പടിഞ്ഞാറേക്ക്. അവിടെയാണ് കൂട്ടുകാർ ഒരുമിച്ച് ഫുട്ബോൾ കളിക്കുന്നത്. നാരായണേച്ചിയുടെ പറമ്പിൽ നിന്ന് കണ്ടോക്കാരീടെ പറമ്പിലൂടെ നരിയഞ്ചേരി റോഡിലൂടെ പടിഞ്ഞാറു മാധവേച്ചിയുടെ വീട്ടിലേക്ക്. അതാണ് റൂട്ട്. കളി തുടങ്ങുന്നതിനു മുൻപേ എത്തിയില്ലെങ്കിൽ പിന്നെ ഗോളി ആവേണ്ടി വരും. അതുകൊണ്ടു ധൃതി പിടിച്ചു ഓടുകയായിരുന്നു ഞാൻ. കണ്ടൊക്കാരീടെ പറമ്പിലൂടെ പോകുമ്പോൾ ആരോ പിറകിൽ നിന്ന് ഉച്ചത്തിൽ കൈ അടിച്ചു വിളിച്ചു. നോക്കുബോൾ കണ്ടോക്കാരി തന്നെ. അല്ലപ്പാ, ഇ പെണ്ണുങ്ങൾ എന്നെ എന്തിനാ ഈ നേരമില്ല നേരത്തു വിളിക്കുന്നത്. അനിഷ്ടം പുറത്തു കാണിക്കാതെ ചോദിച്ചു. " എഎന്തേച്ചി." " മോനെ നീ അറിഞ്ഞോ നമ്മടെ വീട്ടിൽ ടിവി വാങ്ങിട്ട. കളറാ . ഫുട്ബാൾ കപ്പുകളി ഉണ്ട്. കാണാൻ വരണേ " അങ്ങനെ അവരുടെ വീട്ടിലും ടിവി വാങ്ങീ. എന്നാണാവോ ഇനി എന്റെ വീട്ടിൽ ടിവി വാങ്ങുക. ഞാൻ നിരാശനായി പടിഞ്ഞാറേക്ക് നടന്നു. ചൂടായ ടിവി ******************** അങ്ങനെ അവസാനത്തെ പരീക്ഷയും കഴിഞ്ഞു. നാളെ മുതൽ മധ്യവേനലവധി തുടങ്ങുകയാണ്. പച്ച മാങ്ങാ മോഷ്ടിച്ച് ഉപ്പും കൂട്ടി തിന്നും, ഏച്ചിലാ...

ഒരു നാടോടിക്കഥ

പണ്ട് പണ്ട് ഒരു നാട്ടിൽ രാമു എന്ന് പേരുള്ള ഒരു സാധാരണക്കാരന് താമസിച്ചിരുന്നു. ആ നാട്ടിൽ ഒരുപാടു പണക്കാരും അതിന്റെ ആയിരം ഇരട്ടി മടങ്ങു പാവപ്പെട്ടവരും ഉണ്ടായിരുന്നു. പക്ഷെ രാമുവിന് ഇപ്പോഴും എപ്പോഴും പണക്കാരനാകണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയിരിക്കെ ഒരു ദിവസം ജോലി കഴിഞ്ഞു വരുമ്പോൾ നേരം ഒരുപാടു ഇരുട്ടി. അതുകൊണ്ടു തന്നെ പതിവില്ലാത്ത ഒരു വഴിയിലൂടെ ആണ് അയാൾ നടന്നത്. സാധാരണ ആരും ആ വഴി പോവാറില്ല. കാരണം വഴിയിൽ ഒരു ഇടിഞ്ഞു പൊളിഞ്ഞ വീടുണ്ട്. അവിടെ ഭൂതം ഉണ്ടെന്നായിരുന്നു ആ നാട്ടുകാരുടെ വിശ്വാസം. പക്ഷെ രാമുവിന് എത്രയും പെട്ടെന്ന് വീട്ടിലെത്തണമായിരുന്നു. ഈ വഴിക്കാണെങ്കിൽ പെട്ടെന്ന് എത്തും. അത് കൊണ്ട് ഭൂതത്തിന്റെ കാര്യം അയാൾ കാര്യമാക്കിയില്ല. പക്ഷെ നടന്നു നടന്നു ആ വീടിന്റെ അടുത്തെത്താൻ ആകുംതോറും അയാളുടെ ഭയം കൂടി കൂടി വന്നു. നാട്ടിൽ പറഞ്ഞു നടക്കുന്ന ഭൂതക്കഥകൾ എല്ലാം ഒന്നൊന്നായി അയാളുടെ മനസ്സിലേക്കോടി വന്നു. ഓരോ കാലടിക്കും ഭാരം കൂടിയ പോലെ. ശക്തിയായി ഓടാൻ അയാൾ ആഗ്രഹിച്ചു. പക്ഷെ അയാളുടെ വേഗത കുറഞ്ഞു കുറഞ്ഞു വന്നു അവസാനം ആ വീടിന്റെ കൃത്യം മുന്നിൽ എത്തിയപ്പോൾ അയാൾ അവിടെ നിന്നു ...

