ഉയർന്ന ചിന്തകൾ

------------------------------------- ഉയർന്ന ചിന്തകളും ഉയർന്ന ജീവിതവും എന്ന ഏതോ കോടീശ്വരനായ പ്രവാസിയുടെ പ്രസ്താവന ആപ്തവാക്യമായെടുത്ത് ജീവിതം തുടങ്ങിയ ഒരു പ്രവാസിയയിരുന്നു ഉണ്ണി.നാട്ടിലെ മണ്ണെല്ലാം പൊന്നും വിലക്കെടുത്തും നാട്ടിലെ ക്ലബിന്റെ ആഘോഷങ്ങൾ സ്പോണ്‍സർ ചെയ്തും മണിമാളിക പോലുള്ള നാട്ടിലെ വീടിന്റെ മുന്നില് വിദേശ നിർമിത കാറുകൾ കൂട്ടിയിട്ടും ഉയര്ന്ന ജീവിതം സാധ്യമാക്കി.സോഷ്യൽ മീടിയകളിലൂടെ നാട്ടിലെ പ്രശ്നങ്ങളിൽ ഇടപെട്ടും വലിയ വലിയ ആദർശങ്ങളുടെ പോസ്ടുകളിട്ടും ഉയര്ന്ന ചിന്തകൾ നില നിർത്തി .എന്നിട്ടും എന്ടോ ഒരു കുറവ്. അമേരികയിലെ വീട്ടിൽ എല്ലാമുണ്ട്.നാട്ടിൽ നിന്ന് ഈയിടെയാണ് കുറഞ്ഞ ശമ്പളത്തിൽ ഒരു വേലക്കാരിയെ കൊണ്ട് വന്നത്.ഓണവും വിഷും മതെതരനായി ഈദും ക്രിസ്മസ്സും ഒക്കെ ആഘോഷിക്കുന്നു.മക്കൾ അമേരിക്കൻ ഇങ്ഗ്ലിഷ് പറഞ്ഞു ഇവിടെ തന്നെ പഠി ക്കുന്നു. എന്നിട്ടും എന്ടോ ഒരു കുറവ്.ഒന്നും മനസ്സിലാകാതെ കുറെ നാൾ..നാട്ടിൽ ഒന്ന് പോയി വരൂ,,എല്ലാം ശ രിയാകും എന്ന ഭാര്യയുടെ വാക്ക് കേട്ട് വിമാനം കേറി.ദൈവത്തിന്റെ സ്വന്തം നാട്ടി ലെ മണിമാളികയിൽ കൊറേ നാൾ കുത്തി യിരുന്നെങ്കിലും ആ കുറവ് എന്താണെന്നു ന്നു മാത്രം മനസ്സിലായില്ല. അങ്ങനെ തിരിച്ചു പോകേണ്ട ദിവസം വാടക ഡ്രൈവറായി വന്നത് പത്താം ക്ലാസ് വരെ ഒരുമിച്ച് പഠിച്ച രതീഷ്‌.വളരെ സന്തോഷത്തോടെ ഏതോ സിനിമാപ്പാട്ടും മൂളി ലഗ്ഗേജ് കയട്ടിക്കൊണ്ടിരുന്ന അവനെ കണ്ടപ്പോൾ ചോദിച്ചു. "രതീഷേ..നിനക്ക് എന്നെങ്കിലും തോന്നീട്ടുണ്ടോ? നന്നായി പഠി ച്ചി രുന്നെങ്കിൽ എന്നെ പോലെ ഇ നാട്ടിലെ ഏറ്റവും വലിയ പണക്കാരനായി പുറം രാജ്യത്ത് എവിടെയെങ്കിലും ജീവിക്കമായിരുന്നെന്ന് ?" അവൻ മറുപടിയൊന്നും പറയാതെ ആ മൂളിപ്പാട്ട് പാടിക്കൊണ്ട് കാര് ഓടിച്ചു തുടങ്ങി. കൊറച്ചു ദൂരം ചെന്നപ്പോൾ അവൻ ചോദിച്ചു." ഉണ്ണിക്ക് ഒരു 10 മിനുട്ട് സമയം ഉണ്ടാകുമോ? എന്റെ വീട് ഇവിടെ അടുത്താണ്.ഒന്ന് കയരിയിട്ട് പോകാം." വാച്ച് നോക്കിയപ്പോൾ ഒരു പാട് സമയം ബാക്കിയുണ്ട്.വലിയ താല്പര്യം ഒന്നും തോന്നിയില്ലെങ്കിലും തന്റെയും അവന്റെയും ലൈഫ് ഒന്ന് കമ്പേർ ചെയ്യണമെന്നു തോന്നിയത് കൊണ്ട് സമ്മതിച്ചു. ഒരു സാധാരണ വീടിന്റെ മുറ്റത്ത് കാർ നിർത്തിയപ്പോൾ വാതിൽ പടിയിൽ ചിരിച്ച് കൊണ്ട് കുറെ മുഖങ്ങൾ .അച്ഛൻ, അമ്മ, ഭാര്യ, മക്കൾ. ഓരോരുത്തരെയായി അവൻ പരിചയപ്പെടുത്തി.നിറഞ്ഞ മനസ്സോടെ അകത്തേക്ക് ചായ കുടിക്കാൻ അവർ നിർബന്ധിച്ചപ്പോൾ മറുത്ത് പറയാൻ തോന്നിയില്ല.വീട്ടുകരെല്ലാവരോടും കൂടെ മേശ ക്ക് ചുറ്റിൽ ഇരുന്നു.നിരത്തി വച്ച പലഹാര പാത്രങ്ങളിൽ നിന്ന് ഒന്നുമെടുത്തില്ലെങ്കിലും വളരെ അച്ചട ക്കത്തോടെ കഴിക്കുന്ന കുട്ടികളെയും കുശലം ചോദിച്ചു കൊണ്ടിരിക്കുന്ന അച്ഛനമ്മമാരെയും നോക്കിയിരുന്നു. തിരിച്ചു വിമാനം കയറുമ്പോൾ ഉണ്ണിക്ക് ഒന്നിന്റെയും കുറവ് തോന്നിയില്ല. മേഘങ്ങളില്ലാത്ത നീലാകാശം പോലെ അവന്റെ മനസ്സ് തെളിഞ്ഞിരുന്നു.കുറച്ചു നാളുകൾക്കു ശേഷം ദൈവത്തിന്റെ സ്വന്തം നാട്ടിൽ അവരുടെ എണ്ണത്തിൽ ചെറിയ ഒരു കുറവുണ്ടായി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു 17 കാരന്റെ സ്വപ്‌നങ്ങൾ

മഴ

സിനിമാക്കഥ