മഴ

മഴയാണ് ഞാൻ പണ്ട് ഭൂമിയിൽ പതിവായി പെയ്തുയിർ കൊണ്ടതാണ് എന്റെ വരവും പ്രതീക്ഷിച്ചു മണ്ണിലൊരായിരം ജീവന്റെ നാമ്പുകൾ കാത്തിരിക്കും പിന്നെന്റെ കുളിരേകും കൈത്തണ്ടയേൽക്കുമ്പോളവരുടെ നെഞ്ചകം ഹരിതാഭയാൽ നിറയും പൂക്കളും വണ്ടും പൂമ്പാറ്റയും ചേർന്നീ യവനിയാകെയലങ്കരിക്കും പ്രണയവും വിരഹവും പങ്കു വയ്ക്കുന്നൊരാ പ്രണയിനികൾക്കെന്നും ഞാൻ കൂട്ടുകാരി എന്നുമെൻ വരവിലോർമ്മകളകതാരിൽ ചുട്ടു പൊള്ളുന്നൊരു നീറ്റലാകും കാലങ്ങളേറെ കടന്നുപോയാലുമാ നാളുകൾ എന്റെയീ കൈക്കുമ്പിളിലൂയലാടും അറിവിന്റെയാലയ യാത്രയും കടലാസു തോണിയും കൂട്ടുകാരും പൊന്കതിർ ചിങ്ങവും പൊന്നോണപ്പൂക്കളും പിന്നെയെന്നെക്കുറിച്ചുള്ളൊർമ്മകളും ഇന്നും മനസ്സിൽ താളം കെട്ടി നിലക്കൊന്നൊരെൻ കൂട്ടുകാരെ നിങ്ങളെപ്പോലെയെനിക്കുമുണ്ടാശ തമ്മിൽ കാണുവാനായ് പക്ഷെ പറയാത്തതെന്തേ മരങ്ങളാമെൻ ജീവവായു വെട്ടിമുറിക്കാതിരിക്കാൻ അവരില്ലാതെ ഞാനില്ലായെന്നറിഞ്ഞിട്ടുമെന്തേയീ ഭീരുവിൻ മൗന വ്രതം സമയം വൈകിപ്പോകുന്നു പിന്നെയെൻ വരവില്ല ഭൂമിയിൽ മടക്കമില്ല ഊഷരമായ മരുഭൂമിയായെന്റെ പ്രിയഭൂമി നിന്നെ കാണുവാൻ ആവതില്ല ഒരുമിച്ചു നല്കാൻ ചുടുനെടുവീർപ്പു പോൽ മണ്ണിന്റെ ഗന്ധമില്ല ഇനിയും...

പോരാ ഇനിയും വേണം

പണ്ട് പണ്ട് സ്വന്തം എന്ന് പേരുള്ള ഒരു ഗ്രാമം ഉണ്ടായിരുന്നു. അവിടത്തെ പ്രത്യേകത എന്താണെന്ന് വെച്ചാൽ അവിടുള്ളവർക്ക് വാക്കുകൾ സ്വന്തമായി ഉണ്ടായിരുന്നില്ല എന്നതാണ്. വാക്കുകൾ ഇല്ലാതിരുന്നത് കൊണ്ട് തന്നെ എല്ലാവരും പല ശബ്ദങ്ങൾ ഉണ്ടാക്കിയാണ് ആശയവിനിമയം നടത്തിയിരുന്നത്. ആ ഗ്രാമത്തിൽ ഒരു കറുത്ത കുട്ടി ഉണ്ടായിരുന്നു. അവന്റെ വീടിന്റെ അടുത്ത് തന്നെ ഒരു വെളുത്ത പെൺകുട്ടിയും ഉണ്ടായിരുന്നു. അവനു അവളെ വളരെ ഇഷ്ടമായിരുന്നു. പക്ഷെ ഒരിക്കലും അവളോട്‌ അത് പറയാൻ അവനു കഴിഞ്ഞില്ല. കാരണം അതിനുള്ള വാക്കുകൾ അവന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. അങ്ങനെ കൊറേക്കാലം കഴിഞ്ഞപ്പോൾ വളരെ ബുദ്ധിമാനായ ഒരു വ്യപാരി ലോകത്തെമ്പാടും സഞ്ചരിച്ചു അവസാനം ആ ഗ്രാമത്തിൽ എത്തിച്ചേർന്നു. വാക്കുകൾ ഉണ്ടാക്കുവാനായി അയാൾ ഒരു ഫാക്ടറി നിർമിച്ചു. അങ്ങനെ ഉണ്ടാക്കിയ വാക്കുകൾ അയാൾ വിപണിയിൽ എത്തിക്കുകയും ചെയ്തു. പലതരം വാക്കുകൾക്ക് പലതരം വിലയാണ്. സ്നേഹം, സന്തോഷം, മമത, കരുണ, സഹതാപം എന്നിവയ്ക്കൊക്കെ തീ പിടിച്ച വിലയായിരുന്നു. ആത്മാർത്ഥത, സത്യസന്ധത , സത്യം എന്നിവ വളരെ അപൂർവമായി മാത്രമേ വിപണിയിൽ എത്തിയിരുന്നുള്ളൂ. അത്തരം വാക്കുകൾക്ക് മുൻകൂറായി പണം അടച...

മനസ്സാക്ഷി

നമ്മൾ നമ്മളെ ശരിക്കും മനസ്സിലാക്കിയിട്ടുണ്ടോ. മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ. ഇല്ല എന്ന് തന്നെ ആയിരിക്കും ഓരോരുത്തരുടെയും ഉത്തരം. കാരണം മറ്റുള്ളവരെ മനസ്സിലാക്കാനാണല്ലോ നാം എന്നും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇനി നാം നമുക്കായി സമയം മാറ്റി വെക്കാറുണ്ടോ എന്ന് ചിന്തിച്ചു നോക്കിയാലും ഉത്തരം തഥൈവ. നാം നമുക്കായി മനപ്പൂർവം സമയം കരുതി വെക്കാറില്ലെങ്കിലും നമുക്ക് വീണു കിട്ടുന്ന ചില നിമിഷങ്ങളുണ്ട്. നമ്മളെ അറിയാൻ. ഒരല്പം ധ്യാനിക്കാൻ. സ്വന്തം ശരീരത്തെയും മനസ്സിനെയും പഠിക്കാൻ. അന്നന്ന് നടന്ന അല്ലെങ്കിൽ നടക്കാനിരിക്കുന്ന കാര്യങ്ങളെ ഗാഢമായി അവലോകനം ചെയ്യാൻ നമുക്ക് കിട്ടുന്ന അഞ്ചോ പത്തോ മിനുട്ടുകൾ. അതെ അത് ലഭിക്കുന്നത് മറ്റെവിടെയുമല്ല നമ്മുടെ വീട്ടിലെ ഒരു സ്ഥലത്താണ്. തെറ്റിയിട്ടില്ല, അതെ കക്കൂസിൽ. ആരും ശല്യം ചെയ്യാനില്ല. ആർക്കും അതിനൊട്ടു താല്പര്യവും കാണില്ല. നമ്മുടെ ചിന്തകളും സ്വപ്നങ്ങളും. ആഹാ. എത്ര ഹൃദ്യമാണ് അങ്ങനെ ഇരിക്കാൻ. വല്ലപോഴും വന്നു പോകുന്ന താളലയങ്ങൾ, ദുർഗന്ധ മന്ദ പൂരിതമായ ഇളം വായുപ്രവാഹങ്ങൾ. എത്ര നാളായി നാം ആസ്വദിച്ച് തൂറിയിട്ട്. അവിടെയും താളപ്പിഴകളുമായി വന്നല്ലോ അവൻ, സെൽ ഫോൺ. വാട്...

ആകാശത്തിലേക്കുള്ള ദൂരം

അസ്തമയ സൂര്യനെ കണ്ടിട്ടില്ലേ. നല്ല ചുവപ്പ് നിറത്തിൽ. പിന്നെ പതുക്കെ പതുക്കെ കടലിലേക്ക് താഴ്ന്നു പോകുമ്പോൾ മങ്ങി മങ്ങി അങ്ങനെ തീരെ തീവ്രത ഇല്ലാതെ വെറുമൊരു പൊട്ടായി മാറുന്നത്. ജീവിതത്തിനെ പല ഘട്ടങ്ങളിലും നമ്മളെ നമ്മളാക്കി നിർത്തുന്ന ഒരു വികാരമുണ്ട്. ഞാൻ , എന്റേത് എന്നൊക്കെ ഉള്ള വിചാരം. എല്ലാവരും തന്നെ ചുറ്റി കറങ്ങണം എന്ന് വാശി പിടിക്കുന്ന നാളുകൾ. എന്തിനും ഏതിനും മൂല്യം കണക്കാക്കി അത്ര തന്നെയോ അതിൽ കൂടുതലോ വേണമെന്ന ദാർഷ്ട്യം. അത് സ്വന്തമെന്ന അഹങ്കാരത്തിനോടുള്ള സ്നേഹം ആയാൽ പോലും ഒരല്പം പോലും കുറഞ്ഞാൽ പരാതിയായി പരിഭവമായി. ഒരു നാളുണ്ട് . നാം നമ്മിലേക്ക് ചുരുങ്ങി ചുരുങ്ങി ഇല്ലാതാകുന്ന ഒരു കാലം. അന്ന് നമ്മളറിയാതെ അറിയും, കൂടെ ഉള്ളതൊന്നും തന്റേതല്ല എന്നും ഈ ലോകത്തിൽ പുല്ലു വില പോലും നമുക്കില്ലെന്നു. അന്ന് ഒരല്പം സ്നേഹത്തിനു വേണ്ടി പോട്ടെ സ്നേഹിച്ചവരെ അല്ലെങ്കിൽ സ്വന്തക്കാരെ വെറുതെ ഒരു നോക്ക് കാണാൻ ആഗ്രഹിക്കും. വൈപരീത്യമെന്നു പറയട്ടെ, അവർക്കൊന്നും അന്ന് അതിനു തീരെ സമയമുണ്ടാവില്ല. അവരുടെ ലോകം അപ്പോഴും കറങ്ങി കൊണ്ടേയിരിക്കുകയായിരിക്കും. അന്ന് അവരുടെ സാമീപ്യം, കൊച്ചു വര്ത്തമാനം , ഒരല്പം ഓർമ്...

ഉമീത്

തികച്ചും യാന്ത്രികമായി മാറിയ ജീവിതത്തിൽ ഒരു മാറ്റം കൊണ്ട് വരാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. കുടുംബ ജീവിതത്തിന്റെ തിരക്കുകളിലേക്ക് അപ്രത്യക്ഷനാകുന്നതുവരെ ഉണ്ടായിരുന്ന തുറന്ന ആകാശത്തിന്റെ ആനന്ദതയെ തിരയാൻ തീരുമാനിച്ച ആ ദിവസം. ഹോഹ് ലുഫ്ട് ബ്രൂകെ യിലെ ഷേപ്പ്ലിൻ തീയറ്ററിൽ നടക്കുന്ന സ്റ്റാൻഡ് അപ്പ് ആക്ടിങ് കോഴ്സിലേക്ക് ഞാനും ചേരാൻ തീരുമാനിച്ചു. ഭാഷയുടെയോ ജാതി മത രാജ്യ വിവേചനമില്ലാതെ ആർക്കും ചേരാമായിരുന്നത് കാര്യങ്ങൾ എളുപ്പമാക്കി. അന്നാണ് ഞാൻ ഉമീതിനെ ആദ്യമായി കാണുന്നത്. കൂട്ടത്തിൽ കൂടാതെ ഒരു മൂലക്ക് ഇരിക്കുകയായിരുന്നു അവൻ. കഷ്ടിച്ചു 15 വയസ്സ് പ്രായം വരും.ഒരു സാധാരണ പാന്റും ഷർട്ടുമാണ് വേഷം. കുനിഞ്ഞ ഇരിക്കുകയാണെങ്കിലും ഇടക്ക് തല ഉയർത്തുമ്പോൾ ആ കണ്ണിലെ തിളക്കം വ്യക്തമായിരുന്നു. ട്രെയ്നർ വന്ന ശേഷം എല്ലാവരും സ്വയം പരിചയപ്പെടുത്തി തുടങ്ങി. തന്റെ ഊഴം ആകുംതോറും അവന്റെ വേവലാതി കൂടി വരുന്നുണ്ടായിരുന്നു. കൈകൾ പോക്കറ്റിനുള്ളിലേക്ക് പരമാവധി കയറ്റി മുറി ജര്മനിൽ അവൻ പേരു പറഞ്ഞു. " ഉമീത് ". അഫ്ഗാനിസ്ഥാനിൽ നിന്നാണ്. താലിബാനിൽ നിന്ന് രക്ഷപ്പെട്ടു ജർമനിയിൽ യുദ്ധഅഭയാത്രി ആയി ജീവിക്കുകയാണ്. അവന്റെ മ...

സിനിമാക്കഥ

ടെക്സസ്സിൽ നിന്ന് വിമാനം കയറി, സീറ്റ്‌ ബെല്റ്റ് മുറുക്കാനുള്ള അറിയിപ്പ് വന്നതിനു ശേഷമാണ് മൊബൈല്‍ ഓണ്‍ ചെയ്ത് വീണ്ടും ഈ മെയില്‍ വായിച്ചത്.എത്രാമത്തെ തവണയെന്നു അറിയില്ല.ഇതേ മെയില്‍ തന്നെയാണ് അമേരിക്കൻ ജീവിതത്തില്‍ നിന്ന് ബാംഗളൂര്ക്ക് വിമാനം കേറാന്‍ കാരണമായതും.ഒരു നോണ്‍ സ്റ്റോപ്പ്‌ ഫ്ലൈറ്റിലെ വിരസതയില്‍ ഇരിക്കുമ്പോഴാണ് കണ്ണുകള്‍ പുസ്തകത്തില്‍ നിന്നും ഉറക്കത്തിലേക്ക് വീണു പോയത്. പതിവുപോലെ തന്നെയായിരുന്നു അന്നത്തെയും പ്രഭാതം. നിര്തതെയുള്ള അലാറം കേട്ട്. ഇത് എത്രാമത്തെ തവണയായെന്നു ഉറക്കത്തില്‍ പോലും എണ്ണിപ്പോകും.പ്രവാസി വീടിന്റെത കാരണവര്‍ ശ്രീമാന്‍ രാജേഷേട്ടന്റെ മൊബൈല്‍ അലാറംകേട്ടാണ് ഞങ്ങളുടെ എല്ലാവരുടെയും ഓരോ ദിവസും തുടങ്ങുന്നത്. ഓരോ അലാറവും വീണ്ടും 10 മിനുടിലെക്ക് സ്നൂസ് ചെയ്ത് സ്നൂസ് ചെയ്ത് അങ്ങനെ.ഒടുവില്‍ രാജേഷേട്ടന്‍ എണീറ്റു, അലാറം ഓഫ്‌ ചെയ്യുന്നതോടെ ഞങ്ങളുടെ രണ്ടാമത്തെ സുഖ നിദ്ര ആരംഭിക്കുകയായി. എണീറ്റ ശേഷം മുഖം കഴുകി നേരെ താഴെയുള്ള ഇക്കയുടെ ബെക്കരിയിലെക്ക്.ചൂട് ചായയും കൂടെ ഒരു വില്സും . അതാണ് അങ്ങേരുടെ പതിവ്. പിന്നെ ഇക്കയുടെ പറ്റു ബുക്കിലെ അക്കങ്ങളായി അവയുടെ മൂല്യം മാറുകയും ചെയ...

ചില ശാസ്ത്ര ചിന്തകൾ

മനനം ചെയ്യുന്നവനാണല്ലൊ മനുഷ്യൻ. അപ്പൊ അല്പം മനസ്സിനെ മനനം ചെയ്തു നോക്കിയാലോ എന്ന ചിന്ത കേറി. തേടിയ വള്ളി കാലിൽ ചുറ്റി എന്നു പറഞ്ഞ പോലെ അതേ സമയത്തു തന്നെയാണ് സ്റ്റീഫൻ ഹോക്കിൻസിന്റെ ഏലിയൻ പ്രവചനങ്ങൾ വായിച്ചത്. മനുഷ്യനേക്കാൾ എത്രയോ മടങ്ങു ബൗദ്ധികമായും സാങ്കേതികമായും വികാസം പ്രാപിച്ച അന്യ ഗ്രഹ ജീവികൾ മനുഷ്യവർഗത്തിന്റെ നാശത്തിനു കരണമായേക്കുമത്രേ. ചെറുപ്പം മുതലേ മനസ്സിൽ വേറിട്ടുറപ്പിച്ച സംസ്ക്കാര ചിന്തകളും ഗുരു പരമ്പരയുടെ അനിഷേധ്യ വൈദിക സിദ്ധാന്തങ്ങളും ഒന്നു കൂടെ വേറൊരു രീതിയിൽ ചിന്തിച്ചു നോക്കി. അല്ലെങ്കിലും ഡാർവിന്റെ പരിണാമ സിദ്ധാന്തം പഠിക്കുന്ന കാലം മുതലേ തന്നെ എനിക്കു വിശ്വാസമില്ലായിരുന്നു. പിന്നെ.. കുരങ്ങനിൽ നിന്നു മനുഷ്യൻ ഉണ്ടായി പോലും. എന്തായാലുംപരീക്ഷ പാസ്സാവാൻ വേണ്ടി പഠിച്ച പാതി വെന്ത ശാസ്ത്രം തൊണ്ട തൊടാതെ വിഴുങ്ങേണ്ടി വന്നു. എനിക്കു തോന്നുന്നത് മനുഷ്യൻ ഒരു ഏലിയൻ ആണെന്നാണ്. അനന്ത ശൂന്യമായ ഈ പ്രപഞ്ചനത്തിന്റെ ഏതോ കോണിൽ നിന്നു വന്നവർ. ആവാസ വ്യവസ്ഥ തകിടം മറിഞ്ഞപ്പോൾ വേറൊന്നു തേടി വേറെയേതോ നശിപ്പിക്കപ്പെട്ട ഭൂമിയിൽ നിന്നു ഈ കാണുന്ന ഭൂമിയിൽ എത്തിപ്പെട്ടവർ. ജീവൻ ശേഷിച്ചവർ പ്രകൃതിയോട്...

രണ്ടു പെൺകുട്ടികളും ഞാനും

ഈ കഥയിലെ വില്ലൻ എന്റെ ഒരു അടുത്ത സുഹൃത്ത് ആണ്. ചിലപ്പോ തോന്നും അവനെ വല്ലതും ചെയ്താലോ എന്ന് . മറ്റു ചിലപ്പോ അവൻ എന്നോട് കാണിക്കുന്ന സ്നേഹം കാണുമ്പോൾ അതെല്ലാം മറക്കും. എന്നാലും ആ രണ്ടു പെൺകുട്ടികളെയും ഞാൻ എന്നും ഓർക്കും. അവർ എനിക്കു നൽകിയ സ്‌നേഹവും അവരോടൊത്ത് ചിലവിട്ട ആ നല്ല നിമിഷങ്ങളും. വെള്ളിക്കീൽ ഗ്രാമത്തിൽ വച്ചു നടന്ന ഒരു ക്യാമ്പിൽ വച്ചാണ് ഞാൻ അവരെ ആദ്യമായി കാണുന്നത്. നിഷ്കളങ്കരായ ഗ്രാമീണരെ പോലെ പൂവിൽ നിന്നും പൂവിലേക്ക് പൂമ്പൊടി തേടി നടക്കുന്ന പൂമ്പാറ്റകളെപ്പോലെ ആ രണ്ടു പെൺകുട്ടികൾ ആ ക്യാമ്പിന്റെ ഓമനകളായിരുന്നു. അവരോടു മിണ്ടാനും കളി തമാശ പറയാനും മറ്റു ആൺകുട്ടികൾ മത്സരിച്ചു.എങ്കിലും അവർ കൂട്ടുകൂടിയത് അവനോടായിരുന്നു. അവൻ നന്നായി പാടുമായിരുന്നു.പക്ഷെ എന്നെ പോലെ ശക്തനായിരുന്നില്ല. ക്യാമ്പിൽ വേണ്ട സാധനങ്ങൾ ടൗണിൽ നിന്നു എന്റെ ചുമലിൽ വച്ചായിരുന്നു കൊണ്ടു വന്നിരുന്നത്. കൂട്ടിനു അവനും. പിന്നീട് ഒരു ആലിൻ ചുവട്ടിൽ ഉച്ച മയക്കത്തിലായിരുന്ന എന്നോട് വളരെ സ്വകാര്യമായിട്ടാണ് അവൻ വന്നു പറഞ്ഞത്. അതും ചുറ്റും ആരും ഇല്ലെന്നു ഉറപ്പു വരുത്തിയിട്ട്. ആ രണ്ടു പെൺകുട്ടികൾക്ക് എന്റെ കരുത്താർന്ന ചുമലിൽ കേറണമ...

മറുപുറം

മറുപുറം കച്ചറക്കാൻ ഹള്ളിയിലെ ഇരുനില വീടിന്റെ ഉമ്മറത്തു ഇരുന്നു ജോസ് അച്ചായൻ ഓർമ്മകളുടെ കണക്കെടുപ്പ് നടത്തുകയാണ്. ഇസ്‌റോയിൽ (ഐ എസ് ആർ ഒ) നിന്നു റിട്ടയർ ചെയ്തതിനു ശേഷം മക്കൾ തനിച്ചാക്കി പോകും വരെ വളരെ സന്തോഷവാനായിരുന്നു അച്ചായൻ. പക്ഷെ ചിറകറ്റ പക്ഷിയെപ്പോലെ ഇന്ന് ഭാര്യയുമൊത്തു വാർദ്ധക്യ ജീവിതം. മുകളിലെ നിലയിലെ വീട് വാടകക്ക് കൊടുത്തിരിക്കുകയാണ്. മൂന്നു റൂമുകൾ മൂന്നു പേർക്കായി. ഒന്നിൽ ഒരു ഘാനക്കാരൻ വിദ്യാർത്ഥിയാണ്.പിന്നെ ഒരു ഹിന്ദിക്കാരൻ ഐ ടി എഞ്ചിനീറും ഒരു മലയാളി പയ്യനും. പാവം, പണിയൊന്നും ആയിട്ടില്ല. എഞ്ചിനീറിംഗ് പഠിത്തമൊക്കെ കഴിഞ്ഞു ഇവിടെ ജോലി അന്വേഷിച്ചു നടക്കുകയാണ്. ജോലി ഇല്ലാത്തവന് റൂമു കൊടുക്കേണ്ടന്നു തെറ്റാതെ വാടക വാങ്ങിക്കാൻ വരാറുള്ള മക്കൾ പല പ്രാവശ്യം പറഞ്ഞതാണ്.പക്ഷെ വർഷങ്ങൾക്ക് മുൻപ് ബി എ കഴിഞ്ഞു ഒരുഗതി പരഗതി ഇല്ലാതെ പാമ്പാടിയിൽ നിന്നു ഉദ്യാനനഗരത്തിൽ എത്തിയപ്പോൾ കീശയിൽ ആകെ ഉണ്ടായിരുന്നത് പന്ത്രണ്ട് രൂപയാണ്. ഒടുവിൽ അതും തീർന്നു കോടിഹള്ളിയിൽ ഇസ്‌റോക് മുന്നിലെ കാന്റീനിനു മുന്നിൽ തീ പിടിച്ച വയറുമായി നിൽക്കുമ്പോൾ ബിസിബെല ബാത് വാങ്ങി തന്നത് പയ്യന്നൂരിലെ രാമകൃഷ്ണാട്ടൻ. പിന്നെ ഇസ്‌...

ഒരു ബെംഗളൂരു പ്രണയം

എം ജി റോഡിലെ തിരക്കു പിടിച്ച ഒരു പകൽ. പതിവ് പോലെ ആ ശനിയാഴ്ചയും വായ നോട്ടത്തിനായി ബ്രിഗേഡ് റോഡ് ലക്ഷ്യമാക്കി നടക്കുമ്പോഴാണ് ഹരി ഒരാൾക്കൂട്ടം കണ്ടത്. റോഡിലെ കാഴ്ചകൾ പ്രത്യേകിച്ചും ആരേലും തല്ലു കൂടുന്നത് ,ചീത്ത വിളിക്കുന്നത് നല്ല രസമാണ് കാണാൻ.ഭാഷയറിയില്ലെങ്കിലും അന്യോന്യം തെറി പറയുന്നത് കാണുമ്പോൾ ഒരു ഉൾപുളകം ഉണ്ടാകും. നല്ല കുട്ടി സിംബൽ ഉള്ള ഹരിക്ക് പ്രത്യേകിച്ചും. അടുത്തേക്ക് ചെന്നപ്പോഴാണ് കൂടുതൽ രസം. മോഡേൺ വസ്ത്രം ധരിച്ച ഒരു പെൺകുട്ടി ഓട്ടോക്കാരനുമായി വാക്കേറ്റമാണ്. പെൺകുട്ടി ഇംഗ്ലീഷിലും ഓട്ടോക്കാരൻ കന്നടയിലും. പതിവ് പോലെ പെൺകുട്ടി തനിച്ചാണ്. സകലമാന ജനങ്ങളും അവളെ ഒരു പീഡിതവസ്തുവായി നോക്കുന്നുണ്ട്. "വേണം ഇമ്മാതിരി ഡ്രെസ്സ് ഒകെ ഇട്ടു വരുമ്പോ ആലോചിക്കണം" ഒരു മാന്യൻ പിറു പിറുത്തു കാത്തിരിക്കുന്നുണ്ട്.അവളുടെ ഇറുകിയ വസ്ത്രത്തിലെ ഉലച്ചിലുകൾ കാണാൻ. ഓട്ടോക്കാരൻ മീറ്ററിൽ കാണിച്ച തുകയുടെ മൂന്നിരട്ടിയാണ് ചോദിക്കുന്നത്. ഹോ ഇപ്പൊ ഓട്ടോക്കും വാറ്റും സെസും സ്വച്ഛ് ഭാരത് ടാക്സ് ഒക്കെ ഉണ്ടോ? ഹരി തന്നെത്താൻ ചോദിച്ചുപോയി.ഈ ആത്മഗതം അല്പം ഉറക്കെ ആയതിനാലും തരക്കേടില്ലാത്ത വേഷം ധരിച്ചതിനാലും പെൺകുട്...

എഴുതാത്ത പേന

പലപ്പോഴും പോയിട്ടുള്ള ഒരു വഴിയിലൂടെയാണ് ഞാനിന്നും പോകുന്നത്. എന്നിട്ടും എന്തോ ഉൾ വിളി. സാധാരണ ഇങ്ങനെ ഒരു സന്ദർഭം ഉണ്ടായാൽ ആറാമിന്ദ്രിയത്തിന്റെ നിർദ്ദേശം അനുസരിക്കാറാണ് പതിവ്. എന്നിട്ടും ഇന്ന് ഞാൻ ബനസ്‌വാഡി റോഡിൽ നിന്നും ഇന്ദിരാ നഗറിലേക്ക് പോകുന്ന ഇടുങ്ങിയ റോഡ് തെരഞ്ഞെടുത്തു. എന്റെ ജീവിതത്തിലെ നിർണായകമായ ഒരു ദിവസമായിരിക്കും ഇതെന്ന്എന്റെ മനസ്സു ഓര്മപ്പെടുത്തിക്കൊണ്ടേ ഇരുന്നു. ഫ്‌ളൈഓവർ ഇറങ്ങി കുറച്ചു ചെന്നപ്പോഴാണ് ഒരു ഒരുപതു വയസ്സു തോന്നിച്ച പയ്യൻ ലിഫ്റ്റിന് കൈ കാണിച്ചത്. ഈ വഴി സാധാരണ ബസ്സ് പോകാറില്ല. അതു കൊണ്ടു തന്നെവല്ലവരും കൊടുക്കുന്ന ലിഫ്ട് കിട്ടിയാൽ നാലുകിലോമീറ്ററോളം നടത്തം ലാഭിക്കാം. പയ്യനല്ലേ..കുറച്ചു നടന്നു ആരോഗ്യം നന്നാവട്ടെ എന്നു കരുതി ഞാൻ വണ്ടി നിർത്തിയില്ല. ഇങ്ങനെ ചില ചെറിയ ഉപകാരങ്ങൾ അല്ലെ പുതു തലമുറയോട് ചെയ്യാൻ പറ്റൂ. പക്ഷെ അധിക ദൂരം പോയില്ല. ഒരു വയസ്സൻ കൈ കാണിക്കുന്നുണ്ട്. മാന്യമായ വേഷം. ഒരു ഇളം നീല ഷർട്ട് ഇൻ ചെയ്തിട്ടുണ്ട്. മുടി ഒരുപാട് എണ്ണ തേച്ചു നന്നായി ചീകിയിട്ടുണ്ട്. തമിഴനാണെന്നു ഒറ്റ നോട്ടത്തിൽ അറിയാം. കയ്യിൽ ഒരു തുണി സഞ്ചിയും പിടി പോയ കുടയും. ഇതു എന്നെ അല്പം കുഴപ...

പാരഡൈസിലെ ഷനോ

കുറെ നാളെത്തെ വിദേശ വാസം കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയ ഷനു കമ്പിതുണ്ടിൽ തന്റെ പഴയ തട്ടകമായ ബാംഗളൂരിൽ വീണ്ടും എത്തിപ്പെട്ടു. പണ്ട്..അതും വളരെ പണ്ട് , വിദ്യാഭ്യാസ കാലം കഴിഞ്ഞ ഉടൻ അയൽക്കാരുടെയും നാട്ടുകാരുടെയും സർവ്വോപരി സ്നേഹനിധികളായ ബന്ധുക്കളുടെയും " പണിയൊന്നുമായില്ല അല്ലെ..പാവം " സഹതാപം കേട്ട് മടുത്തപ്പോൾ ഏജന്റിന് ക്യാഷ് കൊടുത്തു മണലാരണ്യത്തിലേക്ക് പോയതാണ്. അവിടെ പണിയെടുക്കുമ്പോൾ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. അത്യാവശ്യം കാശുണ്ടാക്കി നാട്ടിൽ സുഖമായി കഴിയണമെന്ന് . എന്തു ചെയ്യാൻ.. തിരിച്ചു വന്നപ്പോ വീണ്ടും അതേ നാട്ടുകാർ, വീട്ടുകാർ..പഴേ ചോദ്യവുമായി." ദുബായീന്ന് പറഞ്ഞു വിട്ടതാ അല്ലെ?" ഹോ അവരുടെ ഒരു സന്തോഷം.. തിരിച്ചു പോവാൻ മനസ്സു സമ്മതിച്ചില്ല. പണ്ട് ജോലി അന്വേഷിച്ചു നടന്ന ബാംഗ്ളൂരിലേക്ക് തന്നെ വച്ചു പിടിച്ചു. ദുബായീന് വന്നതിന്റെ പുതുമ മാറീട്ടില്ല. ഇപ്പോഴും എല്ലാം ദിർഹത്തിൽ കണക്കാക്കി ഇന്ത്യൻ റുപ്പിയയിലേക്ക് മാറ്റുമ്പോൾ നമ്മുടെ നാട്ടിൽ ജീവിക്കാൻ തീരെ ചെലവില്ല എന്നു തോന്നും. അങ്ങനെ കമ്മനഹള്ളിയിലെ പി ജി യിൽ താമസം തരപ്പെട്ടു, ജോലി അന്വേഷണവുമായി .. സ്ഥലത്തെ സാമാന്യം...

ആ രാത്രി എന്നെ പിന്തുടർന്നവർ

ബാംഗ്ളൂർ നഗരത്തിലെ ട്രാഫിക്കിൽ മണിക്കൂറുകളോളം കുടുങ്ങി പണ്ടാരമടങ്ങി നിൽക്കുമ്പോഴാണ് ഒരു ആംബുലൻസ് പിറകിൽ നിന്നു " ഒയെ ഒയെ നിലവിളി " ശബ്ദമുണ്ടാക്കി കൊണ്ടു പിറകിലൂടെ വരുന്നത്. എന്തത്ഭുതം ! ആംബുലൻസിനു വേണ്ടി ചില നല്ല ആളുകൾ ഉണ്ടാക്കിക്കൊടുത്ത വഴിയിലൂടെ, അതിനു തൊട്ടു പിറകിലായി പറ്റുന്ന വണ്ടിക്കാരൊക്കെ വരുന്നുണ്ട്. എന്തു ചെയ്യാം. എന്നിലെ ആം ആദ്മി ഉണർന്നു. ഒട്ടും അമാന്തിക്കാതെ ഞാൻ എന്റെ കാറും ആ ആംബുലൻസിനു പിറകിലൂടെ മുന്നോട്ടു പായിച്ചു. അങ്ങനെ വളരെ കഷ്ടപ്പെട്ട് ആ ട്രാഫിക്കിൽ നിന്നു ഞാൻ രക്ഷപെട്ടു. കെ ആർ പുരം ഫ്‌ളൈ ഓവർ കയറി ഹോസക്കോട്ടെ റോഡിലൂടെ കൊറച്ചു ദൂരമേ മുന്നോട്ടു പോയുള്ളൂ. കാർ ഒന്നു സ്‌ലോ ആക്കി മൊബൈൽ കയ്യിലെടുത്തപ്പോഴാണ് അതു ശ്രദ്ദിച്ചത്. ചിലർ എന്നെ പിന്തുടരുന്നു.ആ വിജനമായ വഴിയിൽ ഞാൻ തനിച്ചാണ്. എന്തോ ഒരു ഉൾഭയം. പെട്ടെന്നു തന്നെ ആക്‌സിലേറ്ററിൽ കാലമർത്തി.കൊറച്ചു ദൂരം കഴിഞ്ഞു വീണ്ടും നോക്കിയപ്പോൾ പിന്തുടരുന്നവരുടെ എണ്ണം കൂടിയിരിക്കുന്നു. ഇനി എന്തു ചെയ്യും. ഐ ടി ഫീൽഡിൽ ജോലി ചെയ്യുന്ന ചില സുഹൃത്തുക്കൾക്കും ഇങ്ങനെ അനുഭവം ഉണ്ടായിരുന്നത്രെ. അവർ പറഞ്ഞ കഥകൾ മനസ്സിലൊക്കോടി വന്നു. അഡ്ര...

എനിക്ക് കിട്ടിയ ഡേർട്ടി പിക്ച്ചർ

ഇമേജ്
ഇന്നലെ വൈകിട്ടാണ് എനിക്കത് കിട്ടിയത്. തീർത്തും അപ്രതീക്ഷിതമായി. അതു തന്നെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്നു.അവളെന്തിനാണ് എനിക്കത് അയച്ചത് എന്നു എത്ര ചിന്തിച്ചിട്ടും എനിക്കു മനസ്സിലായില്ല. സാധാരണ വീട്ടിൽ എത്തിയ ഉടൻ മൊബൈൽ സോഫയിലേക്ക് എറിയാറാണ് പതിവ്. പക്ഷെ ഇന്നലെ മുതൽ ഞാനത് കയ്യിൽ നിന്നു മാറ്റിയില്ല.ചെറുക്കന്‍ പതിവില്ലാതെ തിന്നുമ്പോഴും ടോയ്‌ലെറ്റിൽ പോകുമ്പോഴും മൊബൈൽ കയ്യിലെടുക്കുന്നത് ശ്രദ്ദിച്ച അച്ഛൻ " എന്താടാ അതിൽ ഇത്ര സീക്രെട്ട്.എന്തോ കള്ളത്തരം മണക്കുന്നുണ്ടല്ലോ " അല്ലെങ്കിലും പലപ്പോഴും തോന്നിയിട്ടുണ്ട് ഇമ്മാതിരി വശപിശ സംഭവങ്ങൾ മണത്തു പിടിക്കാൻ അച്ഛനെന്തോ ഒരു കഴിവുണ്ടെന്ന്. മുഖം കൊടുക്കാതെ മാറിക്കളഞ്ഞു. അല്ലെങ്കിൽ അപ്പൊ പൊളിഞ്ഞേനെ എല്ലാം. കിട്ടിയ ഉടൻ ഒരേ ഒരു തവണയേ അതു നോക്കിയുള്ളൂ. ഷോക്കടിച്ച പോലെ ആയിപ്പോയതു കൊണ്ടു പിന്നെ നോക്കാൻ ധൈര്യം കിട്ടിയില്ല. അവളെ പരിചയപ്പെട്ടിട്ട് കൊറച്ചു നാളെ ആയുള്ളൂ. കോളേജിലെ സോഫിയ ലോറെൻസ് ആണവൾ.സകലമാന പൂവാലന്മാരും ശ്രമിച്ചിട്ടും ഒന്നു വീഴാത്ത അവൾ ഇമ്മാതിരി ഒരു ഫോട്ടോ എനിക്കയക്കുമെന്നു സ്വപ്നത്തിൽ പോലും ചിന്തിക്കാൻ മാത്രം ഗ്ലാമർ എനിക്കുണ്...

ഹോ ആശ്വാസം !!

എനിക്ക് അറിയില്ല എന്തെഴുതണം എന്നു.എങ്കിലും എന്തോ ഒന്നു ഉള്ളിൽ ചുര മാന്തുന്നുണ്ട് , മനസ്സിനെ മഥിക്കുന്നുണ്ട് ,കൈവിരലുകളെ പ്രകോപിക്കുന്നുണ്ട്. ഒരു ഡാം തുറന്നു വിടുന്നത് പോലെ ഇളക്കി വിട്ടാൽ വഴി തെറ്റിപ്പോകും എന്നു ഭയക്കുന്ന വികാരങ്ങളുണ്ട്, പിന്നെ ചില വിചാരങ്ങളും. ഭാവനയ്ക്ക് ഇപ്പൊ വംശനാശം വന്നു കൊണ്ടിരിക്കയാണോ എന്നാണ് സംശയം. ഇപ്പൊ കൂടുതലും വേണ്ടത് അളിഞ്ഞ മത്തിയിൽ ഉണ്ടാക്കുന്ന പൊളിറ്റിക്കൽ സ്റ്റൂ ആണ് . ഒന്നു അളിഞ്ഞു മറ്റൊന്നിനു വളമാകുന്നു എന്ന ചൊല്ല് ഇപ്പൊ വളമല്ല ഭക്ഷണം എന്നു പറയേണ്ട അവസ്ഥ വരെ ആയി. ദേ ..വഴി തെറ്റുന്നു. ക്രിയാ മണ്ഡലത്തിലെ നിന്മനോന്നതങ്ങളിലെ അനിശ്ചിതാവസ്ഥ തുടർന്ന വേളയിൽ മേലധികാരിയുടെ പ്രപിതാമഹന്മാരെ സ്മരിച്ചു സമർപ്പിച്ച പൂരത്തെറി പ്പാട്ടിലെ വൃത്തം മനസ്സിലായ കമ്പനിക്കാർ കാർ വിളിച്ചു തന്നില്ല എന്നെ ഉള്ളൂ.ആത്മാഭിമാനത്തിന്റെ അഹന്തയിൽ ഇറങ്ങിപ്പോരുമ്പൊ പ്രതീക്ഷകളുടെ ഭാരം മാത്രമേ മാറാപ്പിൽ എന്റെ മൂലധനമായി ശേഷിച്ചിരുന്നുള്ളൂ. അതിന്റെ മാറ്റു നോക്കി സമയം കളയാതെ നേരത്തെ അറിഞ്ഞു നേടാനുറച്ച ലക്ഷ്യങ്ങളിലേക്ക് പ്രപഞ്ച സൃഷ്ടാവിന്റെ കരങ്ങൾ താങ്ങായപ്പോൾ ഇതാ..ഞാൻ ഇപ്പൊ ഇവിടെ ഇതെഴുതി